കോഴിക്കോട്: കേസരിവാരിക മുഖ്യപത്രാധിപരും കവിയും എഴുത്തുകാരനുമായ ഡോ. മധു മീനച്ചലിന്റെ കവിതാ സമാഹാരം പാക്കനാര്‍ തോറ്റം പ്രകാശനം ചെയ്തു. 26 കവിതകളടങ്ങുന്ന സമാഹാരം മിസോറാം ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ജന്മഭൂമി കൊല്ലം ജില്ലാ ബ്യൂറോ ചീഫ് എം.സതീശന് പുസ്തക പരിചയം നടത്തി. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പ്രഭാഷണം നടത്തി. ഡോ. മധു മീനച്ചില്‍ മറുപടി പ്രസംഗം നടത്തി. കോഴിക്കോടു നിന്നുള്ള വേദബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.