ന്യൂദല്‍ഹി: രാമായണവുമായി ബന്ധപ്പെട്ട പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ ‘ശ്രീരാമായണ് എക്സ് പ്രസ്’ മാര്‍ച്ച് 28ന് യാത്ര തുടങ്ങുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വി.കെ. യാദവ് അറിയിച്ചു. താല്പര്യമുള്ളവര്ക്ക് ദല്‍ഹിയിലെ സഫ്ദര്‍ജങ്ങ്, ഗാസിയാബാദ് യുപിയിലെ മുറാദാബാദ്, ബറേലി, ലഖ്നൗ എന്നിവിടങ്ങളില്‍ നിന്ന് വണ്ടിയില്‍ കയറാം. സ്ലീപ്പര്‍ ക്ലാസ് പാക്കേജിന് ഒരാള്‍ക്ക് 16,065 രൂപയും എ.സി.ക്ലാസ് പാക്കേജിന് ഒരാള്‍ക്ക് 26,775 രൂപയുമാണ് ചിലവ്. രണ്ടാഴ്ചയിലധികം നീളുന്നതാണ് തീര്‍ത്ഥാടനം.
രാമായണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അതിലെ തത്ത്വങ്ങള്‍, വരികള്‍, സംഭവങ്ങള്‍ ഇതെല്ലാം ട്രെയിനിലെ കോച്ചുകളില്‍ പതിപ്പിക്കും. രാമായണവുമായി ബന്ധപ്പെട്ട ഗീതങ്ങളും ലഘുവീഡിയോകളും കൂടി ട്രെയിനില്‍ ഉണ്ടാകും.