അടുപ്പില്‍ നിന്നുയരുന്ന പുകച്ചുരുളുകള്‍
അവളിലേക്ക് ചിനുങ്ങി ചിനുങ്ങി
മഴമേഘങ്ങളായി പെയ്തിറങ്ങി.
നോവു പാടങ്ങളുഴുതുമറിച്ചിട്ട
ഉള്‍ച്ചൂടുകള്‍ മുത്തമിട്ട
കണ്‍പോളകളില്‍ നീരോളങ്ങള്‍
കുണ്ഡലങ്ങള്‍ ഉപേക്ഷിച്ച
കര്‍ണമാനസം കണക്കെ
നിരാസത്തിന്റെ രസതന്ത്രങ്ങള്‍
സമ്മാനിച്ച കൂരമ്പുകളെ
നെഞ്ചിലേറ്റി അവള്‍
ഏകയായ് പൊരുതുകയായിയിരുന്നു.
അടുക്കളയെന്ന ക്ഷേത്രത്തിലെ
കരിപിടിച്ച നാലു ചുവരുകള്‍ക്കുള്ളില്‍
പ്രതീക്ഷകളുടെ വറചട്ടികളോടൊപ്പം.
തോറ്റവളെന്ന് കാലം
മുദ്ര കുത്തിയിട്ടും
കര്‍മ്മകാണ്ഡങ്ങളില്‍
പതറാത്ത
ഭൂമിയുടെ നേരവകാശി.