കൊച്ചി: കൊലപാതകക്കേസില്‍ രേഖകളില്‍ കൃത്രിമം കാട്ടി ആര്‍.എസ്.എസ്സുകാരെ പ്രതികളാക്കാന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും പോലീസും നടത്തിയ ശ്രമത്തെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചതും ആര്‍.എസ്.എസുകാരായ പ്രതികളെ വിട്ടയച്ച തലശ്ശേരി കോ ടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിയതും കേരളത്തിലെ നീതിന്യായ ചരിത്രത്തിലെ ശ്രദ്ധേയ സംഭവമാണ്. ജൂണ്‍ 6-നാണ് ഇത് സംബന്ധിച്ച ഹൈക്കോടതി വിധിയുണ്ടായത്.
തലശ്ശേരിയിലെ സിപിഎം പ്രവര്‍ ത്തകനായ കൊടിയേരിയിലെ മീന്‍ വില്‍പനക്കാരന്‍ ദാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളാക്കപ്പെട്ട ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരെ കുറ്റ ക്കാരല്ലെന്ന് കണ്ട് തലശ്ശേരി കോടതി വെറുതെ വിട്ടിരുന്നു. 1999ലായിരുന്നു സംഭവം. ഇതിനെതിരെ കൊല്ലപ്പെട്ട ദാസന്റെ ഭാര്യ പുഷ്പവല്ലി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയതും പോലീസിനും സര്‍ക്കാരിനുമെതിരെ സുപ്രധാനമായ പരാമര്‍ശങ്ങള്‍ നടത്തിയതും.
കേസില്‍ ഇല്ലാത്ത ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ പ്രതി ചേര്‍ക്കാനായി മജിസ്‌ട്രേറ്റിന്റെ അധീനതയിലുള്ള ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായ ചില ഉദ്യോഗസ്ഥര്‍ കോടതിയില്‍ നിന്ന് മോഷ്ടിക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുകയുമായിരുന്നു. ആദ്യം ഇന്‍ക്വസ്റ്റില്‍ ഉണ്ടായിരുന്ന പേര് രാമചന്ദ്രന്‍ എന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെതായിരുന്നു. എന്നാല്‍ സംഭവസമയത്ത് ഇയാള്‍ ഗൂഢല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് കണ്ടെത്തി. തുടര്‍ന്ന് നെള്ളച്ചേരി പ്രദീപന്‍ എന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ പ്രതിചേര്‍ക്കാനായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭരണസംവിധാനം ഇന്‍ ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ തിരിമറി നടത്തുകയായിരുന്നു. ഇത് കണ്ടെത്തിയ സെ ഷന്‍സ് കോടതി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശു പാര്‍ശ ചെയ്തു. അത് പിന്നീട് ഹൈ ക്കോടതി റദ്ദാക്കി.
മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ നിരപരാധികളെ പ്രതിചേര്‍ക്കാന്‍ കോടതിയിലുള്ള ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പോലും തിരിമറി നടത്തുന്ന ഗുരുതരമായ സാ ഹചര്യമാണുള്ളതെന്ന് ഈ സംഭവം തെളിയിക്കുന്നു.
യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ക്ലാസ് മുറിയില്‍ വധിക്കപ്പെട്ടത്, പരുമലയില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ പുഴയില്‍ മുക്കിക്കൊന്നത് എന്നീ കേസുകളില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെട്ടത് പോലീസിന്റെ ഗുരുതരമായ അനാസ്ഥയായിരുന്നു. ഈ കാലഘട്ടങ്ങളിലെല്ലാം സി.പി.എം ആയിരുന്നു കേരളം ഭരിച്ചിരുന്നത്. പ്രതികള്‍ക്ക് വേണ്ടി ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഹാജരായി.