ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി സീമാ ശക്തി എന്ന പേരില്‍ പുതിയ പദ്ധതിക്ക് സേവാ ഇന്റര്‍നാഷണല്‍ തുടക്കം കുറിച്ചു. അതിര്‍ത്തി ഗ്രാമങ്ങളിലെ അന്‍പത് ജില്ലകളില്‍ സേവാ ഇന്റര്‍നാഷണല്‍ ആരംഭിച്ച ബൃഹത്തായ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റൈഡ് ഫോര്‍ സേവ ബൈക്ക് റാലി ഇതിനോടനുബന്ധിച്ച് നടത്തി. ഡല്‍ഹിയില്‍ തുടങ്ങിയ യാത്ര ജമ്മുകശ്മീരിലാണ് സമാപിച്ചത്. പാക് ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായ ഗ്രാമങ്ങളില്‍ സംഘാംഗങ്ങള്‍ എത്തി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തും. സൈനികരുമായി ആശയവിനിമയവും നടത്തും. സേവാ ഇന്റര്‍നാഷണല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍.വി. ജിനേഷ് ലാല്‍, ട്രസ്റ്റി ഡോ. ഭരത് പഥക് എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.