വല്ലപ്പുഴ: രാഷ്ട്രീയസ്വയംസേവകസംഘം വല്ലപ്പുഴ മാട്ടായ ശാഖ പുതുതായി നിര്‍മ്മിച്ച വിനോദ് സ്മൃതി മന്ദിരത്തിന്റെ ഉദ്ഘാടനം പാലക്കാട് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, സംപൂജ്യ സ്വാമി നിഖിലാനന്ദ സരസ്വതി (ജ്ഞാനാനന്ദകുടീരം ആശ്രമം മഠാധിപതി ഇരുനിലംകോട്) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സഭയില്‍ കെ. ഗംഗാധരന് മാട്ടായ, കേശവന് കുന്ന ക്കാവില്‍, വി.കെ. സോമസുന്ദരന്‍, ശ്രീകൃഷ്ണന്, മാ.സുകുമാരന്‍, എ.പി.കൃഷ്ണകുമാര്‍, ശ്രീരാമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.