ഇനി വേണ്ട രാജയോഗം
നമുക്കാര്‍ക്കുമിനി വേണ്ടീ കര്‍മയോഗം
പാറിപ്പറന്നീടണം നമുക്ക്
അതിരറ്റ ഈ ലോകവീചികളില്‍
ബന്ധനം വേണ്ടെനിക്ക്….
ഭീതിതന്‍ ബന്ധനം വേണ്ടെനിക്ക്
അണപൊട്ടിയെരിയുന്ന തീച്ചൂളയില്‍
പാറിപ്പറന്നീടേണം
പ്രകൃതിതന്‍ ശാപമോ ഈ മഹാമാരി
മനുജര്‍തന്‍ വികൃതിയോ ഈ സര്‍വ്വനാശി
കണ്ണടച്ചീടല്ലേ ദൈവമേ നീ
കതകടച്ചീടല്ലേ ലോകനാഥാ…!!!
ഇനിയും പഠിക്കാത്ത മര്‍ത്ത്യാ…
അതിരുവിട്ടെനിനീയനങ്ങരുതേ
പ്രകൃതിയാണമ്മയെന്നോര്‍ത്തിടേണം
പ്രകൃതിതന്‍ മക്കളെ കാത്തിടേണം
ഭൂമിയാം ജനനിതന്‍ മക്കള്‍ നമ്മള്‍
ഒരുമയോടെന്നും വസിച്ചിടേണ്ടോര്‍
വികൃതി കാട്ടാതെ നീ നോക്കിടേണം
കുസൃതിയെല്ലാം നീ വെടിഞ്ഞിടേണം.