Sunday, July 6, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

തൊണ്ടയിൽ പുഴുക്കുന്ന ചൈന വൈറസുകൾ

ഷാബു പ്രസാദ്

Mar 29, 2020, 11:36 pm IST

ആദ്യം ആ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത് സോഷ്യല്‍ മീഡിയയില്‍ ആണ്…സീതറാം യെച്ചൂരി അത് ട്വീറ്റ് ചെയ്തു..ധനകാര്യമന്ത്രി തോമസ്‌ ഐസക്ക് അതിനെ പൊലിപ്പിച്ചു….പെട്ടന്നുതന്നെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഒരേ സ്വരത്തില്‍ അത് ഏറ്റുപാടി…

സംഗതി മറ്റൊന്നുമല്ല… ഡൽഹിയിൽ, ബസ്സ്റ്റാൻഡ് കളിൽ നാട്ടിലേക്കുള്ള വണ്ടി പിടിക്കാൻ വന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വാർത്തയും ചിത്രങ്ങളും ആണിത്…

വേണ്ടത്ര തയ്യാറുപ്പില്ലാതെയാണ് ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചത്.. ഈ ലോക്ക്‌ ഡൗൺ ഒരു പരാജയം… ദാ ജനങ്ങൾ ഈയ്യാംപാറ്റകളെ പോലെ മരിക്കാൻ തുടങ്ങുന്നു.. ഇതാണ് രത്നച്ചുരുക്കം….

ഡൽഹിയിലെ അത്യാവശ്യം ബന്ധങ്ങൾ വെച്ച് ഒന്ന് അന്വേഷിച്ചു… ആയിരക്കണക്കിന് ആൾക്കാർ സ്റ്റാന്റുകളിൽ എത്തി, അവരെ യുപി അതിര്‍ത്തിയിലേക്ക് ഡിടിസി ബസുകളില്‍ കൂട്ടമായി കൊണ്ടുപോയി  എന്നത് ശരിയാണ്… ഇനി അവരെ തിരിച്ചയക്കുന്നത് പ്രയാസമായതിനാൽ അവരെ കൊണ്ടുപോകാൻ യുപി സർക്കാർ ആയിരത്തിലധികം ബസ്സുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കി, അവരെ ജന്മഗ്രാമങ്ങളിൽ എത്തിച്ച് ഈ പ്രത്യേക സാഹചര്യത്തില്‍ ഐസോലെഷനില്‍ ആക്കുന്നു…

പതുക്കെ സത്യം പുറത്തുവരാന്‍ തുടങ്ങി.തലേന്ന് അര്‍ദ്ധരാത്രിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മൈക്ക് അനൌന്‍സ്മെന്‍റ്…നിങ്ങള്‍ക്ക് മടങ്ങാന്‍ യുപി അതിര്‍ത്തിയില്‍ ബസ്സുകള്‍ ഉണ്ട്..അതിര്‍ത്തിയിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ എത്തിക്കും..തുടര്‍ന്ന്‍ പ്രദേശത്ത് വൈദ്യുതി നിലച്ചു..ഡല്‍ഹിയില്‍ ഇനി വൈദ്യതിയും കുടിവെള്ളവും പോലും ഉണ്ടാകില്ല എന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു..തൊഴിലാളികള്‍ കിട്ടിയതെല്ലാം വാരിപ്പിടിച്ച് ബസ് സ്റ്റാണ്ടുകളിലേക്ക് പാഞ്ഞു…

മാർച്ചു 19 നാണ് പ്രധാനമന്ത്രി ജനത കർഫ്യു ഒരു ടെസ്റ്റ്‌ ഡോസ് പോലെ പ്രഖ്യാപിക്കുന്നത്… ഇത് തുടരും എന്ന സൂചന ആദ്യം തന്നെ ഉണ്ടായിരുന്നു…22 ലെ ജനത കർഫ്യു വൻവിജയമായതിനെ തുടർന്നു പിറ്റേന്ന് രോഗബാധിതമായ എഴുപത്തഞ്ചു ജില്ലകൾ പൂർണ്ണമായി ലോക്ക്‌ ഡൗൺ ചെയ്തു.. തുടർന്നു കേരളമടക്കം ധാരാളം സംസ്ഥാനങ്ങൾ ലോക്ക്‌ ഡൗൺ ചെയ്തു… 24 നു രാത്രി രാജ്യം മുഴുവൻ ലോക്ക്‌ ഡൗൺ ആയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു…

കാട്ടുതീ പോലെ പടരുന്ന മഹാമാരിക്കെതിരെ കുറഞ്ഞ സമയത്തിനുള്ളിൽ, മിന്നൽ വേഗത്തിലാണ് ഇത്രയും ചെയ്തത്… രാജ്യം പൂട്ടിയിട്ടു ജനങ്ങളെ പട്ടിണിക്കിടാൻ പോകുന്നു എന്ന് ആരോപണം ചൈനക്കാർ ഉയർത്തി നാവു വായിലിടുന്നതിനു മുമ്പ് ധനമന്ത്രി, റിസർവ് ബാങ്ക് ഗവർണർ എന്നിവർ വൻ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു… പ്രഖ്യാപിച്ച കാര്യങ്ങൾ അതിനേക്കാൾ വേഗത്തിൽ നടക്കാൻ തുടങ്ങി… ലോകത്തെ അദ്‌ഭുതപ്പെടുത്തുന്ന വേഗതയിലാണ് ഭാരതത്തിൽ കാര്യങ്ങൾ മുന്നേറുന്നത്…

ഇങ്ങനെ, എണ്ണയിട്ട യന്ത്രം പോലെ, എല്ലാ സംസ്ഥാനസർക്കാരുകളുമായി കൈകോർത്ത് കേന്ദ്രസർക്കാർ കാര്യങ്ങൾ നീക്കി നാല് ദിവസം പിന്നിടുമ്പോഴാണ് പെട്ടന്ന്, ഡൽഹിയിലെ അന്യസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങുന്നതും, എങ്ങനെയും രാജ്യത്തെ നാണം കെടുതിയെ അടങ്ങൂ എന്ന നിലയിലുള്ള പ്രചാരണങ്ങൾ തുടങ്ങുന്നതും…

ലോകം മുഴുവൻ, ലോകാരോഗ്യ സംഘടന അടക്കമുള്ളവർ, ആരോഗ്യരംഗത്തെ ഭാരതത്തിന്റെ മാതൃകയെ വാനോളം പുകഴ്ത്തുമ്പോൾ ആണ്, ആ പ്രതീക്ഷ തകർത്തേ അടങ്ങൂ എന്ന ദൃഢനിശ്ചയവുമായി രാജ്യദ്രോഹികൾ രംഗത്തിറങ്ങുന്നത്..

തെഴിലും, വരുമാനവും നിലച്ച് അവരവർ താമസിക്കുന്നിടത്ത്, സർക്കാരും സന്നദ്ധസംഘടനകളും നൽകുന്ന ഭക്ഷണവും കഴിച്ച് നിൽക്കുന്നതിനിടയിലാണ് ഇവർ താമസിക്കുന്ന സ്ഥലങ്ങളിൽ ആസൂത്രിതമായി ഒരു വാർത്ത പരക്കുന്നത്… യുപിയിലെ ഉൾപ്രദേശങ്ങളിലേക്ക് ബസുകൾ ഉണ്ട്.. പെട്ടന്ന് പോയാൽ കിട്ടും…

ഈ പ്രത്യേക സാഹചര്യത്തിൽ കഴിയുന്ന ആൾക്കാരെ സംബന്ധിച്ചടത്തോളം സ്വന്തം നാടുപിടിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്… ആ വ്യാജവാർത്തയാണ് അവരെ കൂട്ടമായി ബസ് സ്റ്റാന്റുകളിൽ എത്തിച്ചത്…

ആ മഹാദ്രോഹമാണ് രാജ്യദ്രോഹികൾ ഡൽഹിയിൽ ചെയ്തത്… വാർത്തയുടെ സ്വഭാവം, അത്‌ ഷെയർ ചെയ്തവരുടെ രാജ്യദ്രോഹ ചരിത്രം , എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ ഇതിൽ ഒരു ബെയ്ജിങ് -എകെജി സെന്റർ -അർബൻ നക്സൽ -ജിഹാദി ഗൂഢാലോചന വ്യക്തമായി വായിച്ചെടുക്കാൻ കഴിയും…

പടർന്നു പിടിക്കുന്ന ചൈനവ്യാധിയിൽ, ഡൽഹി തെരുവുകളിൽ പിടഞ്ഞു തീരുന്ന പതിനായിരങ്ങളെ സ്വപ്നം കണ്ടു തയ്യാറാക്കിയ തിരക്കഥയാണ് ഡൽഹിയിൽ അരങ്ങേറിയത് എന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ട.. വെറും സാമാന്യബുദ്ധി മാത്രം മതി…

ശത്രുപക്ഷത്ത് സ്വരാജ്യം തന്നയാകുമ്പോൾ ഇക്കൂട്ടരുടെ ആവേശം സടകുടഞ്ഞെഴുനേൽക്കുന്നതിന് ചരിത്രത്തിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.. ക്വിറ്റ് ഇന്ത്യ സമരകാലത്തും, കൽക്കട്ട തിസീസിലും, ചൈന യുദ്ധകാലത്തും അങ്ങനെയങ്ങനെ രാജ്യം വൻവെല്ലുവിളികൾ നേരിട്ട എല്ലാ സമയത്തും ഇവരുടെ തനിനിറം ഇങ്ങനെ ചൈന വൈറസ് പോലെ കൂടുതുറന്നു പുറത്ത് വന്നിട്ടുണ്ട്..

പക്ഷേ ഇവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചത് പിന്നീടാണ്. ഡല്‍ഹി വാര്‍ത്തകള്‍ ആഘോഷിക്കുന്നതിനിടയിലാണ് കോട്ടയം ജില്ലയിലെ പായിപ്പാട്ട് ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ ,നാട്ടിലേക്ക് മടങ്ങണം എന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്..കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും ബംഗാളികള്‍ ആണ്, അതില്‍ തന്നെ നല്ലൊരു വിഭാഗം അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരും. ഇവര്‍ കേരളത്തിലെ സാമൂഹ്യജീവിതത്തിനു ഉയര്‍ത്തുന്ന ഭീഷണികള്‍ ചെറുതൊന്നുമല്ല..മധ്യകേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഇവരുടെ സാന്നിധ്യം ഭയാനകമാം വണ്ണം ഉയര്‍ന്നതാണ്..

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ദല്‍ഹിയിലെ അതേ അവസ്ഥ കേരളത്തിലും ഉണ്ടായത്. അവര്‍ക്ക് ആവശ്യത്തിനു ഭക്ഷണം ലഭ്യമാക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് ,അത് വിശ്വസനീയവുമാണ്..അപ്പോള്‍ ഇത്ര വേഗതയില്‍ ,ഈ അസംഘടിത തൊഴിലാളികള്‍ എങ്ങനെ കൂട്ടത്തോടെ ഈ മഹാവ്യാധിക്കാലത്ത് തെരുവിലിറങ്ങി എന്ന് ആലോചിക്കുമ്പോഴാണ് ആദ്യം പറഞ്ഞ, രാജ്യത്തോട് ഒരു ബാധ്യതയുമില്ലാത്ത ബെയ്ജിംഗ്-കമ്മ്യുണിസ്റ്റ്-അര്‍ബന്‍ നക്സല്‍-ജിഹാദി കൂട്ടുകെട്ടിന്‍റെ ശ്രംഖലകള്‍ നമ്മുടെ സമൂഹത്തില്‍ എത്രത്തോളം ആഴത്തിലാണ് പടര്‍ന്നിരിക്കുന്നത് എന്ന്‍ തിരിച്ചറിയുന്നത്…

ഡിസംബർ മുതൽ നടന്ന CAA വിരുദ്ധ സമരാഭാസങ്ങളിലും, കഴിഞ്ഞ മാസം നടന്ന ഡൽഹി കലാപത്തിലും ഈ ലോബിയുടെ പങ്കും പാക്ക് ചാരസംഘടനയുടെ പണക്കൊഴുപ്പും പകൽ പോലെ തെളിഞ്ഞതാണ്… അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവേളയിൽ ലോകശ്രദ്ധയാകര്ഷിക്കാൻ ആസൂത്രണം ചെയ്ത കലാപം കേന്ദ്രസർക്കാർ അടിയോടെ പിഴുതപ്പോൾ തകർന്നുപോയത് ഇവർ നെയ്തുകൂട്ടിയ ഒരുപാട് സ്വപ്നങ്ങളാണ്.. ആ നിരാശയാണ് ഇപ്പോൾ ചൈനജ്വരത്തിലൂടെ പതിനായിരങ്ങളെ കൊന്നുകൂട്ടി തീർക്കാനുള്ള ആവേശവുമായി,യുദ്ധഭൂമിയിൽ കബന്ധങ്ങൾ തേടി താണുപറക്കുന്ന കഴുകന്മാരെപ്പോലെ കമ്മ്യൂണിസ്റ്റ്-ജിഹാദി  വധയന്ത്രം പ്രവർത്തനനിരതമായത്..

ഏറെ പ്രതീക്ഷയോടെ തുടങ്ങി, കഴിയുന്ന ദ്രോഹങ്ങളെല്ലാം ചെയ്തിട്ടും CAA വിരുദ്ധ പ്രക്ഷോഭങ്ങള്‍ എങ്ങുമെത്താതെ അകാലചരമമടഞ്ഞതിന്‍റെ നിരാശയും രോഷവുമോക്കയാണ് ഈ മഹാമാരിക്കാലത്ത് പോലും ഈ വര്‍ഗ്ഗത്തില്‍ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്..അതിന്‍റെ പ്രഭവകേന്ദ്രം ഈ കൊച്ചു കേരളവും..കൊവിദ് 19 ലോകത്തെ ഞെരിച്ചു കൊന്നുകൊണ്ടിരുന്നപ്പോള്‍ ആണ് കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക ഭീകരവാദികള്‍ ഒരു ഗുരുദ്വാര ആക്രമിച്ച് 27 സിഖുകാരെ കൊന്നുകളഞ്ഞത്..അതിനു നേതൃത്വം കൊടുത്തത് കേരളത്തിലെ കണ്ണൂര് കാരനായ ,ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദിയായ അബു ഖാലിദ്‌..ഇസ്ലാമിക തീവ്രവാദം, അര്‍ബന്‍ നക്സലിസം,കമ്മ്യുണിസം, ഇപ്പോള്‍ കൊവിദ് 19 എന്ന ചൈനീസ് മഹാവ്യാധി…മനുഷ്യരാശി നേരിടുന്ന സര്‍വ്വ ഭീഷണികളും ഫണം വിരിച്ചാടുന്ന ഒരേയൊരു പ്രദേശം ദൈവത്തിന്‍റെ സ്വന്തം നാടാണല്ലോ എന്നോര്‍ക്കുമ്പോള്‍ മലയാളിയെന്ന നിലയില്‍ തല കുനിഞ്ഞു പോകുന്നു..

ചൈന വൈറസ് പടർന്നു പിടിക്കാൻ തുടങ്ങിയ സമയത്താണ് തിരുവനന്തപുരത്ത് നാല്പതു ലക്ഷത്തോളം ജനങ്ങൾ നിരന്ന ആറ്റുകാൽ പൊങ്കാല നടന്നത്… അന്നും ഈ രാജ്യദ്രോഹി കൂട്ടുകെട്ടുകളില്‍  നാവുനീട്ടിയിരിക്കുന്ന കഴുകന്മാരെ കാണാമായിരുന്നു… തുരുവനന്തപുരത്ത് പടർന്നു പിടിച്ചേക്കാവുന്ന മഹാമാരിയിൽ പിടഞ്ഞുവീഴുന്ന സാധാരണമനുഷ്യരുടെ രക്തത്തിനു വേണ്ടി…

പക്ഷേ ഒന്നും സംഭവിച്ചില്ല…വെല്ലുവിളികൾ ഏറെയുണ്ടങ്കിലും ഈ മഹാരാജ്യത്തിനുമേൽ ഈശ്വരാനുഗ്രഹത്തിന്റെ വലിയൊരു അഭയം തണൽ വിരിച്ചു നിൽക്കുന്നുണ്ട്.. അധർമ്മത്തെ തോൽപ്പിച്ച് ധർമ്മത്തെ സംരക്ഷിക്കാൻ കാലാകാലങ്ങളിൽ ഇവിടെ അവതാരപ്പിറവികൾ ഉണ്ടായിട്ടുമുണ്ട്… ഭാരതത്തിനു മാത്രമുള്ള ഒരു അനുഗ്രഹമാണ്.

Tags: ഡല്‍ഹിപാലായനംപായിപ്പാട്korona
Share204TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

വലിയച്ഛന്റെ ബോബൻ കെയിസ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies