കോഴിക്കോട്: ഐഎസ്സിനേക്കാള്‍ ഭീകരനാണ് വാരിയംകുന്നനെന്നും മലബാറിലെ ലഹളകള്‍ക്ക് പിന്നില്‍ മതപരമായ കാരണങ്ങള്‍ മാത്രമായിരുന്നുവെന്നും സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ്. ‘ദ ഹിന്ദുസ്ഥാന്‍ ഡോട്ട് ഇന്‍’ എന്ന പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് അഹമ്മദ് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
മാപ്പിള ലഹളയെക്കുറിച്ച് യുവകലാസാഹിതി സംഘടിപ്പിച്ച വെബിനാറില്‍ എ.പി.അഹമ്മദ് നടത്തിയ പ്രസംഗം നേരത്തെ വിവാദമായിരുന്നു. മലബാറില്‍ 19-ാം നൂറ്റാണ്ടില്‍ അമ്പതിലധികം കലാപങ്ങള്‍ നടന്നിരുന്നു. അതിലൊന്നുപോലും കര്‍ഷക സമരമോ സ്വാതന്ത്ര്യസമരമോ ആയിരുന്നില്ല. ഇസ്ലാമിക യുദ്ധങ്ങളായിരുന്നു എല്ലാം. ആര്‍.എസ്.എസ്സിനോ ഹിന്ദുത്വത്തിനോ ഗുണകരമാകുമെന്ന് കരുതി എന്തെങ്കിലും നിലപാടെടുത്താല്‍ സംഘിപട്ടം ചാര്‍ത്തപ്പെടുമെന്ന് കരുതി ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനത്തെക്കുറിച്ചും യഥാര്‍ത്ഥ വസ്തുതകള്‍ പറയാതിരിക്കാനാകില്ല, അദ്ദേഹം പറഞ്ഞു.