കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ശ്രീരാമനെതിരായ കള്ളക്കഥകള്‍ പഠിപ്പിക്കുന്നത് വിവാദത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വെസ്റ്റ്ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ തയ്യാറാക്കിയ 6-ാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലാണ് ശ്രീരാമനെ അലഞ്ഞുതിരിയുന്ന പ്രകൃതക്കാരനും വൈദേശിക അധിനിവേശക്കാരനായും പഠിപ്പിക്കുന്നത്. സംസ്‌കൃതത്തിലെ ‘റാം’ എന്ന വാക്കിന് ‘റോമിങ്ങ്’ അഥവാ അലഞ്ഞു തിരിയുന്ന ആള്‍ എന്നാണ് അര്‍ത്ഥമെന്ന് വിശദീകരിക്കുന്നു. സംസ്‌കൃതത്തിലെ റാം എന്ന പദം റോമിങ്ങ് എന്ന ഇംഗ്ലീഷ് വാക്ക് പരിണമിച്ചുണ്ടായതാണ് എന്നു കൂടി വിശദീകരിക്കുന്നു. രണ്ട് പദങ്ങള്‍ക്കും അലഞ്ഞു തിരിയുക എന്ന അര്‍ത്ഥമാണുള്ളത് എന്നാണ് പാഠപുസ്തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആറാം ക്ലാസിലെ ഹിസ്റ്ററി പാഠപുസ്തകത്തിലെ ‘Otit O Oitihyo’ (ഭൂതകാലവും പൈതൃകവും) എന്ന തലക്കെട്ടോടുകൂടിയ അധ്യായത്തിലാണ് ഇങ്ങനെ പരാമര്‍ശിക്കുന്നത്. ഭാരതത്തിലുണ്ടായ ആര്യ അധിനിവേശത്തിന്റെ ഭാഗമായാണ് ശ്രീരാമന്റെ കഥയെ ചൂണ്ടിക്കാട്ടുന്നത്. ചരിത്രകാരന്മാര്‍ തള്ളിക്കളഞ്ഞ ആര്യ അധിനിവേശം എന്ന കള്ളക്കഥ പ്രചരിപ്പിക്കുന്നതോടൊപ്പം ഭാരതത്തിന്റെ ദേശീയപുരുഷനായ ശ്രീരാമചന്ദ്രനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യം കൂടി ഇതിനു പിന്നിലുണ്ട്.
ഇടതുപക്ഷ ഗവണ്‍മെന്റ് ഇല്ലാതായെങ്കിലും അവര്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ ശൈലി തന്നെയാണ് മമതയും തുടര്‍ ന്നുപോരുന്നത്. ഗവണ്‍മെന്റിലും വിദ്യാഭ്യാസ വകുപ്പിലുമുള്ള ഇസ്ലാമിക തീവ്രവാദ ശക്തികളുടെ സ്വാധീനം കൂടിയാണ് ഈ അധിക്ഷേപ രീതിയിലുള്ള പാഠഭാഗങ്ങളിലൂടെ വെളിപ്പെടുന്നത്. ഇതിനെതിരെ വിദ്യാഭ്യാസ മേഖലയിലെ സംഘടനകളും ബി.ജെ.പിയും രംഗത്തു വന്നിരിക്കുകയാണ്.