കോഴിക്കോട്: ജ്ഞാനപീഠപുരസ്‌കാരം നേടിയ മഹാകവി അക്കിത്തത്തെ അപമാനിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവെക്കണമെന്ന് തപസ്യ കലാ സാഹിത്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് ആവശ്യപ്പെട്ടു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കത്തില്‍ പത്രാധിപര്‍ തന്നെയാണ് മലയാളികളെ മുഴുവന്‍ നാണിപ്പിക്കുന്ന തരത്തില്‍ അക്കിത്തത്തെ വിമര്‍ശിച്ച് ലേഖനമെഴുതിയിരിക്കുന്നത്. അക്കിത്തത്തിന് ലഭിച്ച് ജ്ഞാനപീഠം പുരസ്‌കാരം കേരളത്തിനുലഭിച്ച മഹത്തായ അംഗീകാരമായി ലോകമലയാളികള്‍ വിലയിരുത്തുമ്പോള്‍, കേവലം രാഷ്ട്രീയ തിമിരം ബാധിച്ച അല്പബുദ്ധികളാണ് മഹാകവിക്കെതിരെ പേനയുന്തുന്നതെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.