പാലംപൂര്‍ (ഹിമാചല്‍പ്രദേശ്) : ഭാരതീയ രാജ്യ – പെന്‍ഷനേഴ്‌സ് മഹാസംഘിന്റെ – രണ്ടാം ത്രൈവാര്‍ഷിക അഖിലേന്ത്യാ സമ്മേളനം – ഡിസംബര്‍ 29ന് പാലംപൂരില്‍ സമാപിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളെപ്പറ്റിയും ജയറാം ടാക്കൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.
പെന്‍ഷന്‍കാര്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലംപൂര്‍ കാര്‍ഷിക സര്‍വ്വകലാശാലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി – അനുരാഗ് ഠാക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയപൗരത്വനിയമം ഉടനെ നടപ്പാക്കാന്‍ ആവശ്യപ്പെട്ട ഭാരതീയ രാജ്യ പെന്‍ഷനേഴ്‌സ് സംഘിനെ മന്ത്രി അഭിനന്ദിച്ചു.
ഹിമാചല്‍ പ്രദേശ് എം.പി കിഷന്‍ കപൂര്‍, എം.എല്‍.എമാരായ അരൂര്‍ മെഹ്‌റ, രാകേഷ് പതാനിയ, വിക്രം സരിയാന്‍ മന്‍കുകാണ് പ്രേമി, അര്‍ജുന്‍ ഠാക്കൂര്‍ എന്നിവരും പങ്കെടുത്തു. രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ബിആര്‍പിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് സി.എച്ച്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷന്‍ ഘനശ്യാംജി പ്രഭാഷണം നടത്തി.
22 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. കേരളത്തില്‍ നിന്നും 37 പേര്‍ പ്രതിനിധികളായെത്തി.
സി.എച്ച്. സുരേഷിനെ അഖിലേന്ത്യാ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. കാസര്‍കോട് സ്വദേശിയാണ് സുരേഷ്.