Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

വിഷം കുത്തിവെക്കുന്ന പാഠപുസ്തകങ്ങള്‍

എ കെ ശ്രീധരന്‍ മാസ്റ്റര്‍

Print Edition: 20 March 2020

ചരിത്രപാഠപുസ്തകങ്ങളിലൂടെ ഭാരതത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ ആസൂത്രിതമായി മസ്തിഷ്‌ക പ്രക്ഷാളനം ചെയ്തു രാഷ്ട്രവിരോധികളാക്കി മാറ്റുന്നതിന്റെ നേര്‍ സാക്ഷ്യമാണ് നീരജ് അത്രി, മുനീശ്വര്‍. എ. സാഗര്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കി അഭിഷേക് പബ്ലിക്കേഷന്‍സ് (ചണ്ഡിഗര്‍/ന്യൂദല്‍ഹി) പ്രസിദ്ധീകരിച്ച Brainwashed Republic എന്ന പഠനഗ്രന്ഥം. എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ 6-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളില്‍ ആധികാരിക രേഖകള്‍ വെച്ചു നടത്തിയ താരതമ്യപഠനങ്ങളിലൂടെ കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന ചരിത്ര വ്യഭിചാരങ്ങളെയാണ് ഈ പുസ്തകം അനാവരണം ചെയ്യുന്നത്.

പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ ചരിത്ര പാഠപുസ്തകങ്ങളിലൂടെ ആസൂത്രിതവും ക്രമാനുഗതവുമായ മസ്തിഷ്‌ക പ്രക്ഷാളന പ്രക്രിയയാണ് ഭാരതത്തിലെ ക്ലാസ് മുറികളില്‍ നടക്കുന്നതെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസ രംഗത്ത് ഗവേഷണങ്ങളും പരിശീലനങ്ങളും നടത്തുക എന്ന ഉദ്ദേശ്യത്തോടെ 1961-ല്‍ ദേശീയതലത്തില്‍ സ്ഥാപിക്കപ്പെട്ടതാണ് N.C.E.R.T (National Council of Educational Research and Training. രാഷ്ട്രവിരുദ്ധരായ കമ്മ്യൂണിസ്റ്റ് ‘ബുദ്ധിജീവി’കളുടെ കൈപ്പിടിയില്‍ ഒതുങ്ങിപ്പോയ ഈ സംവിധാനം രാഷ്ട്രസമൂഹത്തിനുണ്ടാക്കിയ ക്ഷതം ചില്ലറയല്ല. ഇതിനെപ്പറ്റിയുള്ള അന്വേഷണമാണ് ഈ പുസ്തകരചനയില്‍ ചെന്നെത്തിയത്. രാജ്യത്തെ കുട്ടികളെ കല്ലുവെച്ച നുണകളാണ് പഠിപ്പിക്കുന്നത് എന്ന് ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തുന്നു. ഭാരതീയ യുവമനസ്സുകളെ സ്വന്തം പൈതൃകത്തെയും സംസ്‌കാരത്തെയും രാഷ്ട്രത്തേയും വെറുക്കാനും, അവമതിക്കാനും തള്ളിപ്പറയാനും പാകപ്പെടുത്തിയെടുക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഈ പാഠപുസ്തകങ്ങളെല്ലാം രചിക്കപ്പെട്ടിരിക്കുന്നത്.

ബഹുമുഖങ്ങളായാണ് ഈ കടന്നാക്രമണം എന്ന് ഈ പുസ്തകം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഭാരതം ഭൂമിശാസ്ത്രപരമായി ഏക ഘടകമല്ല, മറിച്ച് ഒരു കൃത്രിമസൃഷ്ടിയാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം, നാടിന്റെ അനുസ്യൂതമായ നാഗരിക പ്രവാഹത്തെ നിരാകരിക്കല്‍, ഭാരതത്തിന്റെ കലാ, സാഹിത്യ, ധാര്‍മ്മിക പാരമ്പര്യത്തെ വികൃതമാക്കി അവതരിപ്പിക്കല്‍, ഭാരതീയ ഭരണാധികാരികള്‍ ചതിയന്മാരും, കുടിലതന്ത്രക്കാരും, ഭീരുക്കളുമാണെന്ന് വ്യാഖ്യാനിക്കല്‍, വിദേശികളായ ഭരണാധികാരികളെ മികവുറ്റവരെന്ന് ചിത്രീകരിക്കല്‍, സ്ത്രീകളെ അടിച്ചമര്‍ത്തിയ സമൂഹമാണ് ഭാരതം എന്ന ചിത്രം മെനെഞ്ഞെടുക്കല്‍, പരസ്പരം പോരടിക്കുന്ന വിരുദ്ധ വിഭാഗങ്ങളാണ് ഭാരതീയ സമൂഹം എന്ന രീതിയില്‍ അവതരിപ്പിക്കല്‍, ബ്രാഹ്മണ മേധാവിത്വം പര്‍വ്വതീകരിക്കല്‍ – ഇങ്ങനെയാണ് മുഴുവന്‍ ചരിത്രപാഠപുസ്തകങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നത്.

ചരിത്രപാഠപുസ്തകങ്ങളിലെ വസ്തുതകള്‍ക്ക് ആധികാരികമായ തെളിവുകള്‍ അന്വേഷിച്ചുകൊണ്ട് നൂറില്‍പ്പരം വിവരാവകാശപരാതികള്‍ എന്‍.സി.ഇ.ആര്‍.ടിക്ക് നല്‍കപ്പെട്ടു. എന്നാല്‍ പുസ്തകരചനയ്ക്ക് അടിസ്ഥാനമായ ആധികാരികരേഖകള്‍ ഒന്നും തങ്ങളുടെ പക്കല്‍ ഇല്ല എന്ന രീതിയില്‍ ഒഴുക്കന്‍ മട്ടിലുള്ള മറുപടികളാണ് ലഭിച്ചത്. തുടര്‍ന്നുള്ള പഠനങ്ങളില്‍ ആധികാരിക രേഖകളും പാഠപുസ്തകങ്ങളിലെ വസ്തുതകളും തമ്മില്‍ ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതിന്റെ തെളിവുകള്‍ ഈ പുസ്തകം ഓരോന്നായി നമ്മുടെ മുമ്പില്‍ നിരത്തിവെക്കുന്നു.

ആറാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ആകെ പത്ത് ചരിത്രപാഠപുസ്തകങ്ങളാണ് ഉള്ളത്. ഇവയില്‍ ഒന്നിലും ഒരൊറ്റ ഭാരതീയ ഭരണാധികാരിപോലും (മെഗസ്തനിസിന്റെ വരവ് മുതല്‍ ശിവജിയുടെ കാലം വരെ) അവരുടെ നയത്തിലും പെരുമാറ്റത്തിലും സ്വഭാവത്തിലും, ധീരതയിലും, പ്രകൃതിയിലും നല്ലവരായി ചിത്രീകരിക്കപ്പെട്ടിട്ടില്ല. മറിച്ച് അഹംഭാവികളും ക്രൂരന്മാരുമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം വിദേശിയരായ ഇസ്ലാമിക ഭരണാധികാരികളെ ദയാലുക്കളും നീതിമാന്മാരായും വിശാലഹൃദയരുമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ആധികാരിക ചരിത്രരേഖകള്‍ നിരത്തിക്കാട്ടി നേരെ വിപരീതമാണ് വസ്തുതകള്‍ എന്ന് ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തും.

ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, വാനശാസ്ത്രം, രസതന്ത്ര ശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളെപ്പറ്റിയുള്ള പരാമര്‍ശങ്ങളില്‍ ഒരിടത്തും അവയുടെ ഭാരതീയപൈതൃകത്തെപ്പറ്റി പറയുന്നില്ല (ചരിത്രസത്യം അതായിരുന്നിട്ടുപോലും). എന്നാല്‍ ഗ്രീക്ക്, ഇസ്ലാമിക്ക് പാരമ്പര്യത്തെ അതിരുകവിഞ്ഞ് പുക്‌ഴത്തുകയും ചെയ്യുന്നു.

ഭാരതീയ സംസ്‌കൃതിയെ ഇകഴ്ത്തിക്കാട്ടുക എന്ന ഉദ്ദേശ്യത്തോടെ ചില കാര്യങ്ങള്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കുക എന്ന തന്ത്രം പലപ്രാവശ്യം ഉപയോഗിച്ചതായി കാണപ്പെടുന്നു. ഉദാഹരണമായി ഭാരതീയ പാരമ്പര്യം സ്ത്രീവിരുദ്ധമായിരുന്നു എന്ന് ആറാം ക്ലാസ്സിലെ പുസ്തകത്തില്‍ പല പുറങ്ങളിലായി വ്യത്യസ്ത രീതിയില്‍ ആവര്‍ത്തിച്ചതായി കാണുന്നു. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ള പൗരോഹിത്യ ഉപകരണമായിട്ടാണ് സംസ്‌കൃതഭാഷയെ അവതരിപ്പിക്കുന്നത്.

ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത, അത്യന്തം ബീഭത്സമായ ക്രൂരതകളും കഠോരമായ കൊള്ളകളും നടമാടിയ ഭാരതചരിത്രത്തിലെ മധ്യകാലം എന്നറിയപ്പെടുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളെ തലമുറകളില്‍ നിന്നു മറച്ചുവെയ്ക്കുക എന്ന ഗൂഢലക്ഷ്യം ഈ ചരിത്രരചനയില്‍ ഉണ്ട്. മാത്രമല്ല ഭാരതീയരുടെ ഐതിഹാസികമായ ചെറുത്തു നില്പുകളെയും അവ തമസ്‌കരിച്ചു. സത്യത്തെ മറച്ചുവെയ്ക്കുക എന്നതിലുപരി ആ കാലഘട്ടത്തെ മഹത്വവല്‍ക്കരിക്കുകക്കൂടിയാണ് N.C.E.R.T ചെയ്തത്.

ചെങ്കിസ്ഖാന്‍, തീമൂര്‍ എന്നീ ‘മഹത്തായ’ വംശങ്ങളുടെ പാരമ്പര്യത്തിന്റെ ഉടമകളാണ് മുഗളന്മാര്‍ എന്ന പരാമര്‍ശം 7-ാം ക്ലാസിലെ പുസ്തകത്തിലുണ്ട്. ഈ വംശങ്ങളെ ‘മഹത്തായ’ എന്ന് വിശേഷിപ്പിക്കുന്നത് ജൂതന്മാരോട് ഹിറ്റ്‌ലര്‍ മഹാനാണ് എന്നു പറയുന്നതിന് തുല്യമാണ്.

രണ്ടാം ലോകയുദ്ധത്തിനുശേഷം ജര്‍മ്മന്‍ അക്കാദമിക രംഗത്ത് രണ്ടുപക്ഷക്കാരുണ്ടായിരുന്നു. ജൂതന്മാരോട് കാട്ടിയ ക്രൂരതകള്‍ ചരിത്രത്തിന്റെ ഭാഗമാക്കേണ്ടതില്ല എന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍, ചരിത്ര വസ്തുതകളെ അതിന്റെ സത്യസന്ധതയില്‍ തന്നെ അവതരിപ്പിക്കണമെന്ന് മറ്റൊരു പക്ഷവും വാദിച്ചു. അന്തിമമായി സത്യസന്ധത വിജയിച്ചു. ചരിത്രത്തെ വസ്തുതാപരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ അത് തലമുറകളില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നില്ല. മറിച്ച് ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാനും ചരിത്രം ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലായിട്ടും ആയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സത്യസന്ധതയ്ക്ക് ഭാരതചരിത്രപാഠങ്ങളില്‍ ഇടംകിട്ടിയില്ല.

Breaking the Geographical
contiguity
Uprooting the Linguistic Heritage
Breaking the Civilizational
Contiguity
Distorting legacy
The wicket Indian kings and
the emancipating invaders
Indic traditions opress
women
Dividing population into hostile
Groups.
The Evil Brahmins.

ഇങ്ങനെ എട്ട് അധ്യായങ്ങളിലാണ് ഈ ഗ്രന്ഥം ക്രമപ്പെടുത്തിയിരിക്കുന്നത്. ഡോക്ടര്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ചിന്തോദ്ദീപകമായ ആമുഖം ആ പുസ്തകത്തിന് ഒരു മുതല്‍ കൂട്ടാണ്.

എന്‍.സി.ഇ.ആര്‍.ടിയുടെ ഗൂഢലക്ഷ്യങ്ങളെ അനാവരണം ചെയ്യുന്ന ഈ പഠനം അക്കാദമിക മേഖല ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയും സത്യസന്ധമായ സമീപനവും ഉണ്ടെങ്കില്‍ ചരിത്രപഠനം സത്യസന്ധമാക്കാന്‍ കഴിയും എന്ന് ഗ്രന്ഥകാരന്മാര്‍ പ്രഖ്യാപിക്കുന്നു. ഭാരതത്തിന്റെ ഉണ്‍മയാര്‍ന്ന ചരിത്രം അറിയാനുള്ള അര്‍ഹതയും അവകാശവും ഇവിടുത്തെ ഓരോ വിദ്യാര്‍ത്ഥിക്കുമുണ്ട്. അത് ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല.

Tags: Brainwashed Republicഎന്‍.സി.ഇ.ആര്‍.ടി
Share51TweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies