Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

കാലഭൈരവന്റെ കടവ്

ഡോ. മധു മീനച്ചില്‍

Print Edition: 5 June 2020

ഇവിടെയീ കടവിലേകാന്തസായന്തന
പടവിലിവനൊടുവിലെത്തുമ്പോള്‍
കനല്‍ചിതറുമായിരം ചിതകള്‍ മഹാകാല-
തിരുമിഴികള്‍ പോല്‍നിന്നെരിഞ്ഞു

ഇതുമഹാകാലന്റെ കടവാണുജീവിത-
തിരുവരങ്ങിന്നന്ത്യരംഗം….
ഇവിടെയല്ലോചുട്ടി ചമയങ്ങള്‍ നീക്കിനാം
പടിയിറങ്ങും നിര്‍വികാരം…

ഇവിടെ ശൃംഗാരബീഭത്സരൗദ്രങ്ങളി-
ല്ലിവിടെയിങ്ങുള്ളതോശാന്തം….
മേളപ്പദങ്ങളെല്ലാം നിലച്ചണയുന്ന-
കളിവിളക്കിന്‍ നിസ്വഭാവം…

മോക്ഷപഥഗമനയാം വിണ്‍ഗംഗചുടലതന്‍
ചാമ്പല്‍ചൂടുന്നെന്നുമിവിടെ….
ഇതുവാരണാസിതന്‍ കടവാണ് ഭൈരവന്‍
തിരുനടനമാടും ശ്മശാനം..
പെരുമയും പേരും പ്രതാപവും മുടിചൂടി
ഉലകം ജയിച്ചെന്നമട്ടില്‍
ഉലകുടയപെരുമാള്‍ ചമഞ്ഞിരുന്നോന്‍
പച്ചമുളമഞ്ചലേറിയെത്തുന്നു…

കൊടിതഴകള്‍ ആലവട്ടങ്ങള്‍ ജയാരവം
പടഹവാദ്യങ്ങളില്ലാതെ
കടവില്‍ മുങ്ങിക്കുളിച്ചീറനായ് കോടിയില്‍
ചിതകാത്തു തറയില്‍ ശയിക്കെ…
തൊട്ടടുത്താരേ കിടക്കുന്നുകാശിയില്‍
ഭിക്ഷയാജിച്ചോരനാഥന്‍…
ജാതിഭേദങ്ങളില്ലാതെതീണ്ടായ്മകള്‍
ദൂരെമാഞ്ഞെങ്ങോമറഞ്ഞു…
ഇവിടെയല്ലോ സാമ്യവാദം നടത്തുമൊരു
ചുടലമാടന്‍ വസിക്കുന്നൂ….
ഇവിടെവാണല്ലോ ഹരിശ്ചന്ദ്രനൃപതിയും…
ചുടലകാത്തൊരുപാടുകാലം…
ഇവിടെയല്ലോ സത്യബോധോദയത്തിന്റെ….
വെളിപാടിടങ്ങള്‍ കുടികൊള്‍വു….
എരിവയര്‍ നിറയാതെ നിന്നുകത്തുന്നിതാ
മണികര്‍ണ്ണികാ ഘാട്ടുമുന്നില്‍
നിത്യജഡരാഗ്നി പോലണയാത്തചിതകളില്‍
അഹമെന്ന ബോധം ദഹിച്ചാല്‍
ഒടുവില്‍ വിഭൂതിയായ് തീര്‍ന്നിടാം നമ്മള്‍തന്‍
പിണവും പ്രസാദമായ് തീരാം…

അവധൂതനെന്നു തോന്നുന്നൊരാള്‍
ആളുന്ന ചിതയില്‍ പ്രദക്ഷിണം ചെയ്‌വൂ…
ജടചിക്കിയെങ്ങോ മിഴിനട്ടിരിപ്പാണ്
തണുവാറ്റി മറ്റൊരാള്‍ ചാരെ…
അവിടുണ്ട് നായ്ക്കളും ഗോക്കളും ഹരഭൂത-
ഗണമെന്നപോല്‍ ചുറ്റുമെങ്ങും….
ഇവിടെ വേര്‍പാടിന്‍ കരച്ചിലില്ലുള്ളതോ…
നിസ്സംഗ നേത്രങ്ങളല്ലോ…
ഇവിടെയാണാത്മവിദ്യാലയം ജീവന്റെ
പൊരുളോതി നില്‍ക്കുന്നുകാലം….
ഗലികളെല്ലാം വിശ്വനാഥന്റെ മണ്ണിലീ
കടവിലേക്കെത്തി നില്‍ക്കുന്നു….
ജനികൊണ്ട ജീവപ്രപഞ്ചമങ്ങൊടുവിലീ
മരണത്തിലെത്തുന്നപോലെ…
യുഗദീര്‍ഘമൊഴുകുമീ ഗംഗയാണമ്മയായ്
സകലപാപങ്ങള്‍ഗ്രഹിപ്പോള്‍…
ഇവിടെ മുങ്ങിക്കുളിച്ചീറനായ് വ്യഥകളെ…
ഒരു മണ്‍ചിരാതായൊഴുക്കാം…

സമയമായെന്നോതി മണിമുഴക്കുന്നിതാ…
ഗംഗാരതിയ്ക്കായി സന്ധ്യ….
ചുടലഭസ്മം പൂശിയെത്തുന്നുസൂര്യനും
ഗഗനമൊരുചിതയായ് ജ്വലിപ്പൂ…
വിണ്ണില്‍ ഒരാരതി തട്ടുപോല്‍ ചന്ദ്രനോ…
വിണ്‍ ഗംഗയെ പൂജചെയ്‌വു….
മാനത്തെ ഗംഗയില്‍ മണ്‍ചിരാതെന്നപോല്‍
നക്ഷത്രമൊഴുകി മറയുന്നു.
ഒരുപിടിപൂവും ചിരാതും സമര്‍പ്പിച്ച്
പടികള്‍ ഞാന്‍ കേറുന്നനേരം….
ഒരു നേര്‍ത്തപിന്‍വിളിക്കാറ്റുവന്നായിരം
പിതൃവാക്കുരയ്ക്കുന്നു കാതില്‍….
ബലികൊണ്ടൊരാത്മ സംതൃപ്തികള്‍ കാലവും
കടലും കടന്നുപോകുമ്പോള്‍….
ഇവിടെ ഞാന്‍ നില്പാണൊരേകാന്തയാത്രതന്‍
പടിയൊടുങ്ങുന്നോരുകടവില്‍

എല്ലാമറിഞ്ഞു നിസ്സംഗയായ് ജാഹ്നവി
ജന്മാന്തരങ്ങള്‍ താണ്ടുമ്പോള്‍
ബ്രഹ്മകപാലമേന്തുന്നൊരാള്‍ താണ്ഡവം
ആടും ചിതാഭൂമിതന്നില്‍….
ജീവന്റെ വാഴ്‌വും വിലയവും കാണുവാന്‍
കാലം കടന്നുഞാനെത്തി…
ബ്രഹ്മനാദത്തിന്നനാഹദ നിസ്വനം
എങ്ങും പരന്നൊഴുകുമ്പോള്‍…
കാലകാലന്‍കൊട്ടിയാടും കടുന്തുടി..
താളമെന്‍ഹൃത്തില്‍ തുടിയ്‌ക്കെ….
ഏതോചിതാഗ്നിയില്‍ ഞാനെന്ന തോന്നലും
നീറിയൊടുങ്ങുന്നുവെന്നോ….!

Tags: കാലഭൈരവന്റെ കടവ്
Share40TweetSendShare

Related Posts

സനാതനം

ഒളിപ്പോര്

പുഴ

സുനീതം, ഭൂതപഞ്ചകം

ഭ്രമകല്പനകള്‍

വഴിയാത്ര

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies