കോഴിക്കോട്: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഭാരത സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദീപങ്ങള്‍ തെളിയിച്ചു. അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വേലായുധന്‍ കളരിക്കല്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അരവിന്ദാക്ഷന്‍, ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ നായര്‍, സൈന്യ മാതൃശക്തി ജില്ലാ സെക്രട്ടറി ലത ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.