കവിതേ നമുക്കിഷ്ടം
ആകാശ,മമ്പിളി
പിന്നെ കടലു-
മാമ്പലും തീരവും
കവിതേ പ്രണയം
നറുചിരി
കണ്ണിണക്കുള്ളില്‍
തെളിയും നിലാവ്.
കവിതേ മരണം
ചിറകടി
കത്തുന്ന സൂര്യന്റെ
വിസ്മയ ചുംബനം
കവിതേ ഒരു പിടി
ചാരം, ഭൂമി തന്‍
നെഞ്ചിലമരല്‍
വിലയനം സ്വപ്ന-
സഞ്ചാരങ്ങളിത്രയും