മെയ് 9 ലെ കേസരിയില്‍ പ്രസിദ്ധീകരിച്ച ‘ജാതി കൊണ്ടുള്ള കളി വേണ്ട’ എന്ന ലേഖനം വായിച്ചു. ക്രിസ്ത്യന്‍ സമൂഹത്തില്‍ ഒരുപാട് ഉപവിഭാഗങ്ങള്‍ ഉണ്ട്. പ്രധാനപ്പെട്ട റോമന്‍ കാത്തലിക്, ലാറ്റിന്‍ കത്തോലിക്ക്, മാര്‍ത്തോമ തുടങ്ങിയ അനേകം ഉപവിഭാഗങ്ങളുടെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍മാര്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരെയും മതം മാറ്റിയിട്ടുണ്ട്. മതം മാറ്റപ്പെട്ടവരുടെ പേരൊക്കെ ഹിന്ദു പേരുകള്‍ തന്നെയായിരിക്കും. രോഗശാന്തി ഉണ്ടാക്കി കൊടുക്കാം എന്നെല്ലാം പറഞ്ഞാണ് ഇവര്‍ ജനങ്ങളെ പറ്റിക്കുന്നത്. ഇവരുടെ വീഡിയോകള്‍ കാണുമ്പോള്‍ മനസ്സിലാകും ഇത്തരം കള്‍ട്ടുകള്‍ അന്ധവിശ്വാസത്തിന്റെയും ചൂഷണത്തിന്റെയും വക്താക്കളാണെന്ന് ക്രിസ്തുവിന്റെ പേരില്‍ ആളുകളെ മുതലെടുത്ത് സുഖമായി കഴിയുന്ന സൂത്രക്കാരാണ് ഇവരെന്നും വ്യക്തമാണ്. തങ്ങളിലൂടെ യേശു മുന്നില്‍ നില്ക്കുന്ന ആളുടെ അസുഖം സുഖപ്പെടുത്തുന്നു, അതുപോലെ കൈകൊണ്ട് ഓരോ ആംഗ്യങ്ങള്‍ കാണിക്കുമ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം താഴേക്ക് മറിഞ്ഞുവീണു പിടയുന്നത് പോലെ കാണിക്കുന്നു. ലോകമെമ്പാടും ഇവര്‍ ഇത്തരം സൂത്രങ്ങള്‍ ഇറക്കുന്നുണ്ട്. പ്രായമായവരുടെ കൈയില്‍ നിന്നും ഒരുപാട് ഭൂമി ഇവര്‍ സൂത്രത്തില്‍ അടിച്ചുമാറ്റിയിട്ടുണ്ട്. ക്രിസ്ത്യാനികളുടെ മറ്റു പല വിഭാഗങ്ങള്‍ക്കും ഇവരുടെ പ്രവൃത്തികളോട് യോജിപ്പില്ല. ഇവര്‍ സംവരണത്തിന്റെ പങ്കുപറ്റി ഭരണഘടനാപരമായ സംവരണത്തിന് അര്‍ഹരായ ഹിന്ദു ജാതികളില്‍ പെട്ടവരെ വഞ്ചിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ഇവരുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കേണ്ടതുണ്ട്.