Saturday, January 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ലെനിന്‍ എന്ന ജപ്പാന്‍ ചാരന്‍ (ഒരു റഷ്യന്‍ യക്ഷിക്കഥ – 2)

രാമചന്ദ്രന്‍

Print Edition: 3 April 2020

ഓര്‍ത്തഡോക്‌സ് വൈദികനായ ജോര്‍ജി അപ്പോളോനോവിച് ഗാപോണ്‍ (1870 1906 ) 1905 ജനുവരി 22 ന് സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലേക്ക് നയിച്ച ജനക്കൂട്ടത്തെ പട്ടാളം കൂട്ടക്കൊല ചെയ്ത സംഭവം, ‘ചോരയുടെ ഞായര്‍’ ( Bloody Sunday) എന്നറിയപ്പെടുന്നു.
യുക്രൈനിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗാപോണ്‍, ടോള്‍സ്റ്റോയിയുടെ രചനകളിലെ പാവപ്പെട്ടവരോടുള്ള കാരുണ്യത്താല്‍ പ്രചോദിതനായി. നിലവിലുള്ള സഭയെ വിമര്‍ശിച്ചയാളാണ്, ലിയോ ടോള്‍സ്റ്റോയ്. അതായത്, 1905 ലെ ആദ്യ റഷ്യന്‍ വിപ്ലവത്തിനുള്ള പ്രചോദനം മാര്‍ക്‌സ് അല്ല, ടോള്‍സ്റ്റോയ് ആണ്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത് കിട്ടുന്ന പണം കൊണ്ടായിരുന്നു, അച്ചന്റെ കൗമാര, യൗവന ജീവിതം. ഡോക്ടറാകാന്‍ ആഗ്രഹിച്ച് സെമിനാരിയില്‍ ചേര്‍ന്ന അയാള്‍ക്ക് അത് പഠിക്കാനുള്ള ഗ്രേഡ് വിമത രീതികള്‍ കാരണം സെമിനാരിയില്‍ നിന്ന് കിട്ടിയില്ല. കണക്കെഴുത്തും ട്യൂഷനുമായി കഴിയവേ, വിവാഹിതനായി. ലാറിയന്‍ മെത്രാന് അപേക്ഷ നല്‍കി വീണ്ടും സെമിനാരിയില്‍ ചേര്‍ന്ന് വൈദികനായ ഗാപോണിന്റെ കുര്‍ബാനയിലെ പുതുമ ജനത്തെ ആകര്‍ഷിച്ചു.
രണ്ടാമത്തെ പ്രസവത്തില്‍ ഭാര്യ മരിച്ച ശേഷം വിഷാദരോഗത്തില്‍ പെട്ട് ക്രിമിയയില്‍ ചികിത്സ തേടി. മടങ്ങിയെത്തി പെട്രോഗ്രാഡില്‍ സെന്റ് ഓള്‍ഗ ചില്‍ഡ്രന്‍സ് ഓര്‍ഫനേജില്‍ 1900 ല്‍ എത്തി, കടകളിലും ഫാക്ടറികളിലും പോയി തൊഴിലാളി കുടുംബങ്ങളെ അടുത്തു പരിചയപ്പെട്ടു.

റഷ്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട് നാം ശ്രദ്ധിക്കാത്ത ഒന്നാണ്, 1904 -1905 ല്‍ റഷ്യയും ജപ്പാനും തമ്മില്‍ നടന്ന യുദ്ധം.1917 ലെ ‘വിപ്ലവ’ത്തിന്റെ കൂടി പശ്ചാത്തലത്തില്‍, റഷ്യയില്‍ ജനത്തിനിടയില്‍ അസ്വസ്ഥതയുടെ വിത്തുവിതച്ച സംഭവമാണ് അത്. രണ്ടു രാജ്യങ്ങളിലും രാജഭരണം നിലനില്‍ക്കെ മഞ്ചൂറിയയ്ക്കും കൊറിയയ്ക്കും മേലുള്ള ആധിപത്യത്തെ ചൊല്ലിയായിരുന്നു യുദ്ധം. ചൈനയില്‍ നിന്ന് റഷ്യ പാട്ടത്തിന് എടുത്തിരുന്ന പോര്‍ട്ട് ആര്‍തര്‍ പിടിച്ച ജപ്പാന്‍, റഷ്യയ്ക്ക് മേല്‍ വിജയം ഉറപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് റൂസ്‌വെല്‍റ്റിന്റെ മധ്യസ്ഥതയില്‍ 1905 ല്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തി. ഒരു ഏഷ്യന്‍ രാജ്യം ഒരു യൂറോപ്യന്‍ രാജ്യത്തിന് മേല്‍ വിജയം നേടിയ മറ്റൊരു സംഭവം ലോക ചരിത്രത്തില്‍ ഇല്ല. ജപ്പാന്‍ നേടിയ ഈ വിജയമാണ് ജനത്തെ സാര്‍ ചക്രവര്‍ത്തിക്ക് എതിരെ തിരിച്ചത്.

ആക്രമിക്കുന്ന രാജ്യം ശത്രു രാജ്യത്ത് അരാജകത്വം വിതയ്ക്കാന്‍ ഏതു മാര്‍ഗവും തേടും. ജപ്പാന്‍ പട്ടാളത്തിന്റെ യൂറോപ്പിലെ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത് കേണല്‍ ആകാഷി മോട്ടോജിറോ ആയിരുന്നു. ഫാ ഗാപോണിന് പണം കൊടുത്ത് അസംബ്ലി ഓഫ് റഷ്യന്‍ ഫാകടറി ആന്‍ഡ് മില്‍ വര്‍ക്കേഴ്‌സ് ഓഫ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്ന സംഘടന ഉണ്ടാക്കി. 12 ശാഖകളും 8000 അംഗങ്ങളുമുള്ള സംഘടനയില്‍ ഓര്‍ത്തഡോക്‌സ് സഭക്കാരാണ് ഉണ്ടായിരുന്നത്. അച്ചന് ഇതേസമയം റഷ്യന്‍ രഹസ്യ പൊലീസായ ഓഖ്‌റാനയുമായും ബന്ധമുണ്ടായിരുന്നു. ഈ സംഘടന നടത്തിയ പൊതുപണിമുടക്കിന് പിന്നാലെയാണ്, ഞായറാഴ്ച അച്ചന്‍ ഒന്നരലക്ഷം വരുന്ന ജനക്കൂട്ടത്തെ സാര്‍ ചക്രവര്‍ത്തിയുടെ വിന്റര്‍ പാലസിലേക്ക് നയിച്ചത്.

ആയുധമില്ലാത്ത ജനക്കൂട്ടമായിരുന്നു അത്. ചക്രവര്‍ത്തിയുടെ ചിത്രങ്ങള്‍ വഹിച്ച്, ‘സാറിനെ ദൈവം രക്ഷിക്കട്ടെ’ എന്ന കീര്‍ത്തനം പാടി ചക്രവര്‍ത്തിയെ സ്തുതിച്ചു തന്നെ ആയിരുന്നു മാര്‍ച്ച്. അച്ചടിച്ച അഞ്ചു പേജ് നിവേദനം ഗാപോണിന്റെ കൈയില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ നടപടി ക്രമങ്ങളില്‍ 17 മാറ്റങ്ങളും കാലങ്ങളായി ഉന്നയിച്ചു വന്ന പരിഷ്‌കാരങ്ങളുമാണ് നിവേദനത്തില്‍ ഉണ്ടായിരുന്നത്. ജനക്കൂട്ടം ആവശ്യപ്പെട്ട പരിഷ്‌ക്കാരങ്ങള്‍ക്ക് പുന്നപ്ര വയലാര്‍ സമരക്കാര്‍ പില്‍ക്കാലത്ത് 1946 ല്‍ ഉന്നയിച്ച ചില ആവശ്യങ്ങളോട് സാദൃശ്യമുണ്ടായിരുന്നു. നെഹ്‌റു ഭരിക്കുമ്പോഴായിരുന്നു പുന്നപ്ര വയലാര്‍ കലാപം എന്ന പ്രശ്‌നമേയുള്ളു!

അച്ചനും ജനവും ഉന്നയിച്ച ആവശ്യങ്ങള്‍ ഇവയായിരുന്നു:

നിര്‍ബന്ധിതവും സാര്‍വത്രികവുമായ പ്രാഥമിക വിദ്യാഭ്യാസം നടപ്പാക്കുക.
പുരോഗമനപരമായ ആദായ നികുതി ചുമത്തുക.
അധ്വാന സമയം എട്ടുമണിക്കൂറായി ചുരുക്കുക.
ചുരുങ്ങിയ ദിവസ വേതനം ഒരു റൂബിള്‍ ആക്കുക.
ഓവര്‍ടൈം അവസാനിപ്പിക്കുക.
ചികിത്സാസൗകര്യം നടപ്പാക്കുക.
മഴ, മഞ്ഞ് എന്നിവയില്‍ നിന്ന് രക്ഷ നല്‍കും വിധം ഫാക്ടറികള്‍ പണിയുക.

സര്‍ സി.പി. നാട് വിടുക എന്ന് പുന്നപ്ര വയലാര്‍ സമരക്കാര്‍ ഉന്നയിച്ച പോലെ, ഒരു രാഷ്ട്രീയ ആവശ്യവും നിവേദനത്തില്‍ ഉണ്ടായിരുന്നു: ജപ്പാനുമായുള്ള യുദ്ധം അവസാനിപ്പിക്കുക.
മട്ടുപ്പാവിലെ ജനാലയ്ക്കരികില്‍ നിന്ന് സാര്‍ ചക്രവര്‍ത്തി തങ്ങളോട് സംസാരിക്കുമെന്ന് പ്രതീക്ഷിച്ച ജനക്കൂട്ടത്തിന് തെറ്റി – ചക്രവര്‍ത്തി കൊട്ടാരത്തില്‍ ഉണ്ടായിരുന്നില്ല. ചക്രവര്‍ത്തിയുടെ അമ്മാവന്‍ ഗ്രാന്‍ഡ് ഡ്യൂക്ക് വഌദിമിര്‍, വെടിവയ്ക്കാന്‍ പട്ടാളത്തിന് ആജ്ഞ കൊടുത്തു. കൊല്ലപ്പെട്ടവര്‍ 300 എന്നും പരുക്കേറ്റവര്‍ 1500 എന്നും പറയുന്നുണ്ടെങ്കിലും, കൃത്യമായ കണക്കില്ല. പുന്നപ്ര വയലാര്‍ പോലെ തന്നെ. പുന്നപ്ര വയലാറിലെ ഏറ്റവും കുറഞ്ഞ മരണ സംഖ്യ ഇ എം എസ് കേന്ദ്ര കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആയിരുന്നു.

ജനം ഒന്നടങ്കം, വൃദ്ധരും കുട്ടികളും ഉള്‍പ്പെടെ പങ്കെടുത്ത ഒരു സമരം ആയതിനാലാണ്, 1905 ലെ സമരമാണ് വിപ്ലവം എന്ന് മാര്‍ക്‌സിസ്റ്റ് ചരിത്രകാരി റോസാ ലക്‌സംബര്‍ഗ് നിരീക്ഷിച്ചത്. 1917 ലെ ‘വിപ്ലവം’ അവര്‍ നിരാകരിച്ചത്. പക്ഷെ, നാം കണ്ടത് പോലെ, 1905ലെ വിപ്ലവം ജപ്പാന്‍ സംഘടിപ്പിച്ചതായിരുന്നു.

ചോര ഞായര്‍ കഴിഞ്ഞ് തിങ്കളാഴ്ച ജനീവയില്‍ ലൈബ്രറിക്ക് പോകുന്ന വഴിയില്‍, അനറ്റോലി ലൂണാചാര്‍സ്‌കി, ഭാര്യ അന്ന എന്നിവരില്‍ നിന്നാണ്, ലെനിനും ഭാര്യ ക്രൂപ്‌സ് കേയയും സംഭവം അറിഞ്ഞത്. വിപ്ലവകാരിയായ നാടകകൃത്തും വിമര്‍ശകനുമായ ലൂണാചാര്‍സ്‌കി 1917 നു ശേഷം ആദ്യ ജനകീയ വിദ്യാഭ്യാസ കമ്മിസാര്‍ ആയി.

സത്യത്തില്‍ വിപ്ലവം ഒന്നും നടന്നില്ല. നിരായുധരായ ഒരു പറ്റം മനുഷ്യരുടെ കൂട്ടക്കുരുതി ആണുണ്ടായത്. അച്ചന്‍ ആള്‍ക്കൂട്ടത്തെ വഴിതെറ്റിച്ച പൊലീസ് ഏജന്റ് ആണെന്നാണ് ലെനിന്‍ കരുതിയത്. അച്ചന്‍ പെട്രോഗ്രാഡില്‍ നിന്ന് രക്ഷപ്പെട്ട് സാര്‍ ചക്രവര്‍ത്തിക്ക് ഒരു മാനിഫെസ്റ്റോയും റഷ്യയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് തുറന്ന കത്തും പുറത്തിറക്കി. മാനിഫെസ്റ്റോ സാര്‍ ചക്രവര്‍ത്തിയെ അപലപിച്ചു. മാനിഫെസ്റ്റോയിലും കത്തിലും, ‘വ്യക്തികളും ജനക്കൂട്ടവും ബോംബും ഡൈനാമിറ്റും ഭീകരതയും പ്രയോഗിച്ച് രാജഭരണത്തെ താഴെയിറക്കാന്‍’ ആഹ്വാനം ചെയ്തു.

അച്ചനെ തല്‍ക്കാലം മാക്‌സിം ഗോര്‍ക്കി സംരക്ഷിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് അയാള്‍ ജനീവയില്‍ പൊങ്ങി. വിപ്ലവ പാര്‍ട്ടിക്കാര്‍ തിരിഞ്ഞു നോക്കാത്ത ഒരു കഫെയില്‍, വിപ്ലവ പാര്‍ട്ടിയില്‍ പെട്ട ഒരു സ്ത്രീ, അച്ചനും ലെനിനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി. ‘അച്ചോ, മണ്ടനായിപ്പോകരുത്’, ലെനിന്‍ പറഞ്ഞു,’നന്നായി വായിച്ചു പഠിച്ചില്ലെങ്കില്‍, നിങ്ങളുടെ സ്ഥാനം ഇവിടെ ആയിരിക്കും’, ലെനിന്‍ മേശയ്ക്ക് താഴേക്ക് വിരല്‍ ചൂണ്ടി.
ലെനിന്റെ ഉപദേശം സ്വീകരിച്ച് അച്ചന്‍, പ്ലഖനോവിന്റെ ഉണക്ക സാഹിത്യം വായിച്ചു നോക്കി. കുതിര സവാരിയും തോക്ക് ഉപയോഗിക്കലും വിപ്ലവകാരിക്ക് വേണമെന്ന് കരുതി രണ്ടും ശീലിച്ചു. അച്ചന് പൊലീസുമായുള്ള ബന്ധം വച്ച്, വിപ്ലവകാരികള്‍ അയാളെ വിശ്വസിച്ചില്ല. ജപ്പാന്‍ പട്ടാളം കൊടുത്ത പണം കൊണ്ട് ഇംഗ്ലണ്ടില്‍ നിന്ന് ആയുധങ്ങള്‍ സംഭരിച്ച് അച്ചന്‍ ജോണ്‍ ഗ്രാഫ്റ്റണ്‍ എന്ന കപ്പലില്‍ അവ റഷ്യയിലേക്ക് അയച്ചു. ഫിനിഷ് തീരത്തിനടുത്ത് കപ്പല്‍ പൊട്ടിത്തെറിച്ചു. ലെനിന്‍ ആയുധം സംഭരിച്ച്, പെട്രോഗ്രാഡിലെ രഹസ്യ വിലാസങ്ങളിലേക്ക് അയച്ചതാണെന്ന് പാഠഭേദമുണ്ട്. *സപ്തംബറില്‍ കപ്പല്‍ നശിച്ചതോടെ, അച്ചന്റെ ഹൃദയം തകര്‍ന്നു. താമസിയാതെ, പെട്രോഗ്രാഡിന് പുറത്ത്, ഒരു കോട്ടേജില്‍ അച്ചന്റെ ജഡം തൂങ്ങിനിന്നു. വിപ്ലവകാരികള്‍ കൊന്നതാണെന്ന് സംശയിക്കപ്പെടുന്നു. അച്ചനെ ചരിത്രത്തില്‍ നിന്ന് മായ്ച്ച്, 1905 ലെ വിപ്ലവം തങ്ങളുടെ അക്കൗണ്ടില്‍ വരവ് വയ്ക്കാന്‍ ചെയ്തതാകാം.

ലെനിനും ആയുധം സംഭരിച്ചതായി പറഞ്ഞല്ലോ-എവിടെ നിന്നായിരുന്നു, പണം?
അച്ചനു പണം കൊടുത്ത ജപ്പാന്‍ പട്ടാള ചാര മേധാവി ആകാഷി തന്നെ ലെനിനും ട്രോട്‌സ്‌കിക്കും പോളണ്ടിലെ വിപ്ലവകാരി ജോസഫ് പില്‍ സുഡ് സ്‌കിക്കും പണം കൊടുത്തു. പത്തു ലക്ഷം യെന്‍ ആയിരുന്നു അന്ന് ആകാഷിക്ക്, ചാരവൃത്തിക്കുള്ള ബജറ്റ്. സിഡ്‌നി റൈലി എന്ന കുപ്രസിദ്ധ ചാരനെ പോര്‍ട്ട് ആര്‍തറിലേക്ക് അയച്ചു. കവിയും ചിത്രകാരനുമായിരുന്ന ആകാഷി, പില്‍ക്കാലത്ത് തായ്‌വാനില്‍ ഗവര്‍ണര്‍ ജനറലായി. പോളണ്ടിലെ ആദ്യ ഭരണാധികാരിയാണ്, മാര്‍ഷല്‍ പില്‍ സുഡ് സ്‌കി. രണ്ടാം പോളിഷ് റിപ്പബ്ലിക്കിന്റെ സൈനിക മന്ത്രി. വിപ്ലവം ശൂന്യതയില്‍ നിന്നുണ്ടാകില്ല-അത് പലപ്പോഴും ജാരസന്തതി ആയിരിക്കും.

കരിങ്കടലില്‍ 1905 ജൂണ്‍ 27 ന് പൊട്ടെംകിന്‍ എന്ന യുദ്ധക്കപ്പലിലെ കലാപത്തിന് പണം മുടക്കിയതും ജപ്പാന്‍ പട്ടാളമായിരുന്നു. കപ്പലിലെ എഴുന്നൂറോളം നാവികര്‍, കപ്പലിലെ തന്നെ ഓഫീസര്‍മാര്‍ക്കെതിരെ കലാപം നടത്തി. അവരെ കൊന്ന് കപ്പല്‍ റുമേനിയന്‍ തുറമുഖമായ ഒഡേസയിലേക്ക് കൊണ്ടുപോയതാണ് സംഭവം. പല നാവികരും റഷ്യയില്‍ തിരിച്ചെത്തിയത് 1917 ഫെബ്രുവരി വിപ്ലവ ശേഷമാണ്. സംഭവം ബോള്‍ഷെവിക്കുകള്‍ പ്രചാരണ ആയുധമാക്കി എന്നുമാത്രമല്ല, ലോക സിനിമാ ചരിത്രത്തില്‍ ഒരു ക്ലാസിക് ഉണ്ടാവുകയും ചെയ്തു – സെര്‍ജി ഐസെന്സ്റ്റീന്റെ ബാറ്റില്‍ഷിപ് പൊട്ടെംകിന്‍ (1925) എന്ന നിശബ്ദ ചിത്രം. ഒഡേസയിലെ പടവുകളില്‍ ഒരു പുതിയ സിനിമാ സങ്കേതം, വിപരീത ദൃശ്യങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി എഡിറ്റ് ചെയ്തപ്പോള്‍, രൂപപ്പെട്ടു; അതിന് മാര്‍ക്‌സിസ്റ്റ് സംജ്ഞ നല്‍കി – ഡയലെക്റ്റിക്കല്‍ മൊണ്ടാഷ്.
—————–

*Life and Death of Trotsky / Robert Payne,Page 101:
The Japanese were inflicting terrible defeats on the Russians in the Far East.They were also fanning the revolutionary flame in Russia,pouring huge amounts of money into the coffers of the revolutionaries. Colonel Akashi Motojiro, the chief of the Japanese secret agents in Europe, gave money to Lenin and Trotsky and to the Polish revolutionary Josef Pilduski…Lenin was deeply involved with the outfitting of the John Grafton,a gun running steamer,which,it was hoped, would land enough guns and ammunitions near St Petersburg to arm the revolutionary army. Colonel Akashi was involved with the same project.

Tags: ലെനിന്‍ഒരു റഷ്യന്‍ യക്ഷിക്കഥമാക്‌സിം ഗോര്‍ക്കി
Share30TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies