എന്തിനും ഏതിനും അറബ് രാജ്യങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്ന നമ്മുടെ നാട്ടിലെ മുസ്ലിം നേതാക്കള്‍ ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചതേയില്ല. അറബ് രാജ്യങ്ങളുടെ ശത്രു എന്ന നിലയ്ക്കാണ് സയണിസ്റ്റ് ഇസ്രയേലിനെ അവര്‍ വിമര്‍ശിച്ചുകൊണ്ടിരുന്നത്. നരസിംഹറാവു സര്‍ക്കാര്‍ ഇസ്രയേലുമായി കരാറുണ്ടാക്കിയത് അവര്‍ക്ക് സഹിച്ചില്ല. വാജ്പേയ് – മോദി സര്‍ക്കാറുകള്‍ മുസ്ലിം വിരുദ്ധമാണ് എന്ന് അവര്‍ സ്ഥാപിച്ചത് ആ സര്‍ക്കാറുകള്‍ ഇസ്രയേലുമായി പ്രതിരോധകരാറുണ്ടാക്കി എന്ന കുറ്റം ചെയ്തതുകൊണ്ടാണ്. എന്നാല്‍ അതേ കുറ്റം ഇപ്പോള്‍ അറബ് രാജ്യങ്ങള്‍ ഒന്നൊന്നായി ചെയ്തുകൊണ്ടിരുന്നു. ഈജിപ്തും ജോര്‍ദ്ദാനും ഇസ്രയേലുമായി കരാറുണ്ടാക്കിയപ്പോള്‍ അവരെ കരിങ്കാലികള്‍ എന്നു ഈ നേതാക്കള്‍ വിളിച്ചു. എന്നാല്‍ യു.എ.ഇ. ഇസ്രയേലുമായി കരാറുണ്ടാക്കിയപ്പോള്‍ അവരുടെ വായില്‍ അപ്പം തള്ളി. ഇതാ, ഇപ്പോള്‍ ബഹ്റൈനും ഇസ്രയേലുമായി കരാറുണ്ടാക്കുന്നു.
എന്തിനാണ് ഈ രാജ്യങ്ങള്‍ ഇസ്രയേലുമായി വൈരം മറന്ന് കരാറിലിടപെടുന്നത്? സ്വന്തം രാജ്യങ്ങളുടെ സുരക്ഷയും താല്പര്യവും സംരക്ഷിക്കാന്‍. ഇറാന് ഹൂതികളുടെ സഹായത്തോടെ യു.എ.ഇയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. യമനെ കൂട്ടുപിടിച്ച് മധ്യപൂര്‍വ്വദേശത്തിന്റെ മേധാവിത്വം കയ്യടക്കാന്‍ ഇറാന് ശ്രമിക്കുന്നു. ആപത് വേളയില്‍ അവര്‍ ആശ്രയം കണ്ടത് അമേരിക്കന്‍ പ്രസിഡണ്ട് റൊനാള്‍ഡ് ട്രമ്പിലാണ്. ട്രമ്പാണ് ഇടനിലക്കാരനായി നിന്ന് അറബ് രാജ്യങ്ങളേയും ഇസ്രായേലിനെയും ഒന്നിപ്പിക്കുന്നത്. മധ്യപൂര്‍വ്വദേശത്ത് സമാധാനം സ്ഥാപിക്കാനുള്ള നീക്കം കൂടിയാണിത്. അറബ് നാടുകളില്‍ നിന്നു ആവേശം ഉള്‍ക്കൊള്ളുന്ന നമ്മുടെ മുസ്ലിംനേതാക്കള് സ്വന്തം നാടിന്റെ സുരക്ഷയാണ് മത സംസ്കാരത്തേക്കാള്‍ വലുത് എന്ന പാഠം അവരില്‍ നിന്ന് പഠിക്കുമോ?