ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്കുള്ള അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങ് സെന്ററായി കേന്ദ്ര മാനവശേഷി വികസനവകുപ്പ് കേരള സാഹിത്യ അക്കാദമി ലൈബ്രറിയെ അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് തിരഞ്ഞെടുക്കുന്ന ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്ക് ഒരു വര്‍ഷത്തേക്ക് കേരള സാഹിത്യ അക്കാദമി ലൈബ്രറിയില്‍ ട്രെയിനിങ് നല്‍കുന്നതാണ്. നാല് പേര്‍ക്കാണ് ഒരു വര്‍ഷം ട്രെയിനിങ്ങ് നല്‍കുന്നത്. ട്രെയിനിങ്ങ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം മൊത്തം 8984/- രൂപ സ്റ്റൈപ്പെന്റും അലവന്‍സുമായി നല്‍കും. ലൈബ്രറി സയന്‍സ് ബിരുദ്ധധാരികള്‍ക്ക് മാത്രമാണ് ട്രെയിനിങ്ങ് നല്‍കുന്നത്. ബിരുദം നേടിയ ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞവരേയും ഇന്റഗ്രേറ്റ് എം.എല്‍.ഐ.എസ്സ്‌ക്കാരേയും മലയാളം അറിയാത്തവരേയും ട്രെയിനിങ്ങിന് പരിഗണിക്കുന്നതല്ല.
താല്‍പര്യമുള്ള ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ അപേക്ഷ തയ്യാറാക്കി സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍ – 20 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷകള്‍ 2019 ജൂലായ് 30 വരെ സ്വീകരിക്കുന്നതാണ്. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ആണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക. അപേക്ഷഫോം www.keralasahityaakademi.org എന്ന വെബ്‌സൈറ്റ് അഡ്രസ്സില്‍ ലഭ്യമാണ്.