തിരുവനന്തപുരം: കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണത്തിനിട യില്‍ സംസ്ഥാന ജീവനക്കാരോട് യാതൊരു നീതിയും പുലര്‍ ത്താന്‍ ഇടതു സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ബി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള എന്‍.ജി.ഒ. സംഘ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.ജി.ഒ സംഘ് സം സ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ആര്‍.ആര്‍.കെ.എം.എസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി. സുനില്‍ കുമാര്‍, ഫെറ്റോ ജനറല്‍ സെക്രട്ടറി എസ്.കെ ജയകുമാര്‍, എന്‍.ജി.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എന്‍ രമേശ്, ജി.ഇ.എന്‍.സി. ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, കെ.ജി.ഒ. സംഘ് ജനറല്‍ സെക്രട്ടറി ബി. ജയപ്രകാശ്, പി.എസ്.സി. എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി സജീവ് തങ്കപ്പന്‍, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.