നവോത്ഥാനം എന്നവാക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നവോത്ഥാനത്തിന്റെ സ്വരൂപം എന്താണ,് നവോത്ഥാനം എങ്ങനെയാണ് രൂപം കൊള്ളുക എന്നെല്ലാം നിരക്ഷരരായ ആള്‍ക്കാര്‍ക്ക് പോലും അനുഭവവേദ്യമായ കാര്യമാണ്. നവോത്ഥാനം എന്നത് രാത്രിയുടെ മറവില്‍ കൈക്കരുത്ത് കാണിച്ചു കൊണ്ട് നടത്തപ്പെടുന്ന പ്രഹേളികയല്ല.യഥാര്‍ത്ഥനവോത്ഥാന ദിശ സമൂഹത്തിന് കാട്ടിക്കൊടുത്ത് മാതൃകയായ വ്യക്തിയാണ് ആര്‍.എസ്സ്.എസ്സിന്റെ മുതിര്‍ന്ന പ്രചാരകനായ പി. മാധവ്ജി.
കേരളത്തിലെ ഹിന്ദുസമൂഹം ദിശാബോധമില്ലാതെ ഛിന്നഭിന്നമായിരുന്ന കാലഘട്ടത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി മാധവ്ജി കേരളമാകെ പ്രവര്‍ത്തിച്ചു. കോഴിക്കോട്ടെ പടിഞ്ഞാറെ കെട്ട് താവഴി കുടുംബത്തില്‍ ഇടവ മാസത്തിലെ ഉത്രാടം നക്ഷത്രത്തില്‍ അഡ്വ: മാനവിക്രമന്റെയും സാവിത്രിയുടെയും മകനായാണ് പി.മാധവന്‍ ജനിച്ചത്.
1962ല്‍ പള്ളത്തു നാരായണന്‍ നമ്പൂതിരിയില്‍ നിന്നും മന്ത്ര ദീക്ഷ സ്വീകരിച്ച് നരസിംഹാനന്ദ എന്ന പേര് സ്വീകരിച്ചശേഷമാണ് ആദ്ധ്യാത്മികരംഗത്തെ കേന്ദ്രീകരിച്ചുകൊണ്ട് മാധവ്ജിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. രാഷ്ട്രീയസ്വയം സേവക സംഘത്തിലൂടെയായിരുന്നു ഇദ്ദേഹം സാമൂഹ്യപ്രവര്‍ത്തനത്തിന്റെ തുടക്കം കുറിച്ചത്.
സംഘത്തിനുവേണ്ടി ഉഴിഞ്ഞുവച്ച മഹത് ജീവിതമായിരുന്നു മാധവ്ജിയുടേത്.
സ്വാതന്ത്രാനന്തരം കേരളത്തിന്റെ അവസാനിച്ചുപോയ നവോത്ഥാന ചരിത്രം ആരു നടത്തി എന്നുചോദിച്ചാല്‍ ലഭിക്കുന്ന പ്രഥമ ഉത്തരം മാധവ്ജിയുടെ പേരാണ്. കേരളത്തിന്റെ നിലച്ചുപോയ നവോത്ഥാന പരിശ്രമത്തിന്റെ തുടര്‍ച്ച മാധവ്ജിയിലൂടെയാണെന്ന് കാണാം. തകര്‍ന്നുപോയ ക്ഷേത്രങ്ങള്‍ അന്തിത്തിരി കത്തിക്കാന്‍ വകയില്ലാതെ മണ്ണോടുമണ്ണ് ചേര്‍ന്ന് അടിഞ്ഞുപോയപ്പോള്‍ അവ പുനരുദ്ധരിക്കാന്‍ കഴിഞ്ഞത് കേവലം കെട്ടിടങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പല്ല മറിച്ച് ഒരു നാടിന്റെ ആദ്ധ്യാത്മികവും, സാംസ്‌ക്കാരികവും, മാനുഷികവുമായ കൂട്ടായ്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായി. അങ്ങിനെ കേരളത്തിന്റെ മണ്ണിനെ വീണ്ടും ആദ്ധ്യാത്മികതയിലേയ്ക്ക് നയിക്കാന്‍ പാകമായരീതിയില്‍ പ്രഥമ ഗണനീയനായിരുന്നു മാധവ്ജി.
മലബാറിലെ ഹിന്ദുക്കളെ മുഴുവന്‍ സംഭ്രമിപ്പിക്കുകയും ഭാരതത്തിലെങ്ങും അതിന്റെ അലയൊലികള്‍ സൃഷ്ടിക്കുകയും ചെയ്ത സംഭവമായിരുന്നു 1947ലെ രാമസിംഹന്‍കൊല. രാമസിംഹനായിമാറിയ കിളിമണ്ണില്‍ ഉണ്യാന്‍സാഹിബ് എന്ന മുസ്ലീം ധനാഢ്യന്റെ കുടുംബത്തെ ഒന്നാകെ കൊലചെയ്ത സംഭവമാണത്. ഹൈന്ദവചിന്തയില്‍ ആകൃഷ്ടനാവുകയും സകുടുംബം ആര്യസമാജത്തിലൂടെ ഹിന്ദുക്കളായിത്തീരുകയും ചെയ്തു ഉണ്യാന്‍സാഹിബ്ബ്. ഒരു അന്തര്‍ജനത്തെ തന്നെ വൈദികവിധിപ്രകാരം വിവാഹം ചെയ്തു.
മലബാറിലെ സമുന്നത സമൂഹം അദ്ദേഹത്തെ സ്വീകരിച്ചു. രാമസിംഹന്റെ അനുജന്‍ ശക്തിസിംഹനും കുടുംബവും അവരോടൊപ്പം തങ്ങളുടെ വിശാലമായ തെങ്ങിന്‍തോപ്പിലെ ബംഗ്ലാവില്‍ താമസിച്ചുവന്നു. ആരാധനയ്ക്കായി അവര്‍ ഒരു നരസിംഹക്ഷേത്രവും അവിടെ പണികഴിപ്പിച്ചു. മുസ്ലീം മതഭ്രാന്ത നേതൃത്വത്തിന് ഇത് ഒട്ടും പൊറുക്കാനായില്ല. ഒരു രാത്രിയില്‍ അവരുടെ വാടകകൊലയാളികള്‍ കിളിമണ്ണ് ബംഗ്ലാവില്‍ കടന്ന് രാമസിംഹനെയും കുടുംബത്തെയും വെട്ടികൊന്നു. മലബാറിനെ ഞെട്ടിച്ച ആ ഭീകരമായ കൂട്ടക്കൊലയെ നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രമേ ഹിന്ദു സമൂഹത്തിനുകഴിഞ്ഞുള്ളൂ.
ആ കേസിന്റെ വിചാരണയില്‍ മലബാറിലെ കോണ്‍ഗ്രസ് നേതൃത്വം കൈകൊണ്ട നടപടികള്‍ ലജ്ജാകരമായിരുന്നു. ഉത്തരേന്ത്യയില്‍ ബിര്‍ളയുടെ വിദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരുന്ന രാമസിംഹന്റെ രണ്ടുമക്കളെ വരുത്തി മുസ്ലീം നേതാക്കളെ ഏല്‍പിച്ചുകൊടുത്തു. കോണ്‍ഗ്രസ്സിന്റെ നപുംസകനേതൃത്വത്തിന്റെ നാണംകെട്ട നടപടിയായിരുന്നു അത്. രാമസിംഹന്‍ സംഭവംപോലെ തന്നെ ഹൈന്ദവഹൃദയങ്ങളെ വേദനിപ്പിച്ച സംഭവമായിരുന്നു 1949ല്‍ ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിക്കപ്പെട്ടത്. ദക്ഷിണഭാരതത്തിലെ ഏറ്റവും പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ആ സംഭവം ഉണ്ടായത്. ദക്ഷിണകേരളത്തില്‍ വിശേഷിച്ച് തിരുവിതാംകൂര്‍ ഭാഗത്ത് വളര്‍ന്നുവന്ന കൃസ്ത്യന്‍ മേധാവിത്വത്തിനെതിരെ ഹൈന്ദവവികാരം പതഞ്ഞുപൊങ്ങിയ കാലത്തു മന്നത്തു പത്ഭനാഭന്‍, ആര്‍.ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദുമഹാമണ്ഡലം രൂപം കൊണ്ടു. അതിന്റെ ഫലമായി ഹൈന്ദവാവേശം അലതല്ലിയ ഘട്ടത്തിലാണ് ശബരിമലക്ഷേത്രം തീവെച്ചു നശിപ്പിക്കപ്പെട്ടത്. അന്നത്തെഹിന്ദുസമൂഹത്തിന്റെ സ്ഥിതി ഈ സംഭവങ്ങളിലൊന്നും യഥാവിധി പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു. ഈ ദുരിതാവസ്ഥയില്‍നിന്ന് ഹിന്ദുസമൂഹത്തെ ഉണര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ പിന്നിലെ നേതൃത്വം മാധവ്ജിയെപ്പോലുള്ള ധിഷണാശാലികള്‍ക്കായിരുന്നു.

ദേവറസ്ജി, എ.പി.കേശവന്‍നായര്‍, യാദവ്‌റാവു ജോഷി.
ഏതുവിഷയവും ആഴത്തില്‍ പഠിക്കുന്ന സ്വഭാവം മാധവ്ജിക്കുണ്ടായിരുന്നു. വിവേകാനന്ദസാഹിത്യം, മാര്‍ക്‌സിസം, രാഷ്ട്രമീമാംസ,സാഹിത്യകൃതികള്‍, സാമൂഹ്യശാസ്ത്രം, ഗണിതം, രസതന്ത്രം, ഊര്‍ജ്ജതന്ത്രം തുടങ്ങി ആധുനികശാസ്ത്രത്തിലെ പുതിയപുതിയ മാറ്റങ്ങള്‍, സമകാലീന പ്രശ്‌നങ്ങള്‍ മുതലായവയെകുറിച്ചുള്ള ഗ്രന്ഥങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം പഠിച്ചു.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കാള്‍ ഹൈന്ദവദര്‍ശനത്തിനുള്ള മികവ് സമൂഹത്തിന് ബോധ്യപ്പെട്ടാല്‍ മാത്രമേ കമ്മ്യൂണിസത്തെ പരാജയപ്പെടുത്താന്‍ കഴിയൂ എന്നദ്ദേഹം വിശ്വസിച്ചു.
ഒരിക്കല്‍ തലശ്ശേരിയിലെ അന്നത്തെ സംഘപ്രചാരകന്‍ മാധവ്ജിയുടെ സന്ദര്‍ശനം പ്രയോജനപ്പെടുത്താനായി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിസ്വയംസേവകരുടെ ഒരു പരിപാടി ഏര്‍പ്പാടു ചെയ്തു. പില്ക്കാലത്ത് മാര്‍കിസ്‌സിറ്റ് പാര്‍ട്ടിയുടെ ലോകസഭാംഗമായിരുന്ന പാട്യം ഗോപാലന്‍ അന്ന് ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ അക്കാലത്ത് നടന്ന പല സംവാദങ്ങളിലും സ്വയംസേവകര്‍ക്ക് അദ്ദേഹത്തോട് വാദിച്ച് പിടിച്ചുനില്‍ക്കാനായില്ല. അതിനാല്‍ മാധവ്ജി പങ്കെടുക്കുന്ന യോഗത്തിലേയ്ക്ക് അവര്‍ പാട്യം ഗോപാലനെയും ക്ഷണിച്ചു. അനൗപചാരികമായി ആരംഭിച്ച സംവാദം ക്രമേണ മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രത്തിലേയ്ക്ക് കടന്നു. കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ തല്‍ക്കാലാവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് യൂഗോസ്ലാവ്യയിലെ മിലോവന്‍ജിലാസ്, ഇറ്റലിയിലെ തോഗ്ലിയാറ്റി, റഷ്യയില്‍നിന്നു ബഹിഷ്‌കൃതനായ അനട്ടോളിഡെല്‍സ്റ്റിക് മുതലായവര്‍ എഴുതിയ ഗ്രന്ഥങ്ങളില്‍ നിന്ന് സമൃദ്ധമായി ഉദ്ധരണികള്‍ ഉദ്ധരിച്ചുകൊണ്ട് മാധവ്ജി അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.”ഞങ്ങള്‍ക്ക് അതേപ്പറ്റി കൂടുതല്‍ പഠിക്കേണ്ടതുണ്ട്” എന്നായിരുന്നു മാധവ്ജിയുടെ മറുചോദ്യങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന ഉത്തരം. പിന്നീട് ഒരിക്കലും മാധവ്ജിയുമായി ചര്‍ച്ചക്ക് അവര്‍ ധൈര്യപ്പെട്ടില്ല.
1962-ലെ വിവേകാനന്ദജന്മശതാബ്ദിയുടെ പ്രവര്‍ത്തനത്തിനുവേണ്ടി ഏകനാഥറാനഡേജിയുടെ അഭ്യര്‍ത്ഥനയനുസരിച്ച് ആഘോഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാധവ്ജിയാണ് കേരളത്തില്‍ ഏകോപിപ്പിച്ചിരുന്നത്.
ടിപ്പുവിന്റെ പടയോട്ടവും, സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന ഭൂപരിഷ്‌കരണനിയമവും, കമ്മ്യൂണിസ്റ്റ് അതിപ്രസരവും കാരണം, പൂജാരിമാരുടെയും, തന്ത്രിമാരുടെയും സ്ഥാനം നിരീശ്വരവാദികള്‍ കൈയ്യടക്കിയപ്പോള്‍ ക്ഷേത്രങ്ങളുടെ നിത്യനിദാനം പോലും നിലച്ചുപോയിരുന്നു.
ഈ കാലഘട്ടത്തില്‍ മാധവ്ജി ഈ രംഗത്തു കൂടുതല്‍ ശ്രദ്ധി പതിപ്പിച്ചുതുടങ്ങി. കഠിനമായ സാധന, വിപുലമായ ഗ്രന്ഥപരിചയം എന്നിവയ്ക്കുപുറമേ വിവിധ വിഷയങ്ങളെപ്പറ്റി ആധികാരികമായി പറയാന്‍ അര്‍ഹതയും പാണ്ഡിത്യവുമുള്ള വ്യക്തികളുമായി നടത്തിയ നിരന്തര സംവാദം മൂലം ലഭിച്ച അറിവിനെയും സ്വാംശീകരിച്ചുകൊണ്ട് മാധവ്ജി തന്റെ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചു. അതുവഴി ഹൈന്ദവജനതയെ ക്ഷേത്രോന്മുഖമാക്കാനുള്ള മഹായജ്ഞം ആരംഭിക്കുകയുണ്ടായി. ക്ഷേത്രത്തില്‍ ആരാധകര്‍ ഉണ്ടാകുന്നതിനേക്കാള്‍ പ്രാമുഖ്യം പൂജാവിധികളില്‍ പ്രാഗത്ഭ്യം ഉളള പൂജാരിമാരും തന്ത്രിമാരും ഉണ്ടാവുന്നതിലാണ് എന്ന നിഗമനത്തിലെത്തി അദ്ദേഹം. നൈമിത്തികമായി ക്രിയകള്‍ അനുഷ്ഠിക്കുന്ന അമ്പലങ്ങളില്‍ ആരാധകരുടെ സംഖ്യഏറിവരും എന്നതാണ് അനുഭവം. ഇക്കാലഘട്ടങ്ങളില്‍ വളരെയേറെ എതിര്‍പ്പും, അപമാനവും, പരിഹാസവും അനുഭവിക്കേണ്ടിവന്നിട്ടും ക്ഷമാപൂര്‍വ്വം തന്റെ ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു. മാധവ്ജിയുടെ തീവ്രമായ ഇത്തരം പരിശ്രമത്തിന്റെ ഫലമായാണ് വെളിയത്തുനാട്ടിലെ തന്ത്രവിദ്യാപീഠം സ്ഥാപിതമാകുന്നത്.
1982-ല്‍ എറണാകുളത്ത് സംഘടിപ്പിച്ച വിശാലഹിന്ദുസമ്മേളനത്തിലും അദ്ദേഹത്തിന്റെ സംഘാടകശേഷി പതിഞ്ഞിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെട്ട പൂജാദികര്‍മ്മങ്ങളില്‍ മുഖ്യകര്‍മ്മി പിന്നാക്കമെന്ന് പറയപ്പെടുന്ന സമുദായാംഗവും പരികര്‍മ്മി കേരളത്തിലെ പ്രശസ്ത പാരമ്പര്യതന്ത്രിമാരില്‍ ഒരാളുമായിരുന്നു. ഇങ്ങനെ മുദ്രാവാക്യങ്ങളോ, പ്രകടനങ്ങളോ, മതിലുകളോ പണിയാതെ മാധവ്ജി കൈക്കൊണ്ട നിശബ്ദ വിപ്ലവമാണ് കേരളമണ്ണിനെ ആദ്ധ്യാത്മികതയിലേയ്ക്ക് നയിക്കാന്‍ പാകമാക്കിയത്.
ജാതീയതക്കെതിരായ പ്രവര്‍ത്തനം 1800കളുടെ അവസാനകാലഘട്ടത്തില്‍ തന്നെ രൂപംകൊണ്ടിരുന്നു. കേരളവും അതിന്റെ പ്രക്രിയയിലായിരുന്നു എന്നു കാണാന്‍ സാധിക്കും. ആ അവസരത്തിലാണ് ജന്മംകൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം എന്ന വേദചിന്ത ആവിഷ്‌കരിക്കാന്‍ മാധവ്ജി പരിശ്രമിച്ചത.് കേരളത്തിലെ വൈദികരെ ഓരോരുത്തരെയും സമീപിച്ച് കര്‍മ്മം കൊണ്ട് ബ്രാഹ്മണ്യം നേടാമെന്നും പൗരോഹിത്യം നിര്‍വ്വഹിക്കാമെന്നും സമ്മതിപ്പിച്ചു. ക്ഷേത്രസംരക്ഷണ സമിതി മുന്‍കൈയ്യെടുത്ത് വൈദികരുടെയും താന്ത്രികരുടെയും മറ്റു പണ്ഡിതന്മാരുടെയും യോഗങ്ങള്‍ നടത്തി. അതിന്റെ തീരുമാനം എന്ന നിലയില്‍ പ്രഖ്യാപിക്കപ്പെട്ട ”പാലിയം വിളംബരം” വിപ്ലവകരമായ ഒന്നായിരുന്നു. കേരളത്തിലെ ഹൈന്ദവ സംഘടനാ രംഗത്ത് സജീവസാന്നിധ്യമായിരുന്ന മാധവവ്ജി കൊളുത്തിവച്ച ദീപശിഖ ഇന്ന് ആയിരങ്ങള്‍ നെഞ്ചിലേറ്റി ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നു