പൂനെ: പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വീരസവര്‍ക്കര്‍ മണ്ഡലിന്റെ സ്വതന്ത്ര വീരസവര്‍ക്കര്‍ ദേശീയപുരസ്‌കാരം എന്‍.ടി.യു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ക്ക് ലഭിച്ചു. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കണ്ണൂര്‍ സ്വദേശിയായ സദാനന്ദന്‍ മാസ്റ്റര്‍ കമ്മ്യൂണിസ്റ്റ് അക്രമികളാല്‍ ഇരു കാലും നഷ്ടപ്പെട്ടെങ്കിലും പതറാതെ സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളില്‍ സജീവമായി നേതൃത്വം കൊടുത്ത് പ്രവര്‍ത്തിക്കുകയാണ്. പൂനെ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ സഭാഗൃഹത്തില്‍ ഫെബ്രു. 26 ന് നടന്ന ചടങ്ങില്‍ സദാനന്ദന്‍ മാസ്റ്റര്‍ക്ക് ബഡ്‌വേ എഞ്ചിനീയറിങ്ങ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ ശ്രീകാന്ത് ബഡ്‌വേ പുരസ്‌കാരം സമര്‍പ്പിച്ചു. ആര്‍.എസ്.എസ്. അഖിലഭാരതീയ കാര്യകാരി അംഗം സുഹബ്രവ് ഹിരേമഠ് മുഖ്യപ്രഭാഷണം നടത്തി. സവര്‍ക്കറുടെ ജീവിതത്തെ അവലംബിച്ച ‘അനന്ത് മി; അവധ്യ മി’ എന്ന സംഗീത നാടകം സംസ്‌കാര്‍ ഭാരതി പ്രവര്‍ത്തകര്‍ അവതരിപ്പിച്ചു.