കാട്ടയം: ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈന്യത്തെ ക്രൂരമായി കൊല ചെയ്ത ചൈനയുടെ അക്രമ ത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രതിഷേധദിനമായി ആചരിച്ചു. മാതൃരാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച ധീര സൈനികര്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട് തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തുകയും മണ്‍ചിരാത് തെളിയിക്കുകയും ചെയ്തു. ആര്‍.എസ്.എസ്.വിഭാഗ് സഹകാര്യവാഹ് ഡി. ശശികുമാര്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സി.എന്‍.സുഭാഷ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും മണ്‍ചിരാത് തെളിയിക്കുകയും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.