തിരൂരങ്ങാടി പ്രസ്സില്‍ അച്ചടിക്കുന്ന നാലാംകിട ഖുറാനെ പോലെയല്ല യു.എ.ഇ. കോണ്‍സിലേറ്റിന്റെ സക്കാത്ത് ഖുറാന്‍. അതു ദിവ്യത്വമുള്ള ഖുറാനാണ്. സ്വര്‍ണ്ണം ചുരത്തുന്ന ഖുറാന്‍. അതിനെ ആരെങ്കിലും അധിക്ഷേപിച്ചാല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഹിക്കില്ല. ഖുറാനെ അവഹേളിച്ചവര്‍ക്കെതിരെ സഖാവ് ഫത്വയിറക്കുകയും കുട്ടി സഖാക്കള്‍ ഫത്വ നടപ്പാക്കുകയും ചെയ്യും. തിരൂരങ്ങാടി ഖുറാനെപ്പോലെയല്ല സക്കാത്ത് ഖുറാന്‍ എന്ന് സഖാക്കള്‍ അനുഭവത്തിലൂടെ തെളിയിച്ചതാണ്. ഏതാനും വര്‍ഷം മുമ്പ് കുറ്റ്യാടി-നാദാപുരം ഭാഗത്തെ ചില പള്ളികളില്‍ കയ്യേറ്റം നടത്തിയ സഖാക്കള്‍ തിരൂരങ്ങാടി ഖുറാന്റെ മേല്‍ മൂത്രമൊഴിച്ചിരുന്നു. എന്നിട്ടും സഖാക്കള്‍ക്ക് ഒരു ചുക്കും സംഭവിച്ചില്ല. എന്നാല്‍ സക്കാത്ത് ഖുറാന്റെ ദിവ്യത്വം ഒന്നുവേറെയാണ്. ഇതു മണത്തറിഞ്ഞ കെ.ടി.ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചും ചട്ടം പാലിക്കാതെയും യു.എ.ഇ. കോണ്‍സുലേറ്റു വഴി അതിനെ കേരളത്തിലെത്തിച്ചു. അദ്ദേഹം അതിനെ വേണ്ടവിധം വേണ്ട സ്ഥലങ്ങളില്‍ എത്തിച്ച് ആദരിച്ചതോടെ സഖാക്കളുടെ പണസഞ്ചികള്‍ പൊലിഞ്ഞു കൊണ്ടേയിരുന്നു. അതോടെ എ.കെ.ജി. സെന്ററും മുഖ്യമന്ത്രിയുടെ ഓഫീസും മുതല്‍ കോടിയേരിയുടെ വീടുവരെ ഈ ഖുറാന്‍ നിത്യപാരായണഗ്രന്ഥമായി. ഫലമോ ചട്ടം കാറ്റില്‍ പറത്തിയ കെ.ടി. ജലീലിന് പിന്നില്‍ ഇടത് മുന്നണി പാറപ്പോലെ ഉറച്ചുനില്‍ക്കുന്നു. പാര്‍ട്ടി ആപ്പീസിനു വെച്ചടിവെച്ചടി പുരോഗതി. കോടിയേരിയുടെ മക്കളുടെ സമ്പാദ്യം വാണംപോലെ ഉയര്‍ന്നു; സ്വാധീനം ആകാശത്തോളമെത്തി. ക്ലിഫ് ഹൗസില്‍ പാരായണം ആരംഭിച്ച് അധികനാള്‍ക്കകം പുതിയ പുയ്യാപ്ല എത്തി. സ്പിംഗ്‌ളര്‍ മുതല്‍ ലൈഫ് വരെയുള്ള ധനാഗമയന്ത്രങ്ങള്‍ മുഖ്യന്റെ മകള്‍ക്ക് സ്വന്തമായി. ഇ.പി. ജയരാജന്‍ പാരായണം തുടങ്ങി അധികം കഴിയുംമുമ്പ് ഭാര്യ ബാങ്ക് ലോക്കര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണം പൊലിഞ്ഞതായിക്കണ്ട് അന്ധാളിച്ചുപോയത്രെ.
സ്വപ്ന, ശിവശങ്കരന്‍, സന്ദീപ്, സരിത്ത് തുടങ്ങിയവര്‍ സ്വര്‍ണ്ണം പൊലിഞ്ഞ് മതിമറന്ന് ഖുറാന്‍ പാരായണം മുടക്കിയതു കൊണ്ടാണത്രെ കേസ്സില്‍പെട്ട് അകത്തായത്. തെറ്റു മനസ്സിലാക്കി പാരായണം പുനരാരംഭിച്ചപ്പോള്‍ അവര്‍ക്ക് രക്ഷ കിട്ടുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. ഇതൊന്നും വിശ്വസിക്കാതെ കടകമ്പള്ളി ഗുരുവായൂരില്‍ പോയി പുഷ്പാഞ്ജലി കഴിച്ചു കളഭ പ്രസാദം വാങ്ങി. ഇതിനുള്ള ശിക്ഷ പാര്‍ട്ടിയില്‍ നിന്നു ശാസനയായി കിട്ടുകയും ചെയ്തു. തെറ്റു തിരുത്തിയ കടകമ്പള്ളിയുടെ മകന്‍ ഇപ്പോള്‍ ഗുണമനുഭവിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. ഈ സക്കാത്ത് ഖുറാനെ അവഹേളിച്ച കെ.സുരേന്ദ്രനെയും ചെന്നിത്തല യെയും ബാലകൃഷ്ണന്‍ സഖാവ് ശപിച്ചിരിക്കുന്നു. നിന്നെ കണ്ടോളാം എന്ന് മുഖ്യമന്ത്രി തന്നെ സുരേന്ദ്രനു മുന്നറിയിപ്പും നല്‍കി. സുരേന്ദ്രന് ശിക്ഷ കിട്ടിത്തുടങ്ങി എന്നര്‍ത്ഥം. അതിനാല്‍ ജീവനില്‍ കൊതിയുള്ളവര്‍ ഈ ഖുറാനെതിരെ വായ തുറക്കരുത്.