പ്രയാഗ്‍രാജ് :2025 ജനുവരി 13 (മകര സംക്രാന്തി) മുതല്‍ ഫെബ്രുവരി 26 (മഹാശിവരാത്രി) വരെ ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഹാ കുംഭമേള നടക്കുവാന്‍ പോവുകയാണ്. ഭാരതത്തിലെ ലക്ഷാവധി നഗര-ഗ്രാമങ്ങളില്‍ നിന്നും ലോകത്തെ 75 രാജ്യങ്ങളില്‍ നിന്നുമായി 35 മുതല്‍ 40 കോടി തീര്‍ത്ഥാടകരെയാണ് 45 ദിവസം നീണ്ടു നില്‍ക്കുന്ന മഹാകുംഭമേളയില്‍ പ്രതീക്ഷിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പോളിത്തീന്‍ വസ്തുക്കള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഹരിത കുംഭമേളയായി ഈ തീര്‍ത്ഥാടക സംഗമം നടത്തുവാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധിയും വിവിധ ഹൈന്ദവ സംഘടനകളും നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ ഭവനവും സമ്പര്‍ക്കം ചെയ്ത് കുംഭമേളയെക്കുറിച്ചുള്ള അറിയിപ്പു നല്‍കുകയും ഓരോ വീട്ടിലേയും പങ്കാളിത്തം കുംഭമേളയില്‍ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയും വീടുകളില്‍ നിന്ന് ഒരു സ്റ്റീല്‍ തളികയും ഒരു തുണിസഞ്ചിയും വീതം ശേഖരിക്കുവാനും ഉദ്ദേശിക്കുന്നു. ഈ പ്രവര്‍ത്തനത്തിനായി 2024 നവംബര്‍ 16 മുതല്‍ 30 വരെ ( വൃശ്ചികം 1 -15) കേരളത്തില്‍ ഗൃഹസമ്പര്‍ക്കം നടത്തുവാനായി പരിസ്ഥിതി സംരക്ഷണ സമിതി കേരള ഘടകം നിശ്ചയിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സല്‍ക്കര്‍മ്മത്തില്‍ പങ്കാളികളാകാവുന്നതാണ്. താഴെപ്പറയുന്ന അളവിലും വലുപ്പത്തിലുമുള്ള പ്ലേറ്റും സഞ്ചിയും ശേഖരിക്കുവാനാണ് പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി തീരുമാനിച്ചിരിക്കുന്നത്.
തുണി സഞ്ചി 15 ഇഞ്ച് നീളം 12 ഇഞ്ച് വീതി. സ്റ്റീല്‍ പ്ലേറ്റ് – 14 ഇഞ്ച് നീളം 11 ഇഞ്ച് വീതി അഥവാ, 12 ഇഞ്ച് വൃത്താകൃതിയുള്ളത്.