ഇന്ത്യാരാജ്യത്തുള്ള സകലമാന മുസ്ലീങ്ങളേ, നിങ്ങള്‍ സ്വന്തമായുള്ളതെല്ലാം വിറ്റുപെറുക്കി കെട്ടുംകെട്ടി നേരെ കേരളത്തിലേയ്ക്ക് പോരുക. നിങ്ങള്‍ക്ക് ഹിജറ നടത്താന്‍ (വിശ്വാസസംരക്ഷണത്തിനുള്ള പലായനം ചെയ്യല്‍) ഏറ്റവും അനുയോജ്യമായ മണ്ണാണിത്. ഇസ്ലാമിക മതപ്രവാചകന്‍ സക്കീര്നായക് ഫത്വ ഇറക്കിക്കഴിഞ്ഞു. പിണറായി വിജയന്റെ സ്വര്‍ണ്ണക്കള്ളക്കടത്തും കെ.ടി.ജലീലിന്റെ സൗദി ഖുറാനും കൊണ്ട് സമ്പല്സമൃദ്ധമായ മണ്ണല്ലാതെ ഹിജറ നടത്താന്‍ പറ്റിയ സ്ഥലം വേറെ ഏതുണ്ട്? പിണറായി വിജയന് സഖാവ് കോള്മയിരണിയുകയും അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് രക്തം അഭിമാനപൂരിതമാകുകയുമാണ് ഫത്വയിലെ കേരള പ്രശംസ കേട്ടിട്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും സമാസമമായി കഴിഞ്ഞു വരുന്ന കേരളഭൂമിയില്, അഫ്ഗാന് മണ്ണില്‍ ഇസ്ലാമിക ഭീകരര്‍ വിളയിക്കുന്ന കഞ്ചാവ് പൂത്തുലഞ്ഞു നില്ക്കുന്നതുപോലെ മതേതരത്വം വിളഞ്ഞുനില്‍ക്കുകയാണ് എന്നാണ് സക്കീര്‍ നായക് ഫത്വയില് പറയുന്നത്. വര്‍ഗ്ഗീയത കൈക്കിലയ്ക്കു പോലുമില്ല ഈ മണ്ണില്‍. അതിലൊക്കെ പ്രധാനം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയ്ക്ക് ഇവിടെ ഒരു സ്വാധീനവുമില്ല എന്നതാണ്. അതിനാല്‍ എല്ലാ മുസ്ലീങ്ങളും കേരള മണ്ണിലേക്ക് ഹിജറ ചെയ്തു മുസ്ലിങ്ങള്‍ക്കു മാത്രമായുള്ള ഒരു രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കണമെന്നാണ് ഫത്വയിലെ ഉപദേശം. അതിനു പിണറായിയും ചെന്നിത്തലയും മത്സരിച്ചു കൂടെയുണ്ടാകുമെന്നു സക്കീറിനറിയാം. പിന്നെ കേരളം ദാറുല്‍ ഇസ്ലാമാകാന്‍ അധികനാള്‍ വേണ്ട എന്നു ചുരുക്കം.
ഇതൊക്കെ ദീര്‍ഘവീക്ഷണം ചെയ്തിട്ടാവാം സക്കീറും അദ്ദേഹത്തിന്റെ എന്‍.ജി.ഒ ആയ ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷനും കേരളം മൊത്തം വിത്തിട്ടുവെച്ചിട്ടുണ്ട്. ഫൗണ്ടേഷന് 13 ബ്രാഞ്ചുകളാണ് സംസ്ഥാനത്തുള്ളത്. പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ജില്ലകള്‍ തോറും ഉണ്ട്. അവിടെ പഠിപ്പിക്കുന്നത് കേരള സിലബസ്സോ കേന്ദ്രസിലബസ്സോ അല്ല, ബുറൂങ്ങ് റിയലൈസേഷന്റെ മതവെറി പാഠങ്ങളാണ്. കേരളത്തില്‍ നിന്ന് 21 പേരെ ഐ.എസ്സിലേക്ക് റിക്രൂട്ടു ചെയ്തതിന്റെ ക്രഡിറ്റും സക്കീറിന്റെ പീസ് ഇന്റര്നാഷണലിനാണുള്ളത്. ലൗജിഹാദുകാര്ക്ക് മസ്തിഷ്കപ്രക്ഷാളനത്തിനുപയോഗിക്കാനായി സക്കീറിന്റെ പ്രസംഗ കാസറ്റിന്റെ കൂമ്പാരം തന്നെയുണ്ട്. ഇതൊക്കെ ഉപയോഗിച്ച് കേരളത്തെ ഇസ്ലാമിക സ്വര്‍ഗ്ഗമാക്കാന്‍ മുസ്ലീങ്ങളുടെ ‘ഹിജറ’ കൂടി ഉണ്ടായാല്‍ മതി!