Monday, July 7, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

പ്ലഖനോവിന്റെ വരട്ടുവാദങ്ങള്‍ (ഒരു റഷ്യന്‍ യക്ഷിക്കഥ – 3)

രാമചന്ദ്രന്‍

Print Edition: 10 April 2020

പുസ്തകങ്ങളുടെ ലോകത്തെത്തിയ കാലത്ത്, പി.കേശവദേവ് മാക്‌സിംഗോര്‍ക്കിയുടെ ‘അമ്മ’യും നോര്‍വീജിയന്‍ എഴുത്തുകാരന്‍ നട്ട് ഹാംസണിന്റെ ‘വിശപ്പും’ വായിച്ച് ആവേശംകൊണ്ടു.’വിശപ്പി’ലെ നായകന്‍ എഴുത്തുകാരനാണ്. രാത്രി ആഹാരത്തിനായി ആളെ പിടിക്കാന്‍ തെരുവില്‍ അലയുന്ന വേശ്യ അയാളെ വിളിച്ചുകൊണ്ടുപോയി, കൈയില്‍ കാശില്ലെന്നറിഞ്ഞ് ആട്ടിപ്പുറത്താക്കുന്ന ഒരു സംഭവം ആ നോവലിലുണ്ട്.

ഒരിക്കല്‍ നായകന്‍ ഇറച്ചിക്കടയില്‍ ചെന്ന് പട്ടിക്ക് കൊടുക്കാനെന്നു കള്ളം പറഞ്ഞ് ഒരെല്ലു വാങ്ങിക്കൊണ്ടുപോയി. തെരുവില്‍ വിജനമായിടത്തു ചെന്ന് എല്ലില്‍ പറ്റിപ്പിടിച്ചിരുന്ന മാംസ ശകലം ചവച്ചിറക്കുമ്പോള്‍, ഛര്‍ദ്ദിച്ചു. എല്ലു വലിച്ചെറിഞ്ഞ് സകല വെറുപ്പും രോഷവും സമാഹരിച്ച് അയാള്‍ ദൈവത്തെ നിന്ദിച്ചു.

ആ വാചകങ്ങള്‍ കേശവദേവ് പലവട്ടം ഉരുവിടുമായിരുന്നു. ആര്യസമാജത്തില്‍ ചേര്‍ന്ന് കേശവ പിള്ളയിലെ പിള്ള കളഞ്ഞ്,പൂണൂലിട്ട് കേശവദേവായ അദ്ദേഹം സമാജം ഉപേക്ഷിച്ച് നാട്ടിലെത്തി. 1928 ല്‍ തിരുവനന്തപുരത്ത് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ മരുമകന്‍ സ്വരാട് പത്രാധിപര്‍ ബാരിസ്റ്റര്‍ എ.കെ.പിള്ളയ്ക്ക് ദേവ് കത്തെഴുതി.

പിള്ള പത്രം നിര്‍ത്തി പ്രസ് വിറ്റിരുന്നു. പിള്ളയുടെ വീട്ടില്‍ ചെന്നിരുന്ന് നിര്‍ബാധം വായിക്കണം എന്നാണ് ദേവ് എഴുതിയത്. പിള്ള സമ്മതിച്ചു. അവിടെയാണ് ദേവ്, അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ റീഡ് എഴുതിയ Ten Days that Shook the World കണ്ടത്. ഇന്ന്, ആ പുസ്തകം ലെനിന് വേണ്ടി എഴുതിയ വ്യാജ നിര്‍മ്മിതിയാണെന്ന് നമുക്കറിയാം.

ലൈബ്രറിയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാത്രമല്ല, പ്ലഖനോവിന്റെ ഡയലെക്റ്റിക്കല്‍ മെറ്റീരിയലിസവും വായിക്കണമെന്ന് പിള്ള നിര്‍ദേശിച്ചു.

പി.കൃഷ്ണപിള്ളയ്ക്കും ഇ. എം.എസ്സിനും മുന്‍പ് കമ്മ്യൂണിസ്റ്റ് ആയ ആളാണ് ദേവ്.

മാര്‍ക്‌സിസത്തിന്റെ ചരിത്രത്തില്‍, ചെക്ക് -ഓസ്ട്രിയന്‍ ചിന്തകന്‍ കാള്‍ കൗട്‌സ്‌കിക്ക് ഒപ്പമാണ് പ്ലഖനോവിന്റെ സ്ഥാനം.ശരിപ്പേര്‍ ജോര്‍ജ് വലന്റീനോവിച് പ്ലഖനോവ് (1856-1918). റഷ്യയില്‍ മാര്‍ക്‌സിസത്തിന്റെ പിതാവ്. ലെനിന്റെ തലമുറയിലെ മാര്‍ക്‌സിസ്റ്റുകള്‍ പ്ലഖനോവ് ശിഷ്യന്മാരായിരുന്നു.

മൗലിക താത്വികന്‍ ആയിരുന്നില്ല. തത്വശാസ്ത്രം പഠിച്ചിരുന്നുമില്ല. മാര്‍ക്‌സിസത്തിലെ ആദ്യ വരട്ടു തത്വവാദിയായും അറിയപ്പെടുന്നു. ആദ്യ മാര്‍ക്‌സിസ ഇടയ ലേഖനങ്ങള്‍ എഴുതിയത് അദ്ദേഹമായിരുന്നു. പ്രവാസിയായിരുന്ന അദ്ദേഹം, ലെനിന്‍ അയച്ച മാസികകള്‍ വഴിയും സുഹൃത്തുക്കള്‍ വഴിയുമാണ്, റഷ്യയിലെ കാര്യങ്ങള്‍ അറിഞ്ഞിരുന്നത്.

പട്ടാള സ്‌കൂളില്‍ പഠിച്ച്, മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്ന്,അവിടം വിട്ട് മൈനിംഗ് ഇന്‍സ്റ്റിട്യൂട്ടില്‍ പോയ പ്ലഖനോവിനെ അവിടന്ന് പുറത്താക്കുകയായിരുന്നു.ഇക്കാലത്താണ് നിക്കോളായ് ചേര്‍നിഷെവ്‌സ്‌കി തുടങ്ങിയ തീവ്ര എഴുത്തുകാരുടെ വലയില്‍ വീണത്. പാവേല്‍ ആക്‌സല്‍റോഡ്,ലിയോവ് ദ്യൂഷ് എന്നിവര്‍ പില്‍ക്കാലത്ത് ഉറ്റ സുഹൃത്തുക്കള്‍ ആയി. റഷ്യന്‍ ഏകാധിപത്യത്തിന് എതിരായ സെംലിയ ഐ വോല്യയുടെ സ്ഥാപകാംഗമായി. 1876 ല്‍ സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന പ്രകടനത്തിന്റെ സംഘാടകരില്‍ ഒരാളായി. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ബെര്‍ലിനിലേക്ക് കടന്നു. 1877 ല്‍ മുഴുവന്‍ സമയ വിപ്ലവകാരിയായി മടങ്ങി വിപ്ലവ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു. സാര്‍ ഭരണ കൂടത്തിനെതിരെ ലഘുലേഖകള്‍ എഴുതി. വ്യക്തിപരമായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായിരുന്നു. വിപ്ലവ ചേരി രണ്ടായി; ഭരണകൂടം ഇതിനെ അടിച്ചമര്‍ത്തി. 1880 ല്‍ ഈ ഗ്രൂപ് വീണ്ടും ഉണര്‍ന്നപ്പോള്‍, പ്ലഖനോവ്, ദ്യൂഷ്, വേറ സസൂലിച് എന്നിവര്‍ക്ക് റഷ്യ വിടേണ്ടി വന്നു. ജനീവയില്‍ താമസിച്ച പ്ലഖനോവ് പിന്നെ റഷ്യയില്‍ എത്തിയത് 1917 ല്‍ മാത്രമാണ്.

ജനീവയിലെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ പ്ലഖനോവ് മാര്‍ക്‌സിസത്തിലേക്ക് മതംമാറി. റഷ്യയുടെ മോചനത്തിന് രാഷ്ട്രീയ സമരം മാര്‍ഗമായി അദ്ദേഹം അതുവരെ കണ്ടിരുന്നില്ല. സാമൂഹിക വിപ്ലവമാണ് വേണ്ടത്. ഇതില്‍ നിന്ന് മാര്‍ക്‌സിസത്തിലേക്ക് മാറിയപ്പോഴും, ആശയങ്ങള്‍ക്ക് മുകളില്‍ സാമ്പത്തികാവസ്ഥയെ പ്രതിഷ്ഠിച്ചില്ല. മതത്തിനു പകരം,ഭൗതികവാദത്തെയും വച്ചില്ല. മതം അദ്ദേഹം ഉപേക്ഷിച്ചിരുന്നു.വിപ്ലവം നടത്തേണ്ടത് ജനമല്ല,വ്യവസായ തൊഴിലാളികളും പിന്നെ കര്‍ഷകരുമാണെന്ന് കരുതി.ഇവിടെ നിന്ന് മുന്നേറാത്തതിനാല്‍ പറഞ്ഞത് തന്നെ ഇ.എം.എസ്സിനെപോലെ ആവര്‍ത്തിച്ച് കൊണ്ടിരുന്നു. പ്ലഖനോവ്, ദ്യൂഷ്, വേറ, ആക്‌സല്‍റോഡ് എന്നിവര്‍ Labour Emancipation Group ഉണ്ടാക്കി. രണ്ടുവര്‍ഷം കൊണ്ട് റഷ്യന്‍ സോഷ്യല്‍ ഡെമോക്രസിക്ക് അടിത്തറയിട്ടു. സോഷ്യലിസവും രാഷ്ട്ര പോരാട്ടവും, നമ്മുടെ ഭിന്നതകള്‍ എന്നീ പുസ്തകങ്ങള്‍ വഴി പ്ലഖനോവ് സ്വയം ന്യായീകരിച്ചു. അങ്ങനെ, ജനകീയ ചേരിയും വിപ്ലവ ചേരിയും തമ്മില്‍ അകല്‍ച്ചയ്ക്ക് താത്വിക അടിത്തറയുണ്ടാക്കി. അലക്‌സാണ്ടര്‍ രണ്ടാമന്‍ ചക്രവര്‍ത്തി റഷ്യയെ മുതലാളിത്തത്തിലേക്കാണ് നയിക്കുന്നത്. അതിനെ ഒറ്റച്ചാട്ടം വഴി മറികടന്ന് കമ്മ്യൂണിസത്തില്‍ എത്താനാകില്ല.റഷ്യയുടെ ഉടന്‍ ആവശ്യം സോഷ്യലിസ്റ്റ് വിപ്ലവം അല്ല.ബൂര്‍ഷ്വ രാഷ്ട്രീയ വിപ്ലവമാണ്.ഈ സിദ്ധാന്ത പ്രകാരവും 1917 ല്‍ സോഷ്യലിസ്റ്റ് വിപ്ലവം അല്ല നടന്നത്. ബൂര്‍ഷ്വ വിപ്ലവവും നടത്തേണ്ടത് തൊഴിലാളികള്‍ തന്നെയായിരിക്കണം-മാര്‍ക്‌സിസവുമായി ബന്ധമൊന്നും ഇല്ലാത്ത ഈ സിദ്ധാന്തത്തില്‍ നിന്നാണ് ലെനിനിസം രൂപപ്പെട്ടത്. ജനകീയ ചേരിയുടെ പ്രത്യയശാസ്ത്രം പ്രതിവിപ്ലവ ഉട്ടോപ്യയായി പ്ലഖനോവ് ചിത്രീകരിച്ചു. ഒരു സംഘം വിപ്ലവകാരികള്‍ അട്ടിമറി വഴി ഭരണം പിടിച്ചാലും അവര്‍ക്ക് സോഷ്യലിസ്റ്റ് സംവിധാനം നടപ്പാക്കാനാകില്ല എന്ന് പ്ലഖനോവ് പറഞ്ഞത്, സത്യം തന്നെ എന്ന് ലെനിന്‍ പിന്നീട് തെളിയിച്ചു.

പ്ലഖനോവ് മറ്റൊരു വിഡ്ഢിത്തം കൂടി വിളമ്പി: തൊഴിലാളി വര്‍ഗ്ഗത്തില്‍ പെടാത്ത ബുദ്ധിജീവി വര്‍ഗ്ഗമാണ്, തൊഴിലാളികള്‍ക്ക് സോഷ്യലിസ്റ്റ് അവബോധം നല്‍കേണ്ടത്.

ഈ വിഡ്ഢിത്തങ്ങള്‍ വലിയൊരു സമസ്യ ഉയര്‍ത്തി-ഒരു ബൂര്‍ഷ്വ വിപ്ലവത്തില്‍ മറ്റു വര്‍ഗ്ഗങ്ങളുമായി തൊഴിലാളി വര്‍ഗ്ഗത്തിന് സഖ്യം ആകാമെങ്കില്‍,തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്വാഭാവിക സഖ്യം ബൂര്‍ഷ്വയുമായാണോ, കര്‍ഷകനുമായാണോ? അതോ, രണ്ടിലേയും ചില വിഭാഗങ്ങളോടാണോ?

ഇരുപതു വര്‍ഷത്തിനുശേഷം, ഈ ചോദ്യങ്ങള്‍ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റുകളെ പിളര്‍പ്പില്‍ എത്തിച്ചു. അവര്‍ ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും ആയി.

പ്ലഖനോവിന്റെ രചനകള്‍ 1890 കളില്‍ ജനാധിപത്യ പ്രസ്ഥാനത്തിന് അടിത്തറയായി. ഒരു സംഘം റഷ്യന്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനം അദ്ദേഹത്തെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് പുറത്താക്കി.ഫ്രാന്‍സിലേക്ക് പോയ അദ്ദേഹത്തെ 1894 ല്‍ സൂറിച്ചില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ ആദ്യ കോണ്‍ഗ്രസ്സില്‍ ഫ്രഞ്ച് സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍, ഫ്രാന്‍സ് പുറത്താക്കി. ലണ്ടനിലെത്തിയ അദ്ദേഹത്തിന് കുറച്ചു കഴിഞ്ഞ് ജനീവയില്‍ പുനഃപ്രവേശം നല്‍കി. 1894 ല്‍ റഷ്യയില്‍ ബെല്‍റ്റോവ് എന്ന വ്യാജപ്പേരില്‍ പ്ലഖനോവിന്റെ പുസ്തകം പുറത്തു വന്നു. അതിന്റെ യഥാര്‍ത്ഥ ശീര്‍ഷകം In Defence of Materialism എന്നായിരുന്നെങ്കിലും, റഷ്യയില്‍ ഇറക്കിയത്,  A Contribution to the Question of the Development of the Monistic View of History എന്ന പേരിലായിരുന്നു!

ഈ പുസ്തകം റഷ്യയില്‍ അദ്ദേഹത്തെ മഹാ പണ്ഡിതനാക്കി. ഈ പുസ്തകം അവര്‍ത്തിച്ചതാണ്, അദ്ദേഹത്തിന്റ പില്‍ക്കാല രചനകള്‍. ലോകമാകെ മാര്‍ക്‌സിസ്റ്റുകള്‍ ഇന്നോളം നടത്തിയ ചില പ്രയോഗങ്ങള്‍ക്ക് ഏംഗല്‍സ് കഴിഞ്ഞാല്‍ അവര്‍ കടപ്പെട്ടത് പ്ലഖനോവിനോടാണ്. ജനകീയ ചേരിക്കാര്‍ക്ക് ശേഷം, ജര്‍മന്‍ പ്രതിവിപ്ലവകാരികളും നിയോ കാന്റിയനുകളും റഷ്യന്‍ എംപിരിയോ വിമര്‍ശകരും ശത്രു പക്ഷത്ത് വന്നു. അവര്‍ മാര്‍ക്‌സിസത്തിന് അകത്തു നിന്ന് അതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത്, പ്ലഖനോവിന് പിടിച്ചില്ല.

പടിഞ്ഞാറന്‍ യൂറോപ്പിലെ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ സാമൂഹിക വികാസ സിദ്ധാന്തമായ മാര്‍ക്‌സിസവും ജ്ഞാനശാസ്ത്ര പ്രശ്‌നങ്ങളും തമ്മില്‍ ഒരു ബന്ധവും കണ്ടിരുന്നില്ല. കൗട് സ്‌കിയും ഒടുവില്‍ ഈ നിലപാടില്‍ എത്തിയിരുന്നു. എന്നാല്‍, പ്ലഖനോവിന് എല്ലാറ്റിനുമുള്ള ഉത്തരം മാര്‍ക്‌സിസത്തില്‍ ഉണ്ടായിരുന്നു. മാര്‍ക്‌സിസ്റ്റ് തത്വചിന്തയെ സമഗ്രമായി വിശേഷിപ്പിക്കാന്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ( Dialectical Materialism ) എന്ന് ആദ്യം പ്രയോഗിച്ചത് പ്ലഖനോവ് ആണ്. ഈ വാദത്തെ ലെനിനും സ്വീകരിച്ചു. ഇത് സോവിയറ്റ് ഭരണകൂടത്തിന്റെ പ്രത്യയ ശാസ്ത്രവും സൗന്ദര്യ ശാസ്ത്രവുമായി.

പ്ലഖനോവ് മുന്നോട്ടു വച്ച തത്വചിന്ത എംഗല്‍സ് ക്രോഡീകരിച്ച സിദ്ധാന്തങ്ങളുടെ അതിശയോക്തി കലര്‍ന്ന രൂപം മാത്രമായിരുന്നു. ജര്‍മന്‍ ചിന്തകരായ ഹെഗല്‍, ഫോയര്‍ബാക് എന്നിവരില്‍ നിന്ന് മാര്‍ക്‌സ് കോപ്പിയടിച്ചതാണ്, മാര്‍ക്‌സിസത്തിന്റെ ഭൗതികവാദ അടിത്തറ. പ്ലഖനോവിന്റെ അപരിഷ്‌കൃത രൂപമാണ്, ചിന്തകന്‍ എന്ന നിലയില്‍, ലെനിന്‍. മാര്‍ക്‌സിസ്റ്റ് മതത്തിലേക്ക് മാറാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍, എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരമായി, ശത്രുവിനെ തച്ചുതകര്‍ക്കാന്‍ എന്തും സ്വീകരിക്കാം എന്നായി. ഫ്രാന്‍സ് മെഹ്‌റിങ്, പോള്‍ ലഫാര്‍ഗ് എന്നിവര്‍ക്കൊപ്പം മാര്‍ക്‌സിയന്‍ കലാനിരൂപണം തുടങ്ങിവച്ചവരില്‍ ഒരാളായിരുന്നു, പ്ലഖനോവ്. മാര്‍ക്‌സിസ്റ്റ് സമീപനം ഗൗരവമായി എടുത്താല്‍, ഒരു നല്ല എഴുത്തുകാരന്, സമൂഹത്തിന്റെ സാമ്പത്തിക നിലവച്ച് അതിന്റെ കല, സാഹിത്യം എന്നിവയെപ്പറ്റി അനുമാനത്തില്‍ എത്താന്‍ ആകണം. എലിസബത്തന്‍ കാലത്തെ ഇംഗ്ലണ്ടിലെ സാമ്പത്തികാവസ്ഥ അറിഞ്ഞാല്‍, ഷേക്‌സ്പിയറിന്റെ നാടകങ്ങള്‍ എഴുതാന്‍ കഴിയണം.കലാപ്രവര്‍ത്തനത്തെ നിര്‍ണ്ണയിക്കുന്നത് വര്‍ഗ്ഗമൂല്യങ്ങള്‍ മാത്രമാണെന്നും ഉള്ളടക്കം വച്ചാണ് കലാരൂപത്തെ വിലയിരുത്തേണ്ടതെന്നും പ്ലഖനോവ് വാദിക്കുന്നു.ഉള്ളടക്കം, കലാരൂപം ഇല്ലാതെയും ആവിഷ്‌കരിക്കാവുന്നതേയുള്ളു. സ്വന്തം നിലയ്ക്കും ചെര്‌നിഷേവ്‌സ്‌കിയുടെ സ്വാധീനം വഴിയും പ്ലഖനോവ് സോഷ്യലിസ്റ്റ് റിയലിസത്തിലേക്ക് കൂപ്പു കുത്തി. ചിത്രകലയിലെ പുതിയ പരീക്ഷണങ്ങളെ അദ്ദേഹം വെറുത്തു.

കല കലയ്ക്കു വേണ്ടി എന്ന മുദ്രാവാക്യം, ഒരു കലാപ്രതിഭ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയതിന്റെ ഉല്‍പന്നം മാത്രമാണെന്ന് പ്ലഖനോവ് വിശ്വസിച്ചു.ചിത്രകലയിലെ ക്യൂബിസം, ഇമ്പ്രഷനിസം എന്നിവ ബൂര്‍ഷ്വ ജീര്‍ണതയുടെ സൂചകങ്ങള്‍ മാത്രമായി അദ്ദേഹം കണ്ടു. ധ്വനിസാന്ദ്രമായ (symbolic) സാഹിത്യത്തിനും ഇതുതന്നെ ബാധകമാക്കി. മുസ്സോളിനിയെ പുല്‍കിയ ക്രിസ്ത്യന്‍ നോവലിസ്റ്റ് ദിമിത്രി മെറേകോവ്‌സ്‌കി, ഭാര്യ സീനായ്ദ ജിപ്പിയസ്, പേഴ്‌സിബിസേവ്‌സ്‌കി എന്നിവരെ വിമര്‍ശിച്ച് പ്ലഖനോവ് എഴുതി: നീലവസ്ത്രമണിഞ്ഞ സ്ത്രീ എന്ന ചിത്രം കലാകാരന്‍ വരയ്ക്കുന്നു എന്നിരിക്കട്ടെ. അത് ശരിക്കും ആ സ്ത്രീയെപ്പോലെ ഇരുന്നാല്‍,അത് നല്ല ചിത്രമാണ് നാം കാന്‍വാസില്‍ കാണുന്നത് നേര്‍ത്ത നിലയില്‍, പ്രാകൃതമായി, അവിടെയുമിവിടെയും കോറിയിട്ട ചില രൂപങ്ങള്‍ ആണെങ്കില്‍, അതിനെ നമുക്ക് എന്തെങ്കിലും പേരിട്ടു വിളിക്കാം; അതൊരു നല്ല ചിത്രം ആവില്ല (Art and Social Life-1912)).

ഗോര്‍ക്കിയുടെ ‘അമ്മ’ എന്ന കൃതിയെ വിമര്‍ശിച്ചുകൊണ്ട്,താന്‍ കലാകാരന്റെ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞയാളായിരുന്നു, പ്ലഖനോവ്.രാഷ്ട്രീയ നേതാവിന്റെ ആജ്ഞ കൊണ്ട് നിര്‍മ്മിക്കുന്ന കല പോലെയായിരിക്കും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ക്ലാസിക്കല്‍ ദുരന്ത നാടകങ്ങള്‍ വരേണ്യവര്‍ഗ്ഗത്തിന്റെ ആദര്‍ശങ്ങള്‍ ആവിഷ്‌കരിക്കുന്നു എന്ന് അദ്ദേഹം പറയുന്നത്, അസംബന്ധമാണ് എന്ന് നമുക്കറിയാം. ക്ലാസിക് ദുരന്തനാടകങ്ങളുടെ പ്രേക്ഷകര്‍ വരേണ്യര്‍ മാത്രമായിരുന്നില്ല. പ്രേക്ഷകനും വേദിയും ചേര്‍ന്നാലേ നാടകം ഉണ്ടാകൂ. പ്രധാനപ്പെട്ട ഗ്രീക്ക് ദുരന്ത നാടകകൃത്തുക്കള്‍ ആതന്‍സുകാരായിരുന്നു. മദ്യദേവതയായ ബാക്കസിന്റെ ആരാധനയുമായി ബന്ധിപ്പിച്ച് നടന്ന നാടക മത്സരത്തിനാണ് നാടകങ്ങള്‍ എഴുതിയത്. ആദ്യം പ്രേക്ഷകര്‍ക്ക് പ്രവേശനം സൗജന്യമായിരുന്നു. ബി.സി.അഞ്ചാം ശതകത്തില്‍ ചെറിയ പ്രവേശന തുക വന്നു. ദരിദ്രരായവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നാലാം ശതകത്തില്‍ പ്രവേശനം നല്‍കി. അപ്പോള്‍ എങ്ങനെയാണ്, നാടകം വരേണ്യവര്‍ഗത്തിന്റേത് ആകുന്നത്?

പ്ലഖനോവിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ വിശദമായി പറയാത്തത്, മാര്‍ക്‌സിസം തന്നെ അപ്രസക്തമായി കഴിഞ്ഞതിനാല്‍ ആണ്; എന്നാല്‍ അയാളുടെ കലാ, സാഹിത്യ സിദ്ധാന്തങ്ങള്‍,വിപ്ലവാനന്തരം നല്ല കലാകാരന്മാരെയും എഴുത്തുകാരെയും ഉന്മൂലനം ചെയ്യുന്നതിന് കാരണമായി.

(തുടരും)

Tags: ലെനിന്‍ഒരു റഷ്യന്‍ യക്ഷിക്കഥപി.കേശവദേവ്മാക്‌സിംഗോര്‍ക്കിപ്ലഖനോവ്എംഗല്‍സ്മാര്‍ക്‌സ്വൈരുദ്ധ്യാത്മക ഭൗതികവാദംDialectical Materialism
Share1TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

രാഷ്ട്രസാധകന്‍

നിലമ്പൂരിലെ നിലപാടുമാറ്റങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies