മറയൂരിലെ വനവാസികള്‍ക്ക് കോവിഡ് കാലത്ത് വിജയന് സഖാവിന്റെ സര്‍ക്കാരില്‍ നിന്നു കിട്ടിയത് പണമോ വായ്പയോ ഒന്നുമല്ല, പകരം നല്ല ഇരുട്ടടിയാണ്. പറഞ്ഞു പറ്റിക്കല്‍ അല്ലെങ്കില്‍ കടുത്ത വഞ്ചന. ആയുര്‍വേദ മരുന്നുകള്‍ക്കാവശ്യമായ പച്ചമരുന്നുകള്‍ കൃഷി ചെയ്താല്‍ മൊത്തമായി വാങ്ങിക്കോളാമെന്നായിരുന്നു മാര്‍ക്കറ്റ് ഫെഡ് അവര്‍ക്കു നല് കിയ വാഗ്ദാനം. കൃഷിക്കാര്‍ പലവിധം പച്ചമരുന്നുകള്‍ കൃഷിചെ യ്ത് അവ സമൂലം പറിച്ചെടുത്ത് ഉണക്കി കെട്ടുകളാക്കി വില്ക്കാന് തയ്യാറായി നിന്നു. എന്നാല്‍ വാഗ്ദാനക്കാരായ മാര്‍ക്കറ്റ് ഫെഡിന്റെ പൊടിപോലും കണ്ടില്ല.
മറയൂര്‍ കമ്മലങ്കുടിയിലെ ശിവദാസന്‍ പതിനഞ്ച് ടണ്‍ കാട്ടുപടവലമാണ് കൃഷി ചെയ്തു ഉണക്കി തയ്യാറാക്കിവെച്ചത്. ഓരോ മാസവും നൂറ്റമ്പത് കിലോ അങ്ങാടി മരുന്നുകള്‍ വില്ക്കാന് തയ്യാറായി നില്‍ക്കുകയാണ് ഈ ഗ്രാമത്തിലെ വനവാസി കര്‍ഷകര്‍. എന്നാല്‍ വാങ്ങാന്‍ ആളില്ലാതെ അവയെല്ലാം വനവാസിഗ്രാമത്തില് കെട്ടിക്കിടക്കുകയാണ്. മാര്‍ക്കറ്റ് ഫെഡുകാര് വാങ്ങിക്കൊണ്ടുപോകുമെന്ന പ്രതീക്ഷയായിരുന്നു അവര്‍ക്ക്. മറയൂരിനു പുറത്തു ഈ അങ്ങാടി മരുന്നുകള്‍ ഇഷ്ടംപോലെ കിട്ടാനുണ്ടെന്നും അതിനാലാണ് തങ്ങള്‍ വാങ്ങാന്‍ വരാത്തതെന്നുമാണ് മാര്‍ക്കറ്റ് ഫെഡിന്റെ പ്രതിനിധികള്‍ പറയുന്നത്. ചുരുക്കം ചില ആയുര്‍വ്വേദമരുന്നു കമ്പനികള്‍ കുറച്ചു അങ്ങാടിമരുന്നുകള്‍ വാങ്ങിയെങ്കിലും വലിയൊരളവോളം വരുന്നവ കെട്ടിക്കിടക്കുകയാണ്. ഇതോടെ പ്രതീക്ഷിച്ച വരുമാനവും കൃഷിയ്ക്കു മുടക്കിയ പണവും ഒരുപോലെ നഷ്ടപ്പെട്ട സ്ഥിതിയിലാണ് മറയൂരിലെ കര്‍ഷകര്‍. തങ്ങളുടെ ജീവിതത്തിലെ ഈ കയ്പേറിയ അനുഭവത്തില്‍ നിന്നും മാര്‍ക്കറ്റ് ഫെഡിനെ വിശ്വസിക്കരുത് എന്ന പാഠമാണ് മറയൂരിലെ കര്‍ഷകര്‍ക്ക് ലഭിച്ചത്.