ചെന്നൈ: ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ദിനത്തില്‍ ബാലഗോകുലം ചെന്നൈയുടെ അഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ഓണ്‍ലൈന്‍ വഴി പരിപാടികള്‍ സംഘടിപ്പിച്ചു. നൂറിലധികം കുട്ടികള്‍ കൃഷ്ണ രാധാ വേഷത്തില്‍ കലാപരിപാടികള്‍, ഭജന എന്നിവ അവതരിപ്പിച്ചു. ചെന്നൈ ചിന്മയാമിഷന് ബ്രഹ്മചാരി ആനന്ദ് ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ശ്രീനിവാസന്.പി.സലിം, ഹരിദാസന് എന്നിവര്‍ പ്രസംഗിച്ചു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇത്തവണ വീടുകളിലാണ് ആഘോഷം നടത്തിയത്. വീടും പരിസരവും വൃത്തിയാക്കിയും അലങ്കരിച്ചും കൃഷ്ണകുടീരം ഒരുക്കിയും കൃഷ്ണപ്പൂക്കളം തീര്‍ത്തും കൃഷ്ണനൂട്ട് നടത്തിയും വൈകുന്നേരം ഉണ്ണിക്കണ്ണന്റേയും രാധ-ഗോപികമാരുടേയും വേഷങ്ങള്‍ കെട്ടിയും കുടുംബങ്ങളില്‍ നടന്ന ആഘോഷങ്ങളില്‍ നിന്ന്…..