തിരുവനന്തപുരം : അദ്ധ്യാപക ദിനം സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രഥമ ഇന്ത്യന്‍ കഌസ്സിക് സിനിമ പഥേര്‍ പാഞ്ജലിയുടെ മലയാളം തിരക്കഥ ആവിഷ്ക്കാരം പന്ത്രണ്ടാം പതിപ്പ് ഡോ. ജോര്‍ജ്ജ് ഓണക്കൂര്പ്രകാശനം ചെയ്തു. കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് എം. ആര്. ഗോപന് പുസ്തകം ഏറ്റുവാങ്ങി. ഡോ. വി.രാജകൃഷ്ണന്, ഗ്രന്ഥകാരന് സാബു ശങ്കര്‍, പുസ്തക നിരൂപകന് രഞ്ജു രമ, ജോസി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.