കോഴിക്കോട്: കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി കേസരി വാരിക ഏര്‍പ്പെടുത്തിയ 2019ലെ മാധ്യമപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേസരി സ്ഥാപക മാനേജരായിരുന്ന എം.രാഘവന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായുള്ള രാഷ്ട്രസേവാപുരസ്‌കാരത്തിനും യുവപത്രപ്രവര്‍ത്തകര്‍ക്കുള്ള രാഘവീയം പുരസ്‌കാരത്തിനുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. രാഘവീയം പുരസ്‌കാരം ഈ വര്‍ഷം ദൃശ്യ മാധ്യമ രംഗത്തുള്ളവര്‍ക്കാണ് നല്‍കുന്നത്. കഴിഞ്ഞ തവണ അച്ചടി മാധ്യമരംഗത്തിനായിരുന്നു പുരസ്‌കാരം.
പത്രപ്രവര്‍ത്തന രംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായി നല്‍കുന്ന രാഷ്ട്രസേവാപുരസ്‌കാരം അരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്. പത്രപ്രവര്‍ത്തനരംഗത്ത് ചുരുങ്ങിയത് ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളവരെയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിക്കുക. പുരസ്‌കാരത്തിന് പരിഗണിക്കേണ്ട വ്യക്തിയുടെ പേരും വിശദവിവരങ്ങളും സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ സാംസ്‌കാരിക സംഘടനകള്‍ക്കോ നിര്‍ദ്ദേശിക്കാവുന്നതാണ്.
ദൃശ്യ മാധ്യമരംഗത്തെ യുവപ്രതിഭകള്‍ക്കായുള്ള രാഘവീയം പുരസ്‌കാരം 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ്. 35 വയസ്സുവരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. 2019ല്‍ സംപ്രേഷണം ചെയ്തിട്ടുള്ള സാമൂഹ്യ-ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. പരമാവധി സമയം 30 മിനിറ്റ്. ബയോഡാറ്റ, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സ്ഥാപനത്തിന്റെ രേഖ അപേക്ഷയോടൊപ്പം അടക്കംചെയ്യേണ്ടതാണ്.
പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങളും അപേക്ഷകളും കണ്‍വീനര്‍, രാഷ്ട്രസേവാ-രാഘവീയം പുരസ്‌കാരം കേസരി വാരിക, പി.ഒ. ചാലപ്പുറം, കോഴിക്കോട് – 673 002. ഫോണ്‍: 0495-2300444/23004777 എന്ന വിലാസത്തില്‍ 2020 ഫെബ്രുവരി 29നകം കിട്ടത്തക്കവണ്ണം അയക്കേണ്ടതാണ്.
മാനേജിങ് ട്രസ്റ്റി
ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ്,
കേസരി വാരിക, കോഴിക്കോട് – 2