ന്യൂദല്‍ഹി: ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ നമ്മുടെ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനുമൊപ്പം എല്ലാ ഇന്ത്യന്‍ പൗരന്മാരും ശക്തമായി നിലയുറപ്പിക്കുന്നതായി ആര്‍.എസ്.എസ്. ചൈനീസ് സര്‍ക്കാരും ചൈനീസ് സൈന്യവും അതിര്‍ത്തിയില്‍ നടത്തിയ ആക്രമണങ്ങളെ ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ അപലപിച്ചു. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ലഡാക്കില്‍ പൊരുതി മരിച്ച ഇന്ത്യയുടെ ധീര സൈനികര്‍ക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സര്‍സംഘചാലകും സര്‍കാര്യവാഹും പറഞ്ഞു.