Sunday, January 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

കൊറോണ വൈറസ് ബാധയെ തടയാമോ?

ഡോ.(മേജര്‍) നളിനി ജനാര്‍ദ്ദനന്‍

Print Edition: 14 February 2020

ഈയിടെയായി വാര്‍ത്താമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രധാനവാര്‍ത്തയാണ് കൊറോണാ വൈറസ് അണുബാധ കാരണം മനുഷ്യര്‍ മരിക്കുന്നു എന്നത്.

2019 ഡിസംബര്‍ 31-ാം തീയതി ചൈനയില്‍ വൂഹാന്‍ നഗരത്തില്‍ 44 പേര്‍ക്ക് ഒരുതരം ന്യൂമോണിയരോഗം ബാധിച്ചതായി ചൈനാഗവണ്‍മെന്റ് ലോകാരോഗ്യസംഘടനയെ അറിയിക്കുകയുണ്ടായി. കടലില്‍ നിന്നു ലഭിക്കുന്ന മത്സ്യം, ചെമ്മീന്‍, കക്ക, ഞണ്ട് തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെയും മൃഗങ്ങളുടെയും വില്പന നടക്കുന്ന ഒരു വലിയ മാര്‍ക്കറ്റുമായി ഈ രോഗത്തിനു ബന്ധമുള്ളതായി സംശയിക്കപ്പെട്ടു. 2020 ജനുവരി 1-ാം തീയതി മുതല്‍, വൂഹാന്‍ നഗരത്തിലെ ഈ മാര്‍ക്കറ്റ് അണുനാശന പ്രവര്‍ത്തനവും ശുദ്ധീകരണവും നടത്താനായി അടച്ചുപൂട്ടുകയും ചെയ്തു. ജനുവരി 9-ാം തീയതി രോഗികളുടെ രക്തസാമ്പിളുകളില്‍ നിന്ന് കൊറോണ വൈറസ് കണ്ടെത്താനും കഴിഞ്ഞു. പൊതുവേ മൃഗങ്ങളില്‍ നിന്നു പകരുന്ന ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുമെന്ന കാര്യം ഡബ്ല്യു എച്ച് ഒ സ്ഥിരീകരിച്ചു. ഇപ്രകാരം ചൈനയിലെ വൂഹാന്‍ നഗരത്തില്‍ ന്യൂമോണിയ ലക്ഷണമായിട്ടുള്ള പകര്‍ച്ചവ്യാധിക്കു കാരണമായ വൈറസ്സിന് ”വൂഹാന്‍ നോവല്‍ കൊറോണാ വൈറസ് അഥവാ” ”2019 നോവല്‍ കൊറോണാ വൈറസ്” എന്ന പേരും നല്‍കി. ശാസ്ത്രജ്ഞന്മാര്‍ സംശയിക്കുന്നത് ഈ വൈറസ്സിന്റെ ഉറവിടം ചിലതരം പാമ്പുകള്‍ (ചൈനീസ് അണലി, ചൈനീസ് മൂര്‍ഖന്‍ എന്നിവ) ആയിരിക്കാമെന്നാണ്.

ഇതെഴുതുമ്പോള്‍ കൊറോണ മൂലം ഏകദേശം 5974 രോഗബാധിതരും 132 മരണങ്ങളും ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയിലേക്കുള്ള യാത്രയുടെ അനന്തരഫലമായി ഏകദേശം 23 രോഗികള്‍ അമേരിക്ക, ജപ്പാന്‍, മക്കാവോ, നേപ്പാള്‍, ഹോങ്ക്‌കോങ്, കൊറിയ, തായ്‌ലാണ്ട്, ശ്രീലങ്ക, വിയറ്റ്‌നാം, സിങ്കപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും ഏകദേശം 200 പേരെ നിരീക്ഷണവിധേയരാക്കിയിട്ടുണ്ട്. കേരളത്തില്‍ ചൈനയില്‍ നിന്നു വന്ന മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മുംബൈ, മൊഹാലി, ഉജ്ജയിന്‍, ദല്‍ഹി എന്നീ ഭാഗങ്ങളില്‍ സംശയകരമായ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ലക്ഷണങ്ങള്‍


പനിയും ചുമയുമാണ് സാധാരണ ലക്ഷണങ്ങള്‍. ജലദോഷപ്പനികളിലും വൈറല്‍ പനികളിലും ഉണ്ടാവുന്നതുപോലെ മൂക്കൊലിപ്പ്, പനി, തലവേദന, നെഞ്ചുവേദന, തൊണ്ടവേദന, വിറയല്‍, ചുമ, ശ്വാസതടസ്സം, ക്ഷീണം, ഹൃദയമിടിപ്പു കൂടുക, ശ്വാസമെടുക്കാന്‍ പ്രയാസം, വയറിളക്കം എന്നിവ ഉണ്ടാവാം. ഇതെല്ലാം ലഘുവായ രോഗത്തിന്റെ ലക്ഷണങ്ങളില്‍പ്പെടുന്നു. കൂടുതല്‍ ഗൗരവമുളള അണുബാധകൊണ്ട് ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടാവാം. വളരെ ചെറിയ കുട്ടികള്‍, വൃദ്ധജനങ്ങള്‍, രോഗപ്രതിരോധശക്തി കുറഞ്ഞവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇത്തരം ഗൗരവമേറിയ രോഗമുണ്ടാവാന്‍ സാദ്ധ്യത കൂടുന്നു. രോഗം കൂടുതല്‍ ഗുരുതരമാവുകയാണെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനം സ്തംഭിക്കുകയോ മരണമോ ഉണ്ടായേക്കാം. കൊറോണാ വൈറസ് കുടുംബത്തില്‍പ്പെട്ട വൈറസ്സുകള്‍ ഉണ്ടാക്കുന്ന ഗൗരവമേറിയ മറ്റുചില രോഗങ്ങളാണ് ”സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം” (SARS – Severe Acute Respiratory Syndrome) ”മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം” (MERS-Middle East Respiratory Syndrome) എന്നിവ.

പകരുന്നവിധം


1960ല്‍ മൃഗങ്ങളിലാണ് കൊറോണ വൈറസ് ഏറ്റവുമാദ്യം കണ്ടെത്തിയത്. മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസ്സുകളുടെ ഒരു വലിയ കുടുംബമാണിത്. സാധാരണ ഗതിയില്‍ ഈ വൈറസ് മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്കു പകരുന്നത്. പക്ഷേ രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്കും പകരാനിടയുണ്ട്. പകരുന്ന വിധം ഇപ്രകാരമാണ്.
1. മൂക്കും വായും മറച്ചു പിടിക്കാതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ശ്വാസകോശദ്രവങ്ങള്‍ വായുവില്‍ കലരുന്നതുവഴി.
2. രോഗിയെ തൊടുക, ഹസ്തദാനം ചെയ്യുക, രോഗിയെ ശുശ്രൂഷിക്കുക, അടുത്തിടപഴകുക എന്നിവ വഴി.
3. വൈറസ്സുള്ള പ്രതലങ്ങളിലോ വസ്തുക്കളിലോ തൊട്ടശേഷം കൈകള്‍ നന്നായി കഴുകാതെ നിങ്ങളുടെ മൂക്ക്, വായ, കണ്ണുകള്‍ എന്നിവ തൊടുന്നതുവഴി.
4. അപൂര്‍വ്വമായി രോഗിയുടെ മലവുമായി സമ്പര്‍ക്കം വന്നാലും രോഗം പകരാനിടയുണ്ട്.

ചികിത്സ
മറ്റുള്ള വൈറസ് അണുബാധകള്‍ പോലെ കൊറോണാ വൈറസ്സിനും പ്രത്യേകം മരുന്നില്ല. ലക്ഷണങ്ങള്‍ക്കനുസരിച്ചു ചികിത്സ നല്‍കുകയാണു ചെയ്യുന്നത്. അതിനുപുറമേ രോഗത്തിന്റെ ഗൗരവവും സങ്കീര്‍ണ്ണതകളും അനുസരിച്ച് ഓക്‌സിജന്‍, ഐവി ഫ്‌ളൂയിഡുകള്‍, മെക്കാനിക്കല്‍ വെന്റിലേഷന്‍, ഇന്‍ട്യൂബേഷന്‍, ആന്റിബയോട്ടിക് മരുന്നുകള്‍ എന്നിവ നല്‍കേണ്ടിവരും.

തടയുന്നതെങ്ങിനെ?
ഈ രോഗം തടയാനുള്ള കുത്തിവെപ്പ് (വാക്‌സിന്‍) ഒന്നും തന്നെ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ച മുന്‍കരുതലുകള്‍ ഇപ്രകാരമാണ്:
1) കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക. വെള്ളവും സോപ്പും ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനി കൊണ്ട് കൈകള്‍ വൃത്തിയാക്കുക.
2) കൈകള്‍ നന്നായി കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നിവ തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക.
3) കാട്ടിലോ കൃഷിസ്ഥലങ്ങളിലോ വളരുന്ന മൃഗങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. അഥവാ മൃഗങ്ങളെ തൊടേണ്ടി വന്നാല്‍ കൈകള്‍ വൃത്തിയായി കഴുകണം.
4) മാംസവും മുട്ടയും നന്നായി വേവിച്ചശേഷം മാത്രം കഴിക്കുക.
5) ഇടക്കിടെ തൊടേണ്ടി വരുന്ന പ്രതലങ്ങളും വസ്തുക്കളും (ഉദാ: മേശ, കസേര, വാതില്‍പ്പിടി, പൈപ്പ്, കക്കൂസിന്റെ ഫ്‌ളഷ് തുടങ്ങിയവ) അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുക.
6) ജലദോഷമുണ്ടെങ്കില്‍ നിങ്ങള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ മൂക്കും വായും പൊത്തിപ്പിടിക്കുക. കഫം ടിഷ്യൂ പേപ്പര്‍ കൊണ്ട് തുടച്ചശേഷം ആ പേപ്പര്‍ ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കുക.
7) നിങ്ങള്‍ക്ക് ലഘുവായ രോഗമാണ് ഉള്ളതെങ്കില്‍ പുറത്തു പോകാതെ വീട്ടില്‍ത്തന്നെ പൂര്‍ണ്ണവിശ്രമമെടുക്കുക. അദ്ധ്വാനം ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കുക.
8) നിങ്ങളുടെ രോഗം കൂടുതല്‍ ഗൗരവമുള്ളതാവുകയാണെങ്കില്‍ ഉടനെ ഡോക്ടറെ വിളിച്ചു കാണിക്കുകയോ അടുത്തുള്ള ആശുപത്രിയിലേക്കു പോവുകയോ ചെയ്യുക. ഉടനെ ചികിത്സ തുടങ്ങിയില്ലെങ്കില്‍ മരിച്ചുപോവാനും സാദ്ധ്യതയുണ്ട് എന്ന കാര്യം ഓര്‍മ്മിക്കുക.

Share4TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies