ചെന്നൈ: സംഗീത ഇതിഹാസം എസ്.പി. ബാലസുബ്രഹ്മണ്യം തന്റെ നെല്ലൂരിലെ തറവാട് വീട് സംസ്കൃത വേദപാഠശാലയ്ക്ക് വേണ്ടി ദാനം ചെയ്തു. കാഞ്ചി മഠാധിപതി വിജേന്ദ്രസരസ്വതി സ്വാമികള്‍ക്കാണ് വീടിന്റേയും സ്ഥലത്തിന്റേയും ആധാരം അദ്ദേഹം കൈമാറിയത്. സംസ്കൃത-വേദ പഠനത്തിലും പ്രചാരണത്തിലും വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്നയാളാണ് ഗാന ചക്രവര്‍ത്തിയായ എസ്.പി.ബാലസുബ്രഹ്മണ്യം. കൈമാറ്റച്ചടങ്ങില്‍ ഭാര്യയും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.