Tuesday, January 31, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്

ജി.കെ. സുരേഷ് ബാബു

Print Edition: 24 January 2020

കേരളത്തിലെ മാധ്യമങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്ന കാര്യത്തില്‍ നിഷ്പക്ഷമതികളായ ആര്‍ക്കും സംശയമില്ല. മാധ്യമപ്രവര്‍ത്തനം ജനപക്ഷമാകണമെന്നും ജനകീയമാകണമെന്നും അഭിപ്രായമുള്ളവരാണ് മാധ്യമപ്രവര്‍ത്തകരില്‍ ഏറിയ പങ്കും. ജനപക്ഷവും ജനകീയവും എന്നുവച്ചാല്‍ ഇടതുപക്ഷ പത്രപ്രവര്‍ത്തനമാണെന്നും ഇടതുപക്ഷമാണ് ശരിയെന്നും ഇവര്‍ ശഠിക്കുന്നു. ഇടതുപക്ഷത്തിന് എതിരായി വരുന്ന എന്തിനെയും തച്ചുതകര്‍ക്കാന്‍ മാത്രമല്ല, ഇടതുപക്ഷത്തിന്റെ എല്ലാവിധ ജീര്‍ണ്ണതകളെയും മൂല്യച്യുതിയെയും വെള്ള പൂശാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. പനമ്പള്ളി ഗോവിന്ദമേനോന്‍ മന്ത്രിയായിരിക്കെ രാഷ്ട്രീയരംഗത്തെ ഒരുവശം മാത്രം കാണുന്ന കാഴ്ചപ്പാടുകളെ, ‘ഏകലോചനം’ എന്ന് വിശേഷിപ്പിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇന്ന് ഈ രീതിയിലാണ്. ഏകപക്ഷീയമായി മാത്രം കാര്യങ്ങള്‍ ചെയ്യുകയും കാണുകയും വിലയിരുത്തുകയും ചെയ്യുന്ന അവര്‍ക്ക് ഹിന്ദു നേതാക്കളെയും ആദ്ധ്യാത്മിക ആചാര്യന്മാരെയും സന്യാസിവര്യന്മാരെയും ആക്ഷേപിക്കാന്‍ യാതൊരു മടിയുമില്ല.

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈനില്‍ കഴിഞ്ഞ ദിവസം വന്ന സദ്ഗുരു ജഗ്ഗി വാസുദേവിനെ കുറിച്ചുള്ള വാര്‍ത്ത മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മര്യാദകേടായിരുന്നു. കോഴിക്കച്ചവടക്കാരനായ ജഗ്ഗി വാസുദേവ് എന്നായിരുന്നു സദ്ഗുരു ജഗ്ഗി വാസുദേവിനെ കുറിച്ച് ഏഷ്യാനെറ്റ് വിശേഷിപ്പിച്ചത്. ആരെക്കുറിച്ചും വാര്‍ത്ത എഴുതാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകന് ഉണ്ട്. അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയോ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെയോ ഒക്കെ പ്രതിഫലനവുമാകാം. ആ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ല. ഈ തരത്തില്‍ സദ്ഗുരു ജഗ്ഗി വാസുദേവിനെ അധിക്ഷേപിച്ച് എഴുതിയ മാധ്യമപ്രവര്‍ത്തകന്റെ രാഷ്ട്രീയവും പ്രവര്‍ത്തനമേഖലയുമാണ് ഇതിന്റെ പിന്നിലെ ഹിഡന്‍ അജണ്ട ചോദ്യം ചെയ്യപ്പെടാന്‍ കാരണം. നിഷ്പക്ഷമെന്നും നേരിനൊപ്പമെന്നും നാഴികയ്ക്ക് നാല്പ്പതുവട്ടം പ്രഖ്യാപിക്കുന്നവര്‍ പുലര്‍ത്തുന്ന ഹിന്ദു വിരുദ്ധതയെ കുറിച്ച് നെഞ്ചില്‍ കൈവെച്ച് ആലോചിക്കണം. ഈ തരത്തിലുള്ള ഒരു പരാമര്‍ശം ബിഷപ്പ് ഫ്രാങ്കോയെ കുറിച്ചോ കാന്തപുരം എ പി അബുബക്കര്‍ മുസ്ല്യാരെ കുറിച്ചോ നടത്താനുള്ള ധൈര്യവും ആര്‍ജ്ജവവും ഇതെഴുതിയ മാധ്യമപ്രവര്‍ത്തകന് ഉണ്ടോ?

സന്യാസിവര്യന്മാരുടെ പൂര്‍വ്വാശ്രമങ്ങളെ കുറിച്ച് സാധാരണഗതിയില്‍ പരാമര്‍ശവിഷയം ആക്കാറില്ല. ഓരോ സന്യാസിക്കും ഋഷീശ്വരന്മാര്‍ക്കും ആത്മജ്ഞാനം ലഭിക്കുന്നത് പല പല സമയങ്ങളിലാണ്. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ചത് രാജകൊട്ടാരം ഉപേക്ഷിച്ച് തപസ്സ് അനുഷ്ഠിക്കുമ്പോഴായിരുന്നു. ശ്രീരാമകൃഷ്ണപരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും മാത്രമല്ല, ഭാരതം കണ്ട മിക്ക ഋഷീശ്വരന്മാരുടെയും പൂര്‍വ്വ ജീവിതത്തില്‍ അവര്‍ പല പല തൊഴിലുകളിലും വ്യവഹാരമേഖലകളിലും വ്യാപരിച്ചിട്ടുള്ളവരാണ്. ജഗ്ഗി വാസുദേവ് കോളേജ് വിദ്യാഭ്യാസത്തിനുശേഷം കോഴിഫാം മാത്രമല്ല, ഇഷ്ടികക്കളവും ഗോശാലയും ഒക്കെ നടത്തിയിരുന്നു. കര്‍ണ്ണാടകത്തിലെ ഒരു സാധാരണ ഗ്രാമീണ യുവാവിനെ പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. സ്വന്തം ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുകയും അദ്ദേഹത്തിന് ഹരമായിരുന്നു. പിന്നീട് കോഴിക്കച്ചവടക്കാരന്‍ എന്നുപറഞ്ഞ് അദ്ദേഹത്തെ അപമാനിക്കുമ്പോള്‍ അപമാനിതനാകുന്നത് ജഗ്ഗി വാസുദേവ് അല്ല, ഇങ്ങനെയുള്ളവരെ അനിയന്ത്രിതമായി കയറൂരി വിടുന്ന ഏഷ്യാനെറ്റ് ചാനലിന്റെ മുതലാളിമാരാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥരുടെയും ഉത്തരവാദിത്തപ്പെട്ടവരുടെയും ജീവിതവഴികളും വ്യവസായങ്ങളും തൊഴിലും ഒക്കെ ഇതേ രീതിയില്‍ മറ്റാരെങ്കിലും അപഗ്രഥിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്ന കാര്യം ആലോചിച്ചാല്‍ നന്ന്. ഒരു വിഭാഗം ഇടതു മാധ്യമപ്രവര്‍ത്തകര്‍ക്ക് ശ്രീ മാതാ അമൃതാനന്ദമയീ ദേവി ഇപ്പോഴും കടപ്പുറം സുധാമണിയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പോകാത്ത, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന, ജാതീയമായി ഏറ്റവും താഴെയുള്ള, മാതാ അമൃതാനന്ദമയീദേവി സ്വാമി വിവേകാനന്ദനുശേഷം ആഗോള പ്രശസ്തി നേടിയ ആദ്ധ്യാത്മിക നേതാവായി മാറുമ്പോള്‍ അത് അംഗീകരിക്കാനുള്ള വലിപ്പം കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇല്ലാതെ പോകുന്നു. അമൃതാനന്ദമയീ മഠം, സ്വാമി ചിദാനന്ദപുരിയുടെ ആശ്രമം, ശിവഗിരിമഠം തുടങ്ങി എല്ലാ ആദ്ധ്യാത്മിക സ്ഥാപനങ്ങളെയും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അപമാനിക്കുന്ന ആക്ഷേപശരങ്ങളുമായി മാധ്യമങ്ങളെത്തി.

കേരളത്തിലെ സന്യാസാശ്രമങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാണ്. രാപ്പകല്‍ നൂറുകണക്കിന് ഭക്തര്‍ കയറിയിറങ്ങുന്ന ആശ്രമങ്ങളെ സംശയത്തിന്റെ മുള്‍മുനകളില്‍ നിര്‍ത്തേണ്ട കാര്യമില്ല. പൂര്‍വ്വാശ്രമത്തില്‍ നിന്ന് മാതാപിതാക്കള്‍ക്കു ഇരിക്കപ്പിണ്ഡം വെച്ച് ഉടുത്തിരുന്ന വസ്ത്രങ്ങള്‍ പോലും പുഴയിലെറിഞ്ഞ് ഒരു ജന്മത്തിന്റെ എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിച്ചാണ് ഓരോരുത്തരും സന്യാസത്തിന് എത്തുന്നത്. സന്യാസം സ്വീകരിക്കുന്നതിനു മുന്‍പ് അവര്‍ എന്തൊക്കെ ചെയ്തു എന്ന് തിരഞ്ഞുപോകുന്നത് അല്പത്തമാണ്. യോഗാനന്ദപരമഹംസന്റെ ഒരു യോഗിയുടെ ആത്മകഥ മുതല്‍ സ്വാമി അമര്‍ത്യാനന്ദയുടെ അര്‍ദ്ധവിരാമം വരെ നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ സന്യാസജീവിതത്തെ പുകഴ്ത്തിയും ഇകഴ്ത്തിയും ഇറങ്ങിയിട്ടുണ്ട്. അവയില്‍ പലതും ആത്മവിമര്‍ശനപരമാണ്. ബിഷപ്പ് ഫ്രാങ്കോയുടെ അരമനയിലെ കേളീവിലാസങ്ങള്‍ക്കും മദ്രസകളിലെയും ഇസ്ലാമിക പൗരോഹിത്യത്തിന്റെയും ജീര്‍ണ്ണതകള്‍ക്കും നേരെ കണ്ണടയ്ക്കുന്നവര്‍ ഹിന്ദു സന്യാസിമാരെ ലക്ഷ്യം വെയ്ക്കുന്നത് ആഭാസകരമാണ്.

ഏതാണ്ട് ഇതേ സാഹചര്യം തന്നെയാണ് പൗരത്വ നിയമത്തിന് എതിരായും അനുകൂലമായും നടന്ന പ്രകടനങ്ങളുടെ സമയത്തും ഉണ്ടായത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട് ഇസ്ലാമിക രാജ്യങ്ങളായി മാറിയ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്‌സി സമുദായങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഭാരതത്തില്‍ അഭയം കൊടുക്കാന്‍ തീരുമാനിച്ചത്. ഇത് മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിച്ചതില്‍ മാധ്യമങ്ങള്‍ക്കും പങ്കില്ലേ? ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിനിയോട് ഇങ്ങനെ പറയണമെന്ന് പഠിപ്പിച്ചുകൊടുത്ത ഇന്ത്യാടുഡേ ജേര്‍ണലിസ്റ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തല്ലാനുള്ള വടി എന്ന നിലയിലാണ് സമരത്തെ ഒരുവിഭാഗം മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തത്.

ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും നടന്ന, എതിര്‍ത്തും അനുകൂലിച്ചുമുള്ള പ്രകടനങ്ങള്‍. മലപ്പുറം ജില്ലയില്‍ നടന്ന പ്രകടനങ്ങളില്‍ ഇസ്ലാം മതത്തില്‍പ്പെട്ടവര്‍ വിളിച്ച മുദ്രാവാക്യം, ‘1921 ല്‍ ഊരിയ കത്തി ഉറയില്‍ ഇട്ടിട്ടില്ല, സൂക്ഷിച്ചോ’ എന്നായിരുന്നു. 1921 ലെ മാപ്പിള കലാപകാലത്ത് ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയും നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഗാന്ധിജിയും അംബേദ്കറും കെ. മാധവന്‍ നായരും കുമാരനാശാനും ഒക്കെ മലബാര്‍ കലാപ കാലത്തെ നിന്ദ്യമായ ഹിന്ദു വംശഹത്യയെ അപലപിച്ചവരാണ്. അന്നത്തെ മതപരിവര്‍ത്തനം കൊണ്ട് ഭൂരിപക്ഷമായ മലപ്പുറം ജില്ലയിലെ ഹിന്ദുക്കളെ നോക്കി ഞങ്ങള്‍ വീണ്ടും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിട്ട് ആ ഗൗരവത്തില്‍ എടുക്കാനോ മുസ്ലീങ്ങളെ തിരുത്താനോ മതേതര മാധ്യമങ്ങളും കപട മതേതര മാധ്യമപ്രവര്‍ത്തകരും തയ്യാറായില്ല. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അടക്കം ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷ പീഡനത്തിന്റെയും വംശഹത്യയുടെയും ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് മലപ്പുറത്ത് നടന്നത്. കാശ്മീരിലെ ഹിന്ദുക്കള്‍ അനുഭവിക്കുന്നതും ഇതുതന്നെയാണ്. ഇത് തുറന്നുകാട്ടാനോ പറയാനോ ഉള്ള ചങ്കൂറ്റം കേരളത്തിലെ മതേതര ലേബല്‍ സ്വയം എടുത്തണിഞ്ഞ് നടക്കുന്നവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം പേരാമ്പ്രയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്ന പ്രകടനം പൊളിക്കാന്‍ ജിഹാദി – ഇടത് അച്ചുതണ്ട് കടകളടച്ചപ്പോള്‍ അതും റിപ്പോര്‍ട്ട് ചെയ്തില്ല. പക്ഷേ, അവിടത്തെ പ്രകടനത്തില്‍ 1921 ലെ ഊരിയ കത്തിക്ക് ഏതോ ചിലര്‍ മറുപടി പറഞ്ഞു. ഗുജറാത്ത് ആവര്‍ത്തിക്കും എന്നായിരുന്നു മറുപടി. ഗോധ്രയില്‍ തീര്‍ത്ഥാടകരെ ചുട്ടുകരിച്ചതിന് ഗുജറാത്തില്‍ തിരിച്ചടിയുണ്ടായത് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ മുദ്രാവാക്യം. ഇതിനെ ആനുപാതികമല്ലാത്ത രീതിയില്‍ പെരുപ്പിച്ച് കാട്ടി മുസ്ലീങ്ങളെ കൊല്ലും എന്ന രീതിയില്‍ ഭീതി പടര്‍ത്താനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചത്. ഈ മുദ്രാവാക്യം ശരിയാണെന്ന അഭിപ്രായം ഒരിക്കലുമില്ല. ലോകത്തെ സമസ്ത ജനവിഭാഗങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ച ഭാരതീയ സംസ്‌കാരത്തിന്റെ മാര്‍ഗ്ഗം ഒരിക്കലും അക്രമമല്ല. സാമദാനഭേദത്തിനു ശേഷം സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും അസ്ത്രശസ്ത്രവും ദണ്ഡനവും ഭാരതീയ നീതിശാസ്ത്രം അനുവദിക്കുന്നുണ്ട്. പക്ഷേ, 1921 ലെ ഊരിയ കത്തി തുരുമ്പിക്കാതെ ഇപ്പോഴും ഉണ്ടെങ്കില്‍ ഏതെങ്കിലും ഒസ്സാന്മാര്‍ക്ക് കൊടുക്കാന്‍ ഉപദേശിക്കാനുള്ള ബാധ്യത മതനിരപേക്ഷ സമൂഹത്തിനുണ്ട്. ഇസ്ലാമിന്റെ അക്രമം മതേതരവും ഹിന്ദുക്കളുടെ പ്രതിഷേധം വര്‍ഗ്ഗീയവുമായി കാണുന്ന ഇരട്ടത്താപ്പ് ശരിയല്ല. ഇത് മനസ്സിലാക്കേണ്ടത് കേരളത്തിലെ മാധ്യമങ്ങളാണ്.

Tags: ഹിന്ദുമാധ്യമംഇസ്ലാംജഗ്ഗി വാസുദേവ്ഏഷ്യാനെറ്റ്സദ്ഗുരു
Share58TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies