തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം. ശിവദാസും ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാറും അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഡി.എ.പോലും നല്‍കാത്ത സര്‍ക്കാരാണ് സംസ്ഥാന ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം ആവശ്യെടുന്നത്. സാലറി ചാലഞ്ച് പോലെ ജീവനക്കാരുടെ മേല്‍ സമ്മര്‍ദ്ദം അടിച്ചേല്പിച്ചാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഫെറ്റോ നേതാക്കള്‍ അറിയിച്ചു.