Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ഹുസൈന്‍ മടവൂരിന് വൈകിവന്ന ബുദ്ധി

ശാകല്യന്‍

Print Edition: 14 August 2020

മുജാഹിദ് വിഭാഗത്തിലെ മതപണ്ഡിതനായ ഹുസൈന്‍ മടവൂര്‍ ഈ കര്‍ക്കിടകമാസത്തില്‍ രാമായണം വായിച്ചു എന്നാണ് തോന്നുന്നത്. രാമായണം വായിച്ചാല്‍ സദ്ബുദ്ധിയുണ്ടാകുമെന്ന് പഴമക്കാര്‍ പറയാറുണ്ടല്ലോ. ഹുസൈന്‍ മടവൂരിന് ഇയ്യിടെ സദ്ബുദ്ധി തോന്നിത്തുടങ്ങിയിരിക്കുന്നു. ബാബരി പള്ളി മുസ്ലിങ്ങള്‍ക്ക് മക്കാ, മദീന പള്ളികള്‍ പോലെ പ്രത്യേക പുണ്യമുള്ള പള്ളിയൊന്നുമല്ല, അറബിനാടുകളില്‍ റോഡ് വികസനത്തിനും മാര്‍ക്കറ്റുകള്‍ വലുതാക്കാനുമൊക്കെ എത്രയോ പള്ളികള്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്, ബാബര്‍ ഒരു ചക്രവര്‍ത്തിയായിരുന്നു എന്നല്ലാതെ മുസ്ലീങ്ങള്‍ക്ക് ഒരു പുണ്യപുരുഷനൊന്നുമല്ല എന്നൊക്കെയാണ് അദ്ദേഹം മുസ്ലീം സമുദായത്തെ ഇയ്യിടെ ഉദ്‌ബോധിപ്പിച്ചത്. ഇതായിരുന്നില്ല, രാമായണമാസത്തിനു തൊട്ടുമുമ്പുവരെ ഹുസൈന്റെയും മുജാഹിദുകാരുടെയുമൊന്നും അഭിപ്രായം. ബാബരി പള്ളി അവിടെതന്നെ പണിയുമെന്നും ഒരിക്കല്‍ നിസ്‌കരിക്കല്‍ നടന്ന സ്ഥലം മുസ്ലീങ്ങള്‍ക്ക് പുണ്യസ്ഥലമാണെന്നും അതിനാല്‍ അതു വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല എന്നുമായിരുന്നു തറപ്പിച്ച നിലപാട്.

അയോദ്ധ്യാവിഷയത്തില്‍ സുല്ലിട്ട്അവസാനിപ്പിക്കാമെന്നാണ് ഹുസൈന്റെ നിലപാട്. കോടതിയുടെ അന്തിമവിധി അപ്പീലില്ലാത്ത വിധം വന്ന നിലയ്ക്ക് ക്ഷേത്രവും പള്ളിയും അതാതു സ്ഥലത്തു നിര്‍മ്മിക്കുന്നതിനെ അംഗീകരിക്കാനാണ് മുസ്ലിം മത നേതാക്കളോടുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ഈ ബുദ്ധി കുറച്ചു മുമ്പേ വരേണ്ടതായിരുന്നില്ലേ? കമ്മ്യൂണിസ്റ്റു ചരിത്രകാരന്മാരും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരും വിരിച്ച കെണിയില്‍ വീണു ഹിന്ദുക്കള്‍ക്കുനേരെ രാമക്ഷേത്രത്തിന്റെ പേരില്‍ കലാപത്തിനിറങ്ങുകയായിരുന്നു മുസ്ലീം മതനേതൃത്വം. ഇതിന്റെ കോട്ടമുണ്ടായത് മുസ്ലീം സമൂഹത്തിനായിരുന്നെങ്കില്‍ നേട്ടം ഇസ്ലാമിക തീവ്രവാദി വിഭാഗങ്ങള്‍ക്കായിരുന്നു. മുസ്ലീം ചെറുപ്പക്കാര്‍ തീവ്രവാദത്തിലേയ്ക്ക് ആകൃഷ്ടരായതോടെ ഹുസൈന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പിന്നില്‍ ആളില്ലാതായി. വെള്ളം മുഴുവന്‍ ഒഴുകിപ്പോയ ശേഷം ഹുസൈന്‍ സാഹിബ് അണകെട്ടാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാലും രാമായണമാസത്തിലെങ്കിലും അദ്ദേഹത്തിന് സദ്ബുദ്ധി ഉണ്ടായല്ലോ. സാധാരണ മുസ്ലിങ്ങളുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത ബാബരി പള്ളിയുടെ പേരില്‍ സമുദായ ഭിന്നത രൂക്ഷമാക്കാന്‍ ശ്രമിച്ചതിന്റെ കുറ്റബോധം കൂടി അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണാം. ഹിന്ദുസമൂഹത്തോട് വിശ്വാസം പുലര്‍ത്തുകയും പരസ്പരം കൊടുക്കല്‍ വാങ്ങല്‍ നടത്തുകയും ചെയ്യുന്ന പഴയ കാലത്തിലേക്ക് തിരിച്ചുപോകാന്‍ ഹുസൈനെപോലുള്ളവരെ ചിന്തിപ്പിക്കുന്നതിനു പിന്നിലുള്ളത് സര്‍വ്വധര്‍മ്മ സമഭാവനയുടെ ഹൈന്ദവ പൈതൃകമാണ് എന്നും മറന്നു പോകരുത്.

Share9TweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies