Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

വര്‍ഗീയ കലാപങ്ങള്‍ വംശഹത്യകള്‍ ആക്കുന്ന മാധ്യമങ്ങള്‍

ബിനോയ്‌ അശോകന്‍ ചാലക്കുടി

Print Edition: 20 March 2020

വര്‍ഗ്ഗീയകലാപവും വംശഹത്യയും രണ്ടാണ്. രണ്ട് മതങ്ങളിലുള്ളവര്‍ തമ്മിലുള്ള അക്രമവും കൊള്ളിവെപ്പും കൊലപാതകവുമാണ് വര്‍ഗീയ കലാപം. ഇതില്‍ രണ്ട് കൂട്ടരുടേയും ജീവനും സ്വത്തിനും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കും.

ഏതെങ്കിലും ഒരു കൂട്ടരെ മാത്രം തിരഞ്ഞു പിടിച്ച് ഉന്മൂലനം ചെയ്യാന്‍ നോക്കുന്നതാണ് വംശഹത്യ. മിക്കപ്പോഴും ഭരണകൂടത്തിന്റെ മൗനാനുവാദമോ ശക്തമായ പിന്തുണയോ ഇതിന് ഉണ്ടാവും. ഹിറ്റ്‌ലര്‍ ജൂതന്മാര്‍ക്കെതിരെ നടത്തിയ ‘ഹോളോകോസ്റ്റ്’ ആണ് ലോക ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ വംശഹത്യ. തുര്‍ക്കിയിലെ ഓട്ടോമന്‍ മുസ്ലിം ഭരണകൂടം നടത്തിയ അര്‍മേനിയന്‍ ‘ഹോളോകോസ്റ്റ്’ ആണ് മറ്റൊന്ന്. 60 ലക്ഷം ജൂതമതക്കാരെയാണ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയതെങ്കില്‍, തുര്‍ക്കിയിലെ ഓട്ടോമന്‍സ് കൊന്നൊടുക്കിയത് 15 ലക്ഷത്തോളം അര്‍മേനിയന്‍ ക്രിസ്ത്യന്‍ മത വിശ്വാസികളെയാണ്.
നമ്മുടെ ഇന്ത്യയില്‍ ലക്ഷണമൊത്ത വംശഹത്യ നടന്ന രണ്ട് സന്ദര്‍ഭങ്ങള്‍ ഉണ്ട്. ഒന്ന്, ഇന്ദിരഗാന്ധിയെ സിഖ്മതവിശ്വാസികളായ അവരുടെ രണ്ട് അംഗരക്ഷകര്‍ വെടിവെച്ച് കൊന്നതിന് പ്രതികാരമായി കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ട് നടത്തിയ 1984ലെ സിഖ് കൂട്ടക്കൊലയാണ്. രണ്ടാമത്തേത് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് മുസ്ലിം തീവ്രവാദികള്‍ 90കളില്‍ ഹിന്ദു പണ്ഡിറ്റുകളെ തുടച്ച് നീക്കിയതാണ്. ഇതിലെല്ലാം ഒരു വിഭാഗം മാത്രമാണ് ഇരകള്‍.
വര്‍ഗീയ ലഹളകളില്‍ പങ്കെടുക്കുന്ന രണ്ട് കൂട്ടര്‍ക്കും ഗണ്യമായ നാശനഷ്ടം ഉണ്ടാകും. അതില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ മാത്രം ഇരകള്‍ എന്ന് പറയാന്‍ സാധിക്കില്ല.
എന്നാല്‍ നമ്മുടെ നാട്ടിലെ മതേതര മാധ്യമങ്ങള്‍ക്ക് ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്ക് ഏകദേശം തുല്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ച ഗുജറാത്ത് കലാപവും ഇപ്പോഴത്തെ ഡല്‍ഹി കലാപവുമാണ് വംശഹത്യ.

ഡല്‍ഹി കലാപത്തിലെ മരണങ്ങളുടെ വിശദവിവരം ഡല്‍ഹി പോലീസ് പുറത്ത് വിട്ടിരുന്നു.* അതുപ്രകാരം, മുസ്ലിങ്ങള്‍ക്കെതിരെ നടന്ന വംശഹത്യ എന്ന് മാധ്യമങ്ങള്‍ പറയുന്ന കലാപത്തില്‍ ഏതാനും മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ ഏതാണ്ട് അത്ര തന്നെ ഹിന്ദുക്കളും കൊല്ലപ്പെട്ടിരുന്നു.

മുസ്ലിങ്ങള്‍ക്കെതിരെ നടന്ന വംശഹത്യ എന്ന് മാധ്യമങ്ങള്‍ പറയുന്ന കലാപത്തില്‍ ഹിന്ദുവായ പോലീസുകാരനെ മുസ്ലിം കലാപകാരികള്‍ വെടിവച്ചു കൊന്നു.

അതുപോലെ ഹിന്ദുവായ ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ കത്തികൊണ്ടുള്ള 400ലധികം മുറിവുകളോടെയാണ് കൊല്ലപ്പെട്ടത്. ആം ആദ്മി പാര്‍ട്ടിയുടെ മുസ്ലിം ആയ കൗണ്‍സിലര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇനി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന കലാപം, രണ്ട് കൂട്ടര്‍ക്കും നാശനഷ്ടം സംഭവിച്ച കലാപം- ഇതിനെ എങ്ങനെയാണ് നമ്മുടെ മതേതര മാധ്യമങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി നടന്ന വംശഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് നോക്കാം.

1. കലാപത്തില്‍ രണ്ട് കൂട്ടര്‍ക്കും നാശനഷ്ടം സംഭവിച്ചിരിക്കുമ്പോള്‍ മുസ്ലിങ്ങളുടെ വീടുകളില്‍ മാത്രം പോയി അവരുടെ കണ്ണീര്‍ക്കഥകള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുക എന്നതാണ് ഒരു രീതി. ഹിന്ദുക്കള്‍ക്ക് ഉണ്ടായ സമാന നാശനഷ്ടങ്ങളെ തമസ്‌കരിച്ചു. നിരന്തരം ഇത് കാണുന്ന പ്രേക്ഷകന്റെ ഉപബോധ മനസ്സില്‍ മുസ്ലിങ്ങള്‍ മാത്രമാണ് ഇരകള്‍ എന്ന് കോറിയിടപ്പെടുന്നു. ഗുജറാത്ത് കലാപ റിപ്പോര്‍ട്ടിങ്ങില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണിത്.

2. വിദ്വേഷ പ്രസംഗം നടത്തി എന്ന പേരില്‍ ബിജെപി നേതാവ് കപില്‍ മിശ്രയെ കുറിച്ച് നിരന്തരം റിപ്പോര്‍ട്ടിങ് നടത്തിയ മാധ്യമങ്ങള്‍ പക്ഷേ ഹിന്ദുവായ ഒരു ഇന്റലിജന്‍സ് ഓഫീസറെ താലിബാന്‍ മോഡലില്‍ ചിത്രവധം ചെയ്ത് കൊന്ന സംഭവത്തില്‍ കേസ് എടുക്കപ്പെടുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത താഹിര്‍ ഹുസൈന്‍ എന്ന ആം ആദ്മി പാര്‍ട്ടി നേതാവിനെ കുറിച്ച് അര്‍ത്ഥപൂര്‍ണ്ണമായ മൗനം പാലിച്ചത്.

ഈ രണ്ട് പേരുകളില്‍ ഏതാണ് നിങ്ങള്‍ കൂടുതല്‍ കേട്ടത് എന്ന് മാത്രം ആലോചിച്ചാല്‍ മതി.
3. പോലീസിനെതിരെ തോക്ക് ചൂണ്ടിയ ആളുടെ മുസ്ലിം ഐഡന്റിറ്റി അധികൃതര്‍ പുറത്ത് വിട്ടപ്പോള്‍, അഥവാ ഷാരൂഖ് എന്നാണ് അയാളുടെ പേരെന്ന് പുറത്ത് വന്നപ്പോള്‍, എന്‍ഡിടിവിയിലൂടെ അത് ഷാരൂഖിന്റെ മുഖച്ഛായ ഉള്ള ഒരു ഹിന്ദുവാണെന്ന് വ്യാജ പ്രചാരണം അഴിച്ചുവിടപ്പെട്ടത്.

4. സ്വന്തം മുസ്ലിം ഐഡന്റിറ്റി വിളിച്ച് പറഞ്ഞ് മുസ്ലിം കലാപകാരികളില്‍ നിന്ന് രക്ഷപ്പെട്ട് വരുന്ന ‘മീഡിയാവണ്ണി’ന്റെ മലയാളികളായ റിപ്പോര്‍ട്ടര്‍മാര്‍ പോലും ജയ് ശ്രീറാം വിളിച്ച് വരുന്നവരെ കുറിച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

5. പഴയ ഏതോ ചിത്രം കാണിച്ച് പള്ളി കത്തിച്ചു എന്ന വ്യാജ വാര്‍ത്ത നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.

ഇങ്ങനെയാണ് നമ്മുടെ കപട നിഷ്പക്ഷ – മതേതര മാധ്യമങ്ങള്‍ വര്‍ഗീയ കലാപങ്ങളെ മുസ്ലിം വംശഹത്യയാക്കി മാറ്റുന്നത്.

കലാപം കലാപമാണ്. കൊല്ലപ്പെടുന്ന മുസ്ലിമിനും ഹിന്ദുവിനും ഒരേ വേദനയാണ്, അവരുടെ കുടുംബങ്ങള്‍ക്ക് ഒരേ ദു:ഖമാണ്, ജീവനോപാധി നഷ്ടപ്പെടുന്ന ഹിന്ദുവിനും മുസ്ലിമിനും ഒരേ നഷ്ടമാണ്. അത് സത്യസന്ധതയോടെ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് മാധ്യമ ധര്‍മ്മം. പക്ഷെ നിര്‍ഭാഗ്യവശാല്‍ മതേതര പട്ടം ചാര്‍ത്തിയ മാധ്യമങ്ങള്‍ മുസ്ലിമിന്റെ വേദനയും നഷ്ടവും മാത്രം പര്‍വ്വതീകരിക്കുന്നു. അത് ഭാവിയിലേക്കുള്ള മറ്റ് കലാപങ്ങള്‍ക്കുള്ള ഇന്ധനമായി മാറുന്നു. ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകളും കോടതികളും എടുത്ത് പറഞ്ഞതാണ് കലാപം രൂക്ഷമാക്കുന്നതിലെ മാധ്യമങ്ങളുടെ പങ്ക്.

ഭാവിയിലെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തും സുരക്ഷിതമാക്കാന്‍, വര്‍ഗീയ ലഹളകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പക്ഷപാതം കാണിക്കാന്‍ കഴിയാത്ത രീതിയില്‍, ഇന്ത്യന്‍ മാധ്യമങ്ങളെ നേര്‍വഴിക്ക് നടത്താന്‍ പര്യാപ്തമായ നിയമ നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണം.

*
(link: https://www.firstpost.com/india/
delhi-riots-police-release-details-of-37-
dead-21-succumbed-to-gunshot-wounds-
youngest-victim-is-17-and-oldest-
70-8094731.html?fbclid=IwAR0DhiStbZLg8
EIzsw3e2zRNgFwpSBgGw70JjnO
0GZWfEkndiHkDi0ieyw8).

Tags: കലാപംഡല്‍ഹിമാധ്യമം
Share32TweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies