തിരുവനന്തപുരം: 2024 ജൂലൈ 1ന് നടപ്പിലാക്കേണ്ട പെൻഷൻ പരിഷ്കരണം ഉടനെ നടപ്പിലാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയഭാനു. പെൻഷനേഴ്സ് സംഘിന്റെ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കമ്മിഷനെ വയ്ക്കാൻപോലും ഇടതുപക്ഷ സർക്കാർ തയ്യാറായിട്ടില്ല, സർക്കാർ കൊണ്ട് വന്ന മെഡിസിപ്പ് പദ്ധതി പെൻഷൻക്കാർക്ക് ഒരു ഗുണവും ചെയ്യില്ല.18 % ക്ഷാമാശ്വാസ കുടിശ്ശിക നിലനിൽക്കുന്നു. കേരളത്തിലെ വിലക്കയറ്റം പെൻഷൻകാരുടെ ജീവിതനിലവാരത്തെ വലുതായി ബാധിച്ചു, ക്രമസമാധാനം വളരെ മോശപ്പെട്ട സ്ഥിതിയിൽ ആണ്. രാസലഹരിയുടെ വിപണനകേന്ദ്രമായി കേരളം മാറി. അദ്ദേഹം പറഞ്ഞു
ഭരണകെടുകാര്യസ്ഥതയുടെ 9 വർഷമാണ് പിണറായി സർക്കാരിന്റെ ഭരണനേട്ടമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ് പറഞ്ഞു. കഴിവു കെട്ട ആരോഗ്യ മന്ത്രി കേരളത്തിന് നാണക്കേട് ആണ്. അദ്ദേഹം സൂചിപ്പിച്ചു.
BMS ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ, ഫെറ്റോ ജില്ലാ പ്രസിഡന്റ് പക്കോട് ബിജു, NGO സംഘ് സംസ്ഥാന സെക്രട്ടറി രാജേഷ്, KSPC സംസ്ഥാനസെക്രട്ടറി എ. പ്രകാശ്, സംസ്ഥാനസമിതി അംഗം കെ കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ അധ്യക്ഷൻ ജയകുമാർ കൈപ്പള്ളി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ സെക്രട്ടറി കൊണ്ണിയൂർ ഹരി സ്വാഗതവും ജില്ലാ ഖജാൻജി രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു.