ഈ മതേതരരാജ്യത്ത് ഹറാമായ ചില കാര്യങ്ങളുണ്ട്. കാവിയുടുത്ത സന്ന്യാസിയെ നടുറോഡിലിട്ട് തല്ലിക്കൊന്നാല്‍ കമാ എന്നു മിണ്ടരുത്. മിണ്ടിയാല്‍ അത് ഹറാം. സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ നാമം ഉ ക്കെ വിളിച്ചു പറയരുത്. പറഞ്ഞാല്‍ അത് ഹറാം. പാകിസ്ഥാന് ഭാരതത്തിനെതിരായി നടത്തുന്ന കള്ളവാര്‍ത്താ പ്രചരണത്തിനെ തുറുന്നുകാട്ടാന്‍ പാടില്ല. തുറന്നു കാട്ടുന്നത് ഹറാം. ഭാരതത്തില്‍ ഭീകരാക്രമണം നടത്തുന്ന പാകിസ്ഥാനെ പാഠം പഠിപ്പിക്കണം എന്ന് അഭിപ്രായപ്പെട്ടുകൂടാ – അങ്ങനെ ചെയ്യുന്നത് ഹറാം. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് നീതികിട്ടണ്ടേ എന്ന് ചോദിക്കരുത്, ചോദിച്ചാല്‍ ഹറാം. ഇത്തരം ഹറാമുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പഹയനുണ്ട് – റിപ്പബ്ലിക് ടിവിയുടെ മുഖ്യ അവതാരകനും ചീഫ് എഡിറ്ററുമായുള്ള അര്‍ണാബ് ഗോസ്വാമി. അദ്ദേഹത്തെ അരച്ചുകലക്കിക്കിട്ടിയാല് ഒറ്റ വീര്‍പ്പിനു കുടിക്കാന്‍ തയ്യാറുള്ള വമ്പന്മാര് പലരുണ്ട് ഈ നാട്ടില്‍. സോണിയാഗാന്ധി മുതല്‍ ഇടതുപക്ഷ-ഇസ്ലാമിസ്റ്റ് ജിഹാദികള്‍ വരെ. അവരെ കോള്‍മയിരണിയിച്ച ഒരു സംഭവമുണ്ടായി ബോംബെയില്‍. അര്‍ണാബും ഭാര്യയും യാത്ര ചെയ്യവെ അവര്‍ക്കുനേരെ രണ്ടുകോണ്ഗ്രസ്സുകാര് അക്രമമഴിച്ചുവിട്ടു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഇക്കൂട്ടര്ക്കുണ്ടായ രോമാഞ്ചത്തിന്റെ അലയൊലി ഇങ്ങ് കോഴിക്കോട് ജമാഅത്തെ ഇസ്ലാമി പത്രത്തിന്റെ പത്രാധിപരില്‍ വരെയെത്തി.
ഒരു പത്രപ്രവര്‍ത്തകനെ അക്രമിച്ചാല്‍ ശക്തമായി പ്രതികരിക്കേണ്ട രാജ്യത്തെ മാധ്യമലോകം അര്‍ണാബിനെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധം വെറും പ്രസ്താവനയിലൊതുക്കി. ഗൗരിലങ്കേഷ് എന്ന സാദാപത്രക്കാരിക്ക് നല്കിയ പ്രാധാന്യത്തിന്റെ ഒരംശംപോലും അവര്‍ അര്ണാബിനു നല്‍കിയില്ല. അതിലേറെ ജമാഅത്തെ ഇസ്ലാമിപത്രം അര്‍ണാബിനെ ദ്രോഹിച്ചതിലുള്ള ഗൂഢമായ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ബോംബെ കോടതി അര്‍ണാബിന്റെ പരാതികള്‍ പ്രത്യേകം കേള്‍ക്കാന്‍ തയ്യാറായത് ജിഹാദി പത്രത്തിന് ഒട്ടും രുചിച്ചില്ല. അത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് അവരുടെ ഭീഷണി.