Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

അയോദ്ധ്യയും കോണ്‍ഗ്രസ്സിന്റെ നികൃഷ്ട രാഷ്ട്രീയവും

കെവിഎസ് ഹരിദാസ്

Print Edition: 13 December 2019

അധികാരത്തിനുവേണ്ടി, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി എന്ത് വൃത്തികേടും ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നും തയ്യാറായിട്ടുണ്ട്. രാഷ്ട്രീയം എന്നത് ജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയാണ് എന്നതാണല്ലോ ഇന്ത്യന്‍ സങ്കല്പം. ധര്‍മ്മാധിഷ്ഠിതമാണ് ആ ചിന്തകള്‍. അതാണ് സ്വാതന്ത്ര്യസമര കാലഘട്ടത്തിന്റെ, ഏതാണ്ടൊക്കെ അവസാന നാളുകള്‍ വരെ നമ്മള്‍ പാലിച്ചതും. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്സുകാര്‍, അതിന്റെ തലപ്പത്തുള്ള കുടുംബം, രാഷ്ട്രീയമെന്നാല്‍ എല്ലാം അധികാരത്തിന് വേണ്ടിയാണ്, അധികാരമാണ് ഏറെ പ്രധാനം എന്നൊക്കെ കരുതി. ‘അധികാര’മെന്ന് പറയുമ്പോള്‍ തന്നെ അതിന്റെ സിരാകേന്ദ്രം തങ്ങള്‍ ആവണമെന്ന് ആ ഒരു കുടുംബം എന്നും ചിന്തിച്ചിരുന്നു എന്നതും പറയാതെ പോയിക്കൂടാ. ഗാന്ധിജിയുടെ മഹത്തായ സ്വപ്‌നങ്ങളെ പോലും അവര്‍ അവഗണിച്ചത് ചരിത്രമാണല്ലോ. ഇതൊക്കെ അയോദ്ധ്യ പ്രശ്‌നത്തിലും നമുക്ക് കാണാനാവും……. അയോദ്ധ്യ അതിന് ഏറ്റവും നല്ല ഉദാഹരണമാണ് എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം; അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ് താനും.

അയോദ്ധ്യയെ ഏറ്റവുമധികം രാഷ്ട്രീയമായി ഉപയോഗിച്ചതും പ്രയോജനപ്പെടുത്തിയതും ബിജെപിയാണ് അല്ലെങ്കില്‍ സംഘ-ഹിന്ദുത്വ പ്രസ്ഥങ്ങളാണ് എന്നൊക്കെയാണ് സാധാരണ പൊതുജനങ്ങള്‍ പറയാറുള്ളത്. അങ്ങിനെയൊരു ചിന്തയാണ് ജനമനസ്സില്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ളത്. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ നെറുകയില്‍ ഉണ്ടായിരുന്നത് സംഘ- ദേശീയ- ഹിന്ദുത്വ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു എന്നത് കൊണ്ടുകൂടിയുണ്ടായ ധാരണയാണത്. ശരിയാണ്, ഇക്കാര്യത്തില്‍ ഒരു സംശയവും സാധാരണക്കാര്‍ക്ക് ഉണ്ടാവേണ്ടതില്ല…… ‘മന്ദിര്‍ വഹാം ബനായേംഗെ’ എന്ന് ഉച്ചത്തില്‍ സംശയലേശമെന്യേ പ്രഖ്യാപിച്ചവരാണ് അവര്‍. അതിനായി ജീവിതം തന്നെ സമര്‍പ്പിച്ച എത്രയോ സന്യാസിവര്യന്മാര്‍, എത്രയോ ഹിന്ദു നേതാക്കള്‍……. അവരാണ് ആ പ്രക്ഷോഭത്തിന് നേതൃത്വമേകിയത്; അവരാണ് ഹിന്ദുവിന്റെ മാനം കാക്കാനായി രംഗത്തുവന്നത്. അവര്‍ക്കൊപ്പം കോടാനുകോടി ജനങ്ങള്‍ അണിനിരന്നുവെങ്കില്‍ അത് സ്വാഭാവികം. അതിന്റെ പ്രയോജനം ആ പ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അതൊക്കെക്കൊണ്ടാണ്. പിന്നെ, പില്‍ക്കാലത്ത് ഇന്ത്യയിലുണ്ടായിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളും ഇതോടൊപ്പം വായിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമാണല്ലോ.

1949 ഡിസംബര്‍ മൂന്നാം വാരം മുതല്‍ ഒരിക്കലും ഒരു മുസ്ലിമും രാമജന്മഭുമിയിലെ ആ കെട്ടിടത്തില്‍ ചെന്നിട്ടില്ല; പണ്ടേയില്ലായിരുന്ന നമാസും മറ്റും പിന്നീട് ഒരിക്കലും നടന്നിട്ടുമില്ല. ഇത് ആര്‍എസ്എസ്സുകാരുടെ അഭിപ്രായമല്ല, ഹിന്ദുക്കളുടെ മാത്രം നിലപാടുമല്ല എന്നതും സ്മരിക്കേണ്ടതുണ്ട്. 1993 ഫെബ്രുവരിയില്‍ പി.വി.നരസിംഹറാവു സര്‍ക്കാര്‍ അയോദ്ധ്യ സംബന്ധിച്ച് ഒരു ധവളപത്രം പുറത്തിറക്കിയിരുന്നുവല്ലോ. അത് ഈ വേളയില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അതിന്റെ രണ്ടാമത്തെ ഖണ്ഡികയില്‍ സര്‍ക്കാര്‍ പറയുന്നത്, ‘അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ 1949 ഡിസംബര്‍ മുതല്‍ 1992 ഡിസംബര്‍ ആറ് വരെ ആ കെട്ടിടം മുസ്ലിം പള്ളിയായി ഒരിക്കലും ഉപയോഗിച്ചിരുന്നില്ലാ’ എന്നാണ്. അതായത്, 1992 ഡിസംബര്‍ ആറിന് തകര്‍ന്നുവീണ തര്‍ക്കമന്ദിരം ഒരു മുസ്ലിം പള്ളിയായിരുന്നില്ല എന്ന് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറന്നുപറഞ്ഞിരുന്നു എന്നര്‍ത്ഥം. ഇനി മറ്റൊന്ന് കൂടി പറയേണ്ടതുണ്ട്; 122 പേജുകളുള്ള ആ ധവള പത്രത്തില്‍ ഒരിടത്തും, ഒരിക്കല്‍ പോലും, റാവു സര്‍ക്കാര്‍ ‘ബാബറി മസ്ജിദ്’ എന്ന് പറഞ്ഞിട്ടേയില്ല എന്നതാണത്; മറിച്ച് അതിലെമ്പാടും ‘ആര്‍ജെബി- ബിഎം കോംപ്ലെക്‌സ്’, ‘തര്‍ക്ക മന്ദിരം’, ‘തര്‍ക്ക കെട്ടിടം’ എന്നൊക്കെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനെ അഭിസംബോധന ചെയ്തിട്ടുള്ളത്. അത് ശ്രീരാമ വിഗ്രഹമുള്ള ഒരു ക്ഷേത്രമായിരുന്നു, കെട്ടിടമായിരുന്നു എന്നതല്ലേ അതിലൂടെ നരസിംഹറാവു വ്യക്തതയോടെ പറഞ്ഞത്? അതില്‍ സംശയമുണ്ടാവേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഒന്ന് നോക്കിയാല്‍ അയോദ്ധ്യ ചരിത്രത്തില്‍ കോണ്‍ഗ്രസ്സുകാര്‍ കുറെയെങ്കിലും സത്യസന്ധതയോടെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് മേല്‍ സൂചിപ്പിച്ച ധവളപത്രത്തിലെ വരികളാണ്. തര്‍ക്ക മന്ദിരം തകര്‍ന്ന 1992 ഡിസംബര്‍ ആറിന് ശേഷമാണിത് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുമുണ്ട്.

സോമനാഥവും അയോദ്ധ്യയും കോണ്‍ഗ്രസ്സും

സോമനാഥക്ഷേത്രം

അയോദ്ധ്യ സംബന്ധിച്ച കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ കള്ളത്തരം വെളിവാകണമെങ്കില്‍ സോമനാഥ ക്ഷേത്രത്തെ പരാമര്‍ശിച്ചേ പറ്റൂ. സൗരാഷ്ട്രയിലെ ജുനഗഢ് എന്ന നാട്ടുരാജ്യത്താണ് സോമനാഥ ക്ഷേത്രമുള്ളത്; അവിടത്തെ 85- 90 ശതമാനം ജനതയും ഹിന്ദുക്കള്‍; പക്ഷെ രാജാവ് ഒരു മുസ്ലിം. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ജുനഗഢിനെ പാകിസ്ഥാനില്‍ ലയിപ്പിക്കാന്‍ രാജാവ് സ്വയം തീരുമാനിച്ചു; അതായത് പത്ത് ശതമാനത്തോളം മുസ്ലിങ്ങളുള്ള ഭൂപ്രദേശത്തെയാണ് മുസ്ലിം രാജ്യത്തിലേക്ക് ലയിപ്പിക്കുന്നത്. അതറിഞ്ഞതോടെ ജനങ്ങള്‍ തെരുവിലിറങ്ങി; രാജാവിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങി. കോണ്‍ഗ്രസ് നേതാവായ സമല്‍ ദാസ് ഗാന്ധിയുടെ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാരുണ്ടാക്കി. ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ രാജാവ് രാജ്യം വിട്ടു, പാകിസ്ഥാനിലേക്ക് അദ്ദേഹം ചേക്കേറി. അതിനിടയില്‍ സര്‍ദാര്‍ പട്ടേലും മറ്റും സജീവമായി രംഗത്ത് വന്നു; അന്നത്തെ അവിടത്തെ ദിവാന്‍ പിന്നീട് പാക് പ്രധാനമന്ത്രി ആയ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പിതാവായ ഷാനവാസ് ഭൂട്ടോ ആയിരുന്നു. ഭൂട്ടോയും സമല്‍ ദാസ് ഗാന്ധിയും ചേര്‍ന്ന് ജുനഗഢ് ഇന്ത്യയില്‍ ലയിക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. ഒരു സംശയവും വേണ്ട, അതായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ഇടപെടല്‍. രണ്ടുനാള്‍ കഴിഞ്ഞ് സര്‍ദാര്‍ പട്ടേല്‍ അവിടെയെത്തി; ചരിത്രത്തിലിടം നേടുന്ന ഒരു സ്വീകരണമാണ് ജനങ്ങള്‍ അദ്ദേഹത്തിന് ഒരുക്കിയത്. അന്ന് അവിടെവെച്ചാണ് പട്ടേലിന്റെ സുപ്രധാന പ്രഖ്യാപനം വരുന്നത്. ‘വിദേശ അക്രമികള്‍ തകര്‍ത്ത സോമനാഥ ക്ഷേത്രം കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പുനര്‍നിര്‍മ്മിക്കും’ എന്ന്. വന്‍ കരഘോഷത്തോടെയാണ് ജനതതി ആ പ്രഖ്യാപനത്തെ വരവേറ്റത്.

സോമനാഥില്‍ അത് സാധ്യമായത് സര്‍ദാര്‍ പട്ടേല്‍ എന്ന ഹിന്ദുത്വാഭിമാനിയായ കോണ്‍ഗ്രസ് നേതാവുണ്ടായത് കൊണ്ടാണ്; ജനാഭിലാഷം മനസ്സിലാക്കുന്ന ഉപപ്രധാനമന്ത്രി ഇന്ത്യക്ക് ഉണ്ടായതുകൊണ്ടുമാണ്. എന്നാല്‍ അയോദ്ധ്യയുടെ കാര്യത്തില്‍ അത് ചെയ്യാന്‍, പറയാന്‍ കോണ്‍ഗ്രസ്സുകാരുണ്ടായില്ല. ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിനായിരുന്നു ആധിപത്യവും നിയന്ത്രണവുമെങ്കില്‍ യു. പിയില്‍ അത് പണ്ഡിറ്റ് നെഹ്‌റുവിനായിരുന്നു എന്നതാണ് അതിന് കാരണം. മുസ്‌ലിം വോട്ട് മാത്രമായിരുന്നു നെഹ്‌റുവിന് വേണ്ടിയിരുന്നത്; ശ്രീരാമനും ശ്രീകൃഷ്ണനും കാശി വിശ്വനാഥനുമൊക്കെ അദ്ദേഹത്തിന് പ്രശ്‌നമേയായിരുന്നില്ലല്ലോ; ഒരിക്കലും നെഹ്‌റു പരിവാറിന്റെ ഹൃദയത്തെ ആ മഹാ ക്ഷേത്രങ്ങളുടെ ദുരവസ്ഥ അലട്ടിയിരുന്നില്ല. അതല്ലായിരുന്നുവെങ്കില്‍, ഒരു സംശയവും വേണ്ട, സോമനാഥിനൊപ്പം ആ ക്ഷേത്രങ്ങളും മോചിതമാവുമായിരുന്നു. 1947- ല്‍ നാം നേടിയത് ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള മോചനം മാത്രമായിരുന്നില്ല മറിച്ച് വിദേശാധിപത്യമുണ്ടാക്കിയ ദോഷങ്ങളില്‍ നിന്നും മാനസികവും സാംസ്‌കാരികവും മതപരവുമായ ആധിപത്യത്തില്‍നിന്നുമുള്ള മോചനമായിരുന്നു എന്ന യാഥാര്‍ത്ഥ്യം പട്ടേല്‍ അംഗീകരിച്ചു; ഗാന്ധിജിക്കും ആ ചിന്താഗതി തന്നെയായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായത് നെഹ്രുവാണല്ലോ. ജുനഗഢ് ലയനത്തെക്കുറിച്ച് കെ.എം. മുന്‍ഷി തന്റെ ‘സ്വാതന്ത്ര്യത്തിലേക്കുള്ള തീര്‍ത്ഥയാത്ര’ എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. അവിടത്തെ താല്‍ക്കാലിക സര്‍ക്കാര്‍ നാട്ടുരാജ്യത്തെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള തീരുമാനം സര്‍ദാര്‍ പട്ടേലിനെ ടെലഗ്രാമിലൂടെയാണ് അറിയിക്കുന്നത്; അപ്പോള്‍ ‘ജയ് സോമനാഥ്’ എന്നാണത്രെ സര്‍ദാര്‍ പട്ടേല്‍ പ്രതികരിച്ചത്. അതും കെ.എം. മുന്‍ഷിയാണ് രാജ്യത്തിന് പകര്‍ന്നത്.

വി.പി സിഗും രാജീവ് ഗാന്ധിയും

രാജീവ് ഗാന്ധിയും വി പി സിംഗും

നേരത്തെ നരസിംഹ റാവുവിന്റെ നിലപാട് സൂചിപ്പിച്ചിരുന്നുവല്ലോ. റാവുവിന് മുന്‍പ് ഇന്ത്യയുടെ പ്രധാനമന്ത്രിയായ വി.പി സിംഗും സ്വകാര്യ വേളകളിലൊക്കെ അയോദ്ധ്യയിലേത് ഒരു ഹിന്ദു ക്ഷേത്രം തന്നെയാണല്ലോ എന്ന് പറയാറുണ്ടായിരുന്നു. വി.പി സിംഗ് സര്‍ക്കാരിന് പിന്തുണ കൊടുക്കുന്നതിന് ചില വ്യവസ്ഥകള്‍ ബിജെപി മുന്നോട്ട് വെച്ചിരുന്നു; അധികാരത്തിലേറിയാല്‍ നാല് മാസത്തിനകം അയോദ്ധ്യ പ്രശ്‌നത്തിന് പരിഹാരം കണ്ടുകൊള്ളാമെന്ന വി.പി സിംഗിന്റെ ഉറപ്പാണ് അതിലൊന്ന്; രാമക്ഷേത്രനിര്‍മ്മാണത്തിന് വേദിയൊരുക്കാം എന്നുതന്നെ. അക്കാര്യം ചര്‍ച്ചചെയ്യാനായി ഒരിക്കല്‍ കൂടിയപ്പോള്‍ വി.പി സിംഗ് പറഞ്ഞത്, ‘എന്താ നിങ്ങള്‍ പറയുന്നേ…… അതിപ്പൊഴേ ഒരു ക്ഷേത്രമല്ലേ; അവിടെയുള്ളത് രാമലാല വിഗ്രഹമല്ലേ; പിന്നെ ആ കെട്ടിടം, അതൊന്ന് തൊട്ടാല്‍ വീണുപോകുന്ന നിലയിലുള്ളതാണ്……..’. ഇത് എല്‍.കെ അദ്വാനി വിശദീകരിച്ചു കണ്ടിട്ടുണ്ട്; അരുണ്‍ ഷൂരി അക്കാര്യം ഒരു ലേഖനത്തിലും അക്കാലത്ത് പരാമര്‍ശിച്ചിരുന്നു. ഇങ്ങനെ സ്വകാര്യമായി സമ്മതിച്ചിരുന്ന വി.പി സിംഗുമാര്‍ പക്ഷെ ഒരിക്കലും പരസ്യമായി രാമക്ഷേത്ര പുനര്‍നിര്‍മ്മാണ പദ്ധതിയെ തുണച്ചില്ല. മാത്രമല്ല കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കിയാല്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ വഴിയൊരുക്കും എന്ന് സമ്മതിച്ചിരുന്ന വി.പി സിംഗും കൂട്ടരും രാമക്ഷേത്ര പ്രക്ഷോഭത്തെ തകര്‍ക്കാനാണ് ശ്രമിച്ചത്. വി.പി സിംഗ് കോണ്‍ഗ്രസ്സുകാരനായല്ല പ്രധാനമന്ത്രി ആയത് എന്നതൊക്കെ ശരി; എന്നാല്‍ എന്നും എക്കാലത്തും ആത്യന്തികമായി അദ്ദേഹം മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും കോണ്‍ഗ്രസ്സുകാരന്‍ തന്നെയായിരുന്നു. ആ സ്വഭാവമാണ് ക്ഷേത്രനിര്‍മ്മാണ പ്രശ്‌നത്തില്‍ കാണിച്ചുകൊണ്ടിരുന്നതും.

ഇതിന് സമാനമായിരുന്നു രാജീവ് ഗാന്ധിയുടെ നിലപാടുകള്‍. ഷാബാനോ കേസിലെ വിധി വന്നതോടെ ഉയര്‍ന്ന മുസ്ലിം പ്രതിഷേധത്തിന് രാജീവ് ഗാന്ധി വഴങ്ങിയതും നിയമനിര്‍മ്മാണത്തിന് തയ്യാറായതുമൊക്കെ ഓര്‍ക്കുക. യഥാര്‍ത്ഥത്തില്‍ മുസ്ലിം മതമൗലിക വാദികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങുകയായിരുന്നു; അതിലൂടെ അവര്‍ വഞ്ചിച്ചത് വലിയൊരു മുസ്ലിം മഹിളാ സമൂഹത്തെയും. ഇതുപോലെ ഒരു വഞ്ചന ഇന്ത്യയില്‍ സ്ത്രീ സമൂഹം വേറെ അനുഭവിച്ചിരിക്കുകയില്ല. അന്ന് ആ നീക്കങ്ങളെ എതിര്‍ത്തുകൊണ്ട് കേന്ദ്ര മന്ത്രിപദം രാജിവെച്ച മഹാനാണ് ഇപ്പോഴത്തെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതി വിധി മറികടക്കാനായി നിയമ നിര്‍മ്മാണത്തിന് അന്ന് തയ്യാറായത് കോണ്‍ഗ്രസ്സിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും രാജീവ് ഗാന്ധിയുടെയും പ്രതിച്ഛായയെ ബാധിച്ചു എന്ന് വിലയിരുത്തപ്പെട്ടു. ആ ചീത്തപ്പേര് മറികടക്കാനാണ് അയോദ്ധ്യയെ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. സുപ്രീം കോടതി വിധി അട്ടിമറിച്ചതിലൂടെ മുസ്ലിം വോട്ട് കിട്ടുമ്പോള്‍ ഹിന്ദു വോട്ട് ബാങ്ക് നിലനിര്‍ത്തണം എന്നതായിരുന്നു ചിന്ത. എല്ലാം വെറും താത്കാലിക വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം.

അയോദ്ധ്യയിലെ ശിലാപൂജ

ഇവിടെ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്; സന്യാസിവര്യന്മാരും ഹിന്ദു സംഘടനകളുമാണ് ക്ഷേത്രം തുറന്നുകൊടുക്കണം എന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിയില്‍ പോയതും അതിനായി അനുമതി വാങ്ങിയതും യു. പിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. തുറന്നുതന്നില്ലെങ്കില്‍ അടുത്ത ശിവരാത്രി നാള്‍ അവിടേക്ക് ആയിരക്കണക്കിന് സന്യാസിമാര്‍ നയിക്കുന്ന, ലക്ഷങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് നടത്താനും ആ താഴ് തല്ലിപ്പൊളിക്കാനും തീരുമാനിച്ചിരുന്നു. അതാണ് കോണ്‍ഗ്രസ്സുകാരെ വിഷമിപ്പിച്ചത്. താഴ് തുറന്നുകൊടുക്കുന്നതുകൊണ്ട് ഒരു പ്രശ്‌നവുമുണ്ടാവില്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ 1949 ഡിസംബര്‍ മുതല്‍ ആ ക്ഷേത്രത്തില്‍ നിത്യപൂജ ഉണ്ടായിരുന്നു; എന്നാല്‍ ഭക്തര്‍ക്ക് അവിടെച്ചെന്ന് ദര്‍ശനം നടത്താന്‍ കഴിയാത്ത അവസ്ഥയും. അതാണ് അവിടെ പോയി തൊഴുവാന്‍ സൗകര്യം ഒരുക്കണം എന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം കുറേനാളുകളായി അവര്‍ ഉന്നയിച്ചുവരികയുമായിരുന്നു. എന്തായാലും യുപി സര്‍ക്കാര്‍ അത് കോടതിയെ ധരിപ്പിച്ചു; ക്ഷേത്രം തുറന്നുകൊടുക്കാന്‍ അനുമതി വാങ്ങി. 1986 ഫെബ്രുവരിയിലായിരുന്നു അത്. അടുത്ത തിരഞ്ഞെടുപ്പില്‍ അതുപറഞ്ഞും അവര്‍ യു. പിയില്‍ വോട്ട് പിടിക്കാന്‍ ശ്രമിച്ചു എന്നത് കൂടി പറഞ്ഞാലേ ഈ കഥ പൂര്‍ത്തിയാവൂ.

അതുകൊണ്ടും രാജീവ് ഗാന്ധി ഹിന്ദു പ്രീണന തന്ത്രങ്ങള്‍ അവസാനിപ്പിച്ചില്ല. 1989- ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കോണ്‍ഗ്രസ് തുടക്കമിട്ടത് അയോദ്ധ്യയില്‍ നിന്നായിരുന്നുവല്ലോ. അതിന് മുന്‍പ് ആ വര്‍ഷം സെപ്റ്റംബറില്‍ ശിലാന്യാസത്തിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യമെമ്പാടും നടന്നിരുന്നു. ലക്ഷക്കണക്കായ പ്രദേശങ്ങളില്‍ നിന്ന് പൂജിച്ച ശ്രീരാമ ശിലകളുമായി ഭക്തര്‍ അയോധ്യയിലേക്ക് എത്തുന്ന പദ്ധതിയായിരുന്നു അത്. അപ്പോഴും രാജീവ് ഗാന്ധി സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍ സ്വീകരിച്ചത് ഹിന്ദു പക്ഷ നിലപാടാണ് എന്നത് പറയാതെവയ്യ. അങ്ങിനെയാണ് തര്‍ക്കങ്ങള്‍ ഏറെയുണ്ടായെങ്കിലും നവംബര്‍ എട്ടിന് അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നത്. തര്‍ക്കമന്ദിരത്തോട് ചേര്‍ന്നായിരുന്നു അത്. ആ സ്ഥലം പറ്റില്ല എന്ന നിലപാടാണ് കോടതിയും സര്‍ക്കാരും ആദ്യമെടുത്തത്; എന്നാല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി രംഗത്തുവന്നവര്‍ അവിടെത്തന്നെ വേണം ശിലാന്യാസം എന്ന നിലപാടെടുത്തു. അവസാനം യുപി- കേന്ദ്ര സര്‍ക്കാരുകള്‍ പറഞ്ഞു, അതൊരു തര്‍ക്ക ഭൂമി അല്ല എന്ന്. അവിടെ ബീഹാറില്‍ നിന്നുള്ള പട്ടികജാതിക്കാരനായ കാമേശ്വര്‍ ചോപ്പാല്‍ ആണ് ശിലാന്യാസം നടത്തിയത്. ഇതൊക്കെ ചെയ്തുവെങ്കിലും 1989 -ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു; രാജീവ് ഗാന്ധി അധികാരഭ്രഷ്ടനായി. രാജ്യം മുന്‍പ് കേട്ടിട്ടില്ലാത്ത ഭൂരിപക്ഷവുമായി അഞ്ചുവര്‍ഷം മുന്‍പ് അധികാരത്തിലേറിയ ഒരു പ്രധാനമന്ത്രിയുടെ ഗതികേടാണ് ഇത്. ആത്മാര്‍ത്ഥത തീരെയില്ലാതെ ശ്രീരാമനെ വോട്ട് ലക്ഷ്യമാക്കി ഉപയോഗിക്കാനുള്ള പദ്ധതിയാണ് തിരിച്ചടിച്ചത് എന്ന് പറയാമോ എന്നതറിയില്ല; ആ സര്‍ക്കാര്‍ ബൊഫോഴ്‌സ് അടക്കം അനവധി വിവാദങ്ങളില്‍ പെട്ട കാലഘട്ടം കൂടി ആയിരുന്നല്ലോ അത്.

അയോദ്ധ്യ പ്രശ്‌നത്തില്‍, ഇതൊക്കെ കഴിഞ്ഞ്, കോണ്‍ഗ്രസ് എന്താണ് ചെയ്തത് എന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. തര്‍ക്ക മന്ദിരം തകര്‍ന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഹിന്ദുത്വ- ദേശീയ പ്രസ്ഥാനങ്ങളുടെ തലയില്‍ വെച്ച് കെട്ടാനും ആര്‍.എസ്.എസ്സിനെ നിരോധിക്കാനുമൊക്കെ തയ്യാറായി; ബിജെപിയുടെ മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകളെയും അന്ന് ആ സംഭവത്തിന്റെ മറവില്‍ പിരിച്ചുവിട്ടു. നരസിംഹ റാവു സര്‍ക്കാരായിരുന്നു അതൊക്കെ ചെയ്തുകൂട്ടിയത്. പിന്നീടിങ്ങോട്ട് സോണിയ പരിവാറിന്റെ യുഗമായല്ലോ. അവര്‍ക്ക് സ്വാഭാവികമായും അയോദ്ധ്യയും ശ്രീരാമനുമൊക്കെ മനസ്സിലുണ്ടാവുകയില്ല. അവര്‍ എന്നും ഹിന്ദു വികാരത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചുപോന്നത്. ഇറ്റാലിയന്‍ സംസ്‌കാരത്തില്‍ വളര്‍ന്നവരില്‍ നിന്ന് വേറെന്തെങ്കിലും പ്രതീക്ഷിക്കുന്നത് തന്നെ ശരിയാവണമെന്നില്ലല്ലോ. അമേത്തിയില്‍ നിന്ന് ഓടി വയനാട്ടിലെത്തി മുസ്ലിംലീഗിന് മുന്നില്‍ അടിയറവ് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് ഇനി ഒരിക്കലും മറ്റൊന്നും പറയാനും ചെയ്യാനും കഴിയുകയുമില്ല. ഒരു കാരണവശാലും രാമക്ഷേത്രനിര്‍മാണത്തിന് അനുകൂലമായ സാഹചര്യം ഉണ്ടായിക്കൂടാ എന്നതാണ് അവരുടെ എന്നത്തേയും പദ്ധതി. അത് കോണ്‍ഗ്രസ് വക്കീലന്മാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചതും മറന്നുകൂടാ. അയോദ്ധ്യ കേസിലെ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോള്‍ കപില്‍ സിബലാണ് എതിര്‍പ്പുമായി രംഗത്ത് വന്നത്; കേസ് ഇപ്പോള്‍ പരിഗണിക്കരുത്; അത് പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞുമതി എന്നൊക്കെയായിരുന്നല്ലോ വാദഗതികള്‍. അവര്‍ക്ക് എല്ലാം തിരഞ്ഞെടുപ്പാണ്; എന്തും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്. ആ കേസ് മാറ്റിവെയ്പ്പിച്ചിട്ട് അവര്‍ക്കെന്താണ് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കിട്ടിയത്. അമേത്തിയില്‍ രാഹുല്‍ ഗാന്ധി പോലും തോറ്റല്ലോ. അതുകൊണ്ട് ചരിത്രത്തില്‍ നിന്നോ അനുഭവങ്ങളില്‍ നിന്നോ ഇക്കൂട്ടര്‍ പാഠങ്ങള്‍ പഠിക്കുന്നില്ല. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗതികേടും.

അവസാനമായി ഒന്നുകൂടി നാമൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്; അതും കോണ്‍ഗ്രസിന്റ നികൃഷ്ടമായ കളികള്‍ തന്നെ. സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചില മാധ്യമങ്ങള്‍ക്ക് അഭിമുഖം അനുവദിച്ചിരുന്നു. ആദ്യമേ സൂചിപ്പിക്കട്ടെ, നിയുക്ത ചീഫ് ജസ്റ്റിസ് മാധ്യമങ്ങള്‍ക്ക് അഭിമുഖം അനുവദിക്കുന്നത് സാധാരണ പതിവുള്ള കാര്യമല്ല. ഇദ്ദേഹം അഭിമുഖത്തിന് അനുമതി നല്‍കിയത് പ്രധാനമായും രണ്ടുപേര്‍ക്കാണ്; ഒന്ന്, ‘ഹിന്ദു’ പത്രം, മറ്റൊന്ന്, ‘ഇന്ത്യ ടുഡേ’ ന്യൂസ് ചാനല്‍. ‘ഇന്ത്യ ടുഡേ’യ്ക്ക് വേണ്ടി അഭിമുഖം നടത്തിയത് രാജ്ദീപ് സര്‍ദേശായിയും. രാജ്ദീപ് നിയുക്ത ചീഫ് ജസ്റ്റിസിന് മുന്നില്‍ ഉന്നയിച്ച ഒരു വിഷയമുണ്ട്…… ‘നിങ്ങള്‍ അയോദ്ധ്യയില്‍ പരിഗണിക്കുന്നത് ഭൂമി തര്‍ക്കമാണ്; എന്നാല്‍ അതിനൊപ്പം ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ കൂടി പരിഗണിക്കുന്നു. ആ കേസില്‍ വിധി പറയുമ്പോള്‍ അത് രാജ്യത്ത് ഭാവിയില്‍ എന്തൊക്കെ കുഴപ്പമുണ്ടാക്കപ്പെടും എന്നത് കൂടി നിങ്ങള്‍ ചിന്തിക്കണ്ടേ …….’. ഇങ്ങനെ പോയിരുന്നു ചോദ്യം. അതിനോട് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പ്രതികരിച്ചില്ലെങ്കിലും ആ ചോദ്യം സാധാരണ നിലക്ക് ജഡ്ജിമാരിലും പൊതു മണ്ഡലത്തിലും സൃഷ്ടിക്കാനുദ്ദേശിച്ച കലാപാന്തരീക്ഷം ഒന്നാലോചിക്കാതെ പറ്റുമോ?

Tags: നെഹ്രുസോമനാഥ്രാജീവ് ഗാന്ധിവി.പി സിംഗ്AyodhyaAmritMahotsavഅയോദ്ധ്യകോണ്‍ഗ്രസ്
Share69TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies