തിരുവനന്തപുരം: കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉദ്യോഗസ്ഥന്‍മാരും ജനപ്രതിനിധികളും നടത്തിയ മുഴുവന്‍ സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതികള്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും എന്‍.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി.സുരേഷ്‌കുമാറും ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശും ആവശ്യപ്പെട്ടു. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്, പ്രളയ ഫണ്ട് തട്ടിപ്പ്, ആദിവാസി ക്ഷേമ ഫണ്ട് തട്ടിപ്പ് ട്രഷറി സേവിങ്ങ്‌സ് നിക്ഷേപങ്ങളുടെ പലിശ തട്ടിപ്പ് എന്ന് തുടങ്ങി കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള സര്‍വ്വ തട്ടിപ്പു കേസ്സുകളിലും പ്രതികളെ സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാരും ഭരണാനുകൂല സര്‍വ്വീസ് സംഘടനകളുമാണെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണെന്നും അവര്‍ ആരോപിച്ചു.