Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭീകരതയുടെ ഒളികേന്ദ്രമായി തബ്‌ലീഗ്

കെവിഎസ് ഹരിദാസ്

Print Edition: 10 April 2020

ഇന്ത്യയില്‍ കൊറോണ വ്യാപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച തബ്‌ലീഗ് ജമാഅത്തിന്റെ ഭീകര ബന്ധങ്ങള്‍ ഇന്നിപ്പോള്‍ ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. പലതും ബോധ്യപ്പെട്ടിട്ടും വേണ്ടത്ര കരുതല്‍ എടുക്കാത്തതിന് നിരാശയും പല രാജ്യങ്ങള്‍ക്കുമുണ്ടിപ്പോള്‍. അമേരിക്കയും ഇറ്റലിയും ബ്രിട്ടനും ഫ്രാന്‍സുമൊക്കെ അവരുടെ ചെയ്തികളെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിലാണ്. ഇന്ത്യയില്‍ കൊറോണ വ്യാപിപ്പിച്ചത് ഇക്കൂട്ടരാണ് എന്നത് പുറത്തുവന്നപ്പോഴാണ് പലരും ഇക്കൂട്ടരുടെ ഗൗരവം മനസ്സിലാക്കിയത്. എന്നാല്‍ കിര്‍ഗിസ്ഥാനെപ്പോലുള്ള ചില ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങള്‍ നേരത്തെ തന്നെ ഇക്കൂട്ടരെ നിരോധിച്ചിരുന്നു എന്നതും കാണാതെ പോയിക്കൂടാ. നോവലിസ്റ്റ് ആയിട്ടുള്ള തസ്ലീമ നസ്രീന്‍ തന്നെ അക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നുവല്ലോ. ഇന്ത്യയിലിപ്പോള്‍ ദല്‍ഹിയില്‍ നടന്ന തബ് ലീഗ് സമ്മേളനവും അതിലൂടെ രാജ്യമെമ്പാടും കൊറോണ വ്യാപിപ്പിച്ചതുമൊക്കെയാണ് പ്രശ്‌നമായത്. അതൊരു ആസൂത്രിത ഇന്ത്യാ വിരുദ്ധ നീക്കമായിരുന്നോ എന്ന് രാജ്യം സംശയിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യയെ തകര്‍ക്കാന്‍ ഇസ്ലാമിക ശക്തികള്‍ നടപ്പിലാക്കിയ പദ്ധതിയാണിത് എന്ന് കരുതുന്നവര്‍ പോലുമുണ്ടല്ലോ. അത് ഇന്ത്യയെ മാത്രമല്ല മറ്റനവധി രാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്. അതിലൊക്കെ തബ്‌ലീഗിനുള്ള റോള്‍ എന്താണ് എന്ന് പരിശോധിക്കപ്പെടുകയാണിപ്പോള്‍. അതുകൊണ്ടുകൂടിയാണ് അവരുടെ ഭീകര-വിധ്വംസക സമീപനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും.

വെറും നിഷ്‌കളങ്കരായ മത പ്രചാരകരാണ് തബ്‌ലീഗുകാര്‍ എന്ന് പൊതുവെ ധാരണയുണ്ടായിരുന്നപ്പോള്‍ തന്നെ ഭീകര പ്രസ്ഥാനങ്ങള്‍ക്ക് ഒരു റിക്രൂട്ട്‌മെന്റ് ഹബ് ആയി അവര്‍ പ്രവര്‍ത്തിച്ചു എന്നതാണ് ശ്രദ്ധിക്കേണ്ടത്. ജെയ്ഷ് ഇ മുഹമ്മദ്, ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്‍, ഹര്‍ക്കത്ത്-ഉല്‍-ജിഹാദ് അല്‍ ഇസ്ലാം എന്നിവക്കൊക്കെ തബ്‌ലീഗ് ചെയ്തു കൊടുത്തിരുന്ന സഹായവും അവരുടെ സഹകരണവും ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കയിലെ 29/ 11 ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിനിടയിലും തബ്‌ലീഗുകാര്‍ അല്‍ ഖ്വയ്ദക്ക് സഹായകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ചതും യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയതുമൊക്കെ സൂചിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ നിന്ന് അല്‍ഖ്വയ്യ്ദ ഏറ്റവുമധികം ഉപയോഗിച്ചത് ഇക്കൂട്ടരെയാണ്. 2011 -ല്‍ വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളില്‍ തബ്‌ലീഗിന്റെ ഭീകര ബന്ധം സംബന്ധിച്ച സൂചനകളുണ്ട്. പാകിസ്ഥാനിലേക്ക് വിസ ലഭിക്കുന്നതിനായി തബ്‌ലീഗ് ബന്ധമാണ് പലപ്പോഴും ഭീകരര്‍ ഉപയോഗിച്ചിരുന്നത് എന്നും അതിനായി പണം കൊടുത്തത് തബ്‌ലീഗ് ആണ് എന്നും അതിലുണ്ടായിരുന്നു. അത് യുഎസ് രേഖകളാണ്. കുപ്രസിദ്ധ ഭീകരനായ അബ്ദുല്‍ ബുഖാരിക്ക് വിസ ഒരുക്കിക്കൊടുക്കുന്നതിലും ഇക്കൂട്ടര്‍ക്ക് പങ്കുണ്ടായിരുന്നു. പറഞ്ഞുവന്നത്, മത പ്രചാരണത്തിന്റെ നിഷ്‌കളങ്ക മുഖമെന്ന് പലരും വിശേഷിപ്പിച്ചവര്‍ക്ക് ആഗോള ഭീകര ബന്ധങ്ങള്‍ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട് എന്നതാണ്.

ഇസ്ലാമിക ഭീകരതയുടെ ഇതുവരെ ശ്രദ്ധിക്കാത്ത ഒരു രൂപമാണ് തബ്‌ലീഗ് എന്നുവേണം വിലയിരുത്താന്‍. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അത് തുറന്നുപറഞ്ഞുകൊണ്ടുനടക്കുന്നു എന്നും ഇക്കൂട്ടര്‍ അവരുടെ പ്രവര്‍ത്തന പദ്ധതികള്‍ മറച്ചുവെക്കാറില്ല എന്നതൊക്കെയാണ് ഇതുവരെ പൊതുവേയുണ്ടായിരുന്ന ധാരണ. എന്നാല്‍ സര്‍വസാധാരണമായ ഒരു മത പ്രചാരണ പ്രവര്‍ത്തനത്തെ എങ്ങിനെയാണ് ഭീകരതയുമായി കൂട്ടിയിണക്കുന്നത് എന്നതാണ് തബ് ലീഗ് കാട്ടിത്തന്നത്. നാളെകളില്‍ ഇത് ഒരു പാഠമായി എല്ലാവരുടെയും മുന്നില്‍ നില്‍ക്കുകയും ചെയ്യും. ആരെയാണ് വിശ്വസിക്കുക, ആരാണ് യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടത്തില്‍ മിതവാദികള്‍ എന്നത് ഇനി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മുസ്ലിം സമൂഹത്തിന് പൊതുവെയും അവമതിപ്പുണ്ടാക്കുന്നതാണ് ഈ സംഭവങ്ങള്‍ എന്നതും പറയാതെ വയ്യ.

ഓരോ സാധാരണ മുസ്ലിമും നല്‍കുന്ന സംഭാവനയാണ് തങ്ങളുടെ മൂലധനം അല്ലെങ്കില്‍ പ്രവര്‍ത്തന ഫണ്ട് എന്നൊക്കെയാണ് തബ്‌ലീഗുകാര്‍ പറയാറുള്ളത്. എന്നാല്‍ അവര്‍ക്ക് അതിനപ്പുറം പല കേന്ദ്രങ്ങളില്‍ നിന്നും പണം ഒഴുകിയെത്തുന്നുണ്ട്. ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയിലാണ് ഇവരുടെ യൂറോപ്യന്‍ ആസ്ഥാനം. അവിടെ ഒരു വലിയ മന്ദിരം തന്നെയുണ്ട്. 1978 -ലാണ് അതുണ്ടാക്കിയത്. അതിനൊക്കെ സൗദി അറേബ്യയും വഹാബി സംഘടനകളും കൈയയച്ച് സഹായിച്ചിട്ടുണ്ട്. അതൊക്കെ ഇപ്പോഴും തുടരുന്നു എന്നതാണ് വസ്തുത. ഇന്നിപ്പോള്‍ ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക എന്നിവയൊക്കെ സമ്മതിക്കുന്നുണ്ട്, ഇക്കൂട്ടര്‍ക്ക് അല്‍ഖ്വയ്ദയുമായി അടുത്ത ചങ്ങാത്തമുണ്ടെന്ന്. ഇറ്റലിയും അമേരിക്കയും പറയുന്നത് അതിനാവശ്യമായ തെളിവുകളുണ്ട് എന്ന്.

ഇറ്റലിയില്‍ ബ്രെസ്യയില്‍ തബ്‌ലിഗ് ഇദ്ദവ എന്ന പേരില്‍ ഒരു സാംസ്‌കാരിക കേന്ദ്രമുണ്ട്. അത് തബ് ലീഗിന്റെ പോഷക സംഘടനയാണ്. എന്നാല്‍ ആ സാംസ്‌കാരിക കേന്ദ്രത്തിന് നേതൃത്വം കൊടുത്തിരുന്നയാള്‍ 2009 ല്‍ അഫ്ഗാനിസ്ഥാനില്‍ പെഷവാര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തിലും കൂട്ടക്കൊലയിലും മുഖ്യ പങ്ക് വഹിച്ചയാളായിരുന്നു. അതിനുശേഷമാണ് അയാളെ ഇറ്റലിയിലെത്തിച്ചത്. ഒരു പക്ഷെ ഇറ്റലി ഒരു സുരക്ഷിത താവളമാണ് എന്നവര്‍ കരുതിയിരിക്കാം. ജിഹാദി പ്രവര്‍ത്തനത്തിന് പണം കൈമാറാന്‍ ഈ സാംസ്‌കാരിക കേന്ദ്രം തയ്യാറായതും പിന്നീട് കണ്ടെത്തി. അന്നൊന്നും തന്നെ ഇക്കൂട്ടരെ ജാഗ്രതയോടെ കണ്ടില്ല എന്നതാണ് പരമാര്‍ത്ഥം. ഇന്നിപ്പോള്‍ ഇറ്റലിയാണ് കൊറോണ ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്ന്. എന്ത് ചെയ്യണമെന്നറിയാതെ അവിടത്തെ ഭരണകൂടവും ജനതയും നട്ടം തിരിയുകയാണ്; ആയിരങ്ങള്‍ മരിച്ചു. ജീവനോട് മല്ലടിച്ചുകൊണ്ട് ആയിരങ്ങള്‍ വേറെയും. അപ്പോഴും ആരാണിത് ഇറ്റലിക്ക് കൊണ്ടുപോയി കൊടുത്തതെന്ന് അവര്‍ക്ക് തിരിച്ചറിവില്ല. എന്നാല്‍ ദല്‍ഹി നിസാമുദ്ദീനിലെ സംഭവത്തിന് ശേഷം അവരും തബ്‌ലീഗിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. അതുവരെ അവരൊക്കെ സംശയിച്ചിരുന്നത് ചൈനയെ മാത്രമായിരുന്നല്ലോ. ഇപ്പോള്‍ ചൈന മാത്രമല്ല ഇക്കൂട്ടരും സംശയത്തിന്റെ നിഴലിലായി എന്നര്‍ത്ഥം.

വേറെയും കുറെ തബ്‌ലീഗ് ചരിത്രങ്ങള്‍ ഇപ്പോള്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. 1999 -ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി – 814 വിമാനം റാഞ്ചിയത്തിന് പിന്നില്‍ ഇക്കൂട്ടരുണ്ട് എന്നതാണ് അതിലൊന്ന്. ഹര്‍ക്കത്ത് ഉല്‍ മുജാഹിദീന്‍ ആണല്ലോ അതിന് പിന്നിലുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലുള്ള ഭരണം അട്ടിമറിക്കാനായി രൂപപ്പെട്ട സംഘടനയാണ് ഹര്‍ക്കത്ത് ഉല്‍ മുജാഹിദീന്‍ എന്നതോര്‍ക്കുക. അക്കാലത്ത് തബ്‌ലീഗുകാര്‍ ഈ ഭീകരര്‍ക്കൊപ്പമായിരുന്നു; മാത്രമല്ല, ആറായിരത്തോളം തബ്‌ലീഗുകാരെ ഈ ഭീകര പ്രസ്ഥാനം പാകിസ്ഥാനിലുള്ള അവരുടെ താവളത്തില്‍ വെച്ച് പരിശീലിപ്പിച്ചിരുന്നുവത്രെ. അതിനും മുന്‍പേ 1985 -കാലഘട്ടത്തില്‍, ഹര്‍ക്കത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്ലാം എന്നൊരു ഭീകര സംഘടനയുണ്ടായിരുന്നു; അവര്‍ക്കും തബ്‌ലീഗ് ബന്ധമുണ്ടായിരുന്നു. ഈ സംഘടന പിന്നീട് ഹരിക്കത്ത് ഉല്‍ മുജാഹിദീനിനുമായി കൈകോര്‍ക്കുകയായിരുന്നു. സൂചിപ്പിച്ചത്, ഏതാണ്ടൊക്കെ 1980-കള്‍ മുതല്‍ക്ക് വിവിധ രാജ്യങ്ങളില്‍, വിവിധ തലങ്ങളില്‍, തബ്‌ലീഗുകാര്‍ ഇസ്ലാമിക ഭീകരതയുടെ ഭാഗമായിരുന്നു എന്നാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് സോവിയറ്റ് യൂണിയന്‍ പിന്മാറിയ ശേഷം ഇക്കൂട്ടരൊക്കെ കേന്ദ്രീകരിച്ചത് കാശ്മീരിലാണ് എന്നതുമോര്‍ക്കേണ്ടതുണ്ട്. ഈ ഹര്‍ക്കത്ത് ഉല്‍ മുജാഹിദീന്‍, ഹര്‍ക്കത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്ലാം ഒക്കെയും അവിടെ ഭാരത വിരുദ്ധ നീക്കങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു.

വേറൊന്ന് ഫ്രാന്‍സ് പറയുന്നതാണ്. ഇസ്ലാമിക ഭീകരരുടെ റിക്രൂട്ട്‌മെന്റ് ഹബ് ആയി തബ്‌ലീഗ് മാറിയെന്നതാണ് അവരുടെ വിലയിരുത്തല്‍. ഇത്തരം ശക്തികളില്‍ എണ്‍പത് ശതമാനവും ഇവരുടെ സംഭാവനയാണ് എന്നും ഫ്രഞ്ച് ഏജന്‍സികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ പരാജയപ്പെട്ട ഗ്ലാസ്‌ഗോ വിമാനത്താവള ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന ശക്തികളെക്കുറിച്ചു പറയുമ്പോഴും ഈ സംഘടനയുടെ പേര് ഉയര്‍ന്നുവരുന്നുണ്ട്. 2007 ജൂണ്‍ 30 ന് ആയിരുന്നു ആ ദുരന്തം. ഒരു ജീപ്പില്‍ കുറേപ്പേര്‍ വിമാനത്താവളത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. എയര്‍പോര്‍ട്ട് മന്ദിരത്തിന് തീവെക്കുകയും ചെയ്തു. കാലിഫോര്‍ണിയയിലെ സാന്‍ ബര്‍ണാസിനോയിലുണ്ടായ ഭീകരാക്രമണത്തിനുപിന്നിലും ഇസ്ലാമിക സംഘടനകളാണ് ഉണ്ടായിരുന്നത്. നാട്ടില്‍ വളര്‍ന്ന മുസ്ലിം യുവാക്കളാണ് അത് ചെയ്തത്; എന്നാല്‍ അവര്‍ക്ക് വിദേശത്തുനിന്നുള്ള ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളുടെ സഹായവും ഉപദേശവുമൊക്കെ ലഭിച്ചിരുന്നു എന്നത് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതാണ്. ഇതൊക്കെയുമായും തബ്‌ലീഗിനുള്ള ബന്ധമാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ഒരു പക്ഷെ അന്നൊക്കെ അതിനെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയപ്പോഴും വേണ്ടത്ര ഗൗരവം ഇവര്‍ക്ക് കൊടുത്തില്ല എന്ന് ഇന്നിപ്പോള്‍ സുരക്ഷാ ഏജന്‍സികള്‍ കരുതുന്നുണ്ടാവണം. ഗ്ലാസ്‌ഗോ ആക്രമണത്തിന് പിന്നില്‍ ഒരു ബാംഗ്ലൂരുകാരനുമുണ്ടായിരുന്നു എന്നതോര്‍ക്കുക; ഖലീല്‍ അഹമ്മദ്. അയാള്‍ക്ക് തബ്‌ലീഗ് ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നുവത്രെ.

ഓരോ രാജ്യത്തും ഓരോ പേരില്‍ വിവിധ സംഘനകളും തബ് ലീഗിന് കീഴിലുണ്ട്. അത് അത്രയേറെ വ്യാപകമായിരിക്കുന്നു. ഒരു കണക്ക് പ്രകാരം ഏതാണ്ട് എണ്‍പതോ അതിലേറെയോ രാജ്യങ്ങളില്‍ അവര്‍ ശക്തമായ അടിത്തറ ഉണ്ടാക്കിയിരിക്കുന്നു. അതാണ് ശ്രദ്ധിക്കേണ്ടത്. ഇന്നിപ്പോള്‍ ഇസ്ലാമിക ഭീകര സംഘടനകള്‍ പലതും തമ്മിലടിച്ചും തളര്‍ന്നും ഒക്കെ പോയത് നാം കാണുന്നുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്കൊക്കെ അണിനിരക്കാനുള്ള ഒരു പ്ലാറ്റഫോം ആയിട്ട് തബ്‌ലീഗ് മാറിയാലോ? അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് കാണേണ്ടത്. മതമാണ് ഇതിന്റെ പിന്നിലുള്ളത്; അതും ഇസ്ലാം മതം. അതുകൊണ്ട് പലവിധത്തിലുള്ള സഹായങ്ങള്‍ ലഭിക്കും. ഒരു ഭാഗത്ത് ഭീകരരെ കൂടെനിര്‍ത്തുന്നു; മറുപക്ഷത്ത് സൗമ്യ ഭാവം പ്രകടിപ്പിക്കുന്നു. ഇത്തരക്കാര്‍ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട് എന്നതാണ് ഇപ്പോള്‍ ലോകം പറയുന്നത്. നിസാമുദ്ദീന്‍ അതിന് കാരണമായി എന്നതേ കാണേണ്ടതുള്ളൂ.

ഇത്തരമൊരു വേളയില്‍ ലോകത്തിലെ മുസ്ലിം സമൂഹം തബ് ലീഗിനോട് എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു ആകാംക്ഷയോടെ നോക്കിയിരുന്നത്. എന്നാല്‍ അക്കാര്യത്തില്‍ വലിയ പ്രതീക്ഷക്ക് വകയില്ലെന്നാണ് ആദ്യ നാളുകളില്‍ കണ്ടത്. പക്ഷെ പിന്നീട് ആഗോള തലത്തിലുയര്‍ന്ന സമ്മര്‍ദ്ദം കൊണ്ടാവണം, ചിലരൊക്കെ തബ്‌ലീഗുകാര്‍ ചെയ്തത് മര്യാദയായില്ല എന്നൊക്കെവരെ പറയാന്‍ സന്നദ്ധമായി. എന്നാല്‍ അപ്പോഴും അവരുടെ തീവ്രവാദ ഭീകര ബന്ധങ്ങളെ തുറന്നുകാട്ടാന്‍ ഇസ്ലാമിക സമൂഹം സന്നദ്ധത കാട്ടിയില്ല.

Tags: ഭീകരതതബ്‌ലീഗ്
Share355TweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies