കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ച് കോഴിക്കോട്ടും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തിരുവനന്തപുരത്ത് ഡിസംബര്‍ 20നും കോഴിക്കോട് 21നും നടന്ന പ്രകടനങ്ങള്‍ മാധ്യമരംഗത്തെ കപട മതേതരരെയും മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ നടക്കുന്ന ആക്ടിവിസത്തെയും തുറന്നു കാട്ടി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ പ്രകടനം പ്രസ്‌ക്ലബ് പരിസരത്ത് നിന്നാരംഭിച്ചു നഗരം ചുറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപി ച്ചു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ.മോഹന്‍ദാസ്, കേസരി സഹപത്രാധിപര്‍ ടി.വിജയന്‍ എന്നിവര്‍ സംസാരിച്ചു. കാലി ക്കറ്റ് പ്രസ്—ക്ലബ് മുന്‍ വൈസ് പ്രസിഡന്റ് ടി.എച്ച്. വത്സരാജ് അധ്യക്ഷത വഹിച്ചു. എം. ബാലകൃഷ്ണന്‍, എം.കെ. രമേഷ് കുമാര്‍, പി.ഷിമിത്ത്, ടി.സുധീഷ്, ഡോ.പി.വി.സിന്ധു, ജി. സിനുജി, ഷാജി, എം.മിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന മാര്‍ച്ച് കേസരി മുന്‍പത്രാധിപര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടം ചെയ്തു. ജനം ടി.വി. ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാ ബു, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീ ലാപിള്ള, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മറ്റി അംഗം ജഗ്‌നുകുമാര്‍, ഹരി എസ്. കര്‍ത്താ എന്നിവര്‍ നേതൃത്വം നല്‍കി.