കോട്ടയം:സാമ്പത്തിക പ്രതിസന്ധിയെന്ന പേരില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാനും, ദേവഹിതം പദ്ധതി എന്ന പേരില്‍ ദേവസ്വം ഭൂമി ലേലം ചെയ്ത് പാട്ടത്തിനു കൊടുക്കാനുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി.രാമന്‍ നായര്‍ പ്രസ്താവിച്ചു. ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡ് ഓഫീസുകള്‍ക്ക് മുന്നില്‍ നടന്ന ഭക്തജന ധര്‍ണ്ണ കോട്ടയം തിരുനക്കരയില്‍ ദേവസ്വം അസി.കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര വിരുദ്ധ ഉത്തരവുകള്‍ ക്കെതിരെയായിരുന്നു ഭക്തജന ധര്‍ണ്ണ.