കോട്ടയം : ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും, സര്‍ക്കാര്‍ ഭൂമി കെ.പി യോഹന്നാനു വില കൊടുത്ത് വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഭൂ അവകാശ സംരക്ഷണ സമിതി കോട്ടയം ജില്ലയില്‍ നടത്തിയ നില്‍പ്പുസമരം അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് (ഏ കെ സി എച്ച് എം എസ്) പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം എന്‍.ഹരി, ഭൂ അവകാശ സംരക്ഷണ സമിതി ഭാരവാഹികളായ രാജേഷ് നട്ടാശേരി, പി.സി.ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന നില്‍പ്പുസമരത്തിനു ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ എസ്.രാമനുണ്ണി, ജില്ലാ കണ്‍വീനര്‍ ജി.സജീവ് കുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍, ഭൂ അവകാശ സംരക്ഷണ സമിതി ഭാരവാഹികളായ വി.ആര്‍.രതീഷ്, പി.എസ്.സജു, ജി.ശ്രീകുമാര്‍, വി.സി.അജികുമാര്‍, രാജേഷ് നട്ടാശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ 5000 ലധികം വീടുകള്‍ കേന്ദ്രീകരിച്ചാണ് നില്‍പ്പുസമരം സംഘടിപ്പിച്ചത്.