നാഗ്പൂര്‍: രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ തൃതീയ വര്ഷസംഘ ശിക്ഷാവര്‍ഗ്ഗ് (മൂന്നാം വര്‍ഷ ഒടിസി) ജൂണ്‍ 17ന് സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവതിന്റെ സമാരോപ് ബൗദ്ധിക്കോടെ സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 828 ശിക്ഷാര്‍ത്ഥികളാണ് മെയ് 23 മുതല്‍ ആരംഭിച്ച ശിബിരത്തില്‍ പങ്കെടുത്തത്.
രേശംബാഗിലെ ഡോ. ഹെഡ്ഗേവാര്‍ സ്മൃതിഭവനിലായിരുന്നു ശിബിരം.
രാഷ്ട്രരക്ഷയ്ക്കും സമാജ പുരോഗതിയ്ക്കുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുക എന്നത് മുഴുവന്‍ സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്ന് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പറഞ്ഞു. ജാതി-മത വ്യത്യാസങ്ങള്‍ മറന്ന് പ്രായോഗിക രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ച് രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഉതകുന്ന വിധത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെ വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നീട് എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് രാജ്യപുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജയപരാജയങ്ങള്‍ക്ക് ഒരുപാട് കാരണങ്ങള്‍ ഉണ്ടാകും. ജയിച്ചവര്‍ ജയിച്ചിടത്ത് നിന്നും തോറ്റവര്‍ അവിടെ നിന്നും ഓരോ കാരണങ്ങള്‍ കണ്ടുപിടിച്ച് പരസ്പരം ചെളിവാരിയെറിയരുത്. ജയിച്ചവര്‍ക്ക് അവര്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം കൂടിയുണ്ട്. പലവിധ ദുഷ്പ്രചരണങ്ങള്‍ വകവെക്കാതെ, വികസനത്തിനായിട്ടാണ് ജനങ്ങള്‍ വോട്ട് ചെയ്തത് – അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഓരോ വ്യക്തിയ്ക്കും സ്വഭാവശുദ്ധി വേണം. അങ്ങിനെയെങ്കില്‍ മാത്രമേ നല്ല രാഷ്ട്രം രൂപപ്പെടുകയുള്ളു. ദേശകാര്യത്തിനായി ഒന്നായി മുന്നേറാനും തെറ്റ് തിരുത്തി മുന്നോട്ടു പോകാനുമാണ് ആര്.എസ്.എസ്. പഠിപ്പിക്കുന്നതെന്ന് സര് സംഘചാലക് പറഞ്ഞു.
അഗര്‍ത്തലയിലെ ചിത്തരഞ്ജന് മഹാരാജ്, കോയമ്പത്തൂരില്‍ നിന്നുള്ള കൃഷ്ണപ്പ, ബംഗളൂരില്‍ നിന്നുള്ള ഗോപാല്‍കൃഷ്ണ, ജലന്ധറില്‍ നിന്നുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥന് രമേശ് ചന്ദര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.