സന്ധ്യതന്‍ രാഗസിന്ദൂരം
കുറിചാലിച്ചുയാമുന;
മന്ദഗാമിനിയായ്മുന്നില്‍
ഒഴുകീടുന്നു സുന്ദരി,
ഗോപികാ ചിത്ത ചോരന്‍ നീ –
രാസമണ്ഡലമെത്തുവാന്‍
മോഹിച്ചു രാധമേവുന്നു-
വനവല്ലി നികുഞ്ജത്തില്‍!
നിന്റെയോടക്കുഴല്‍ നാദം
കാതിലെത്താന്‍ കൊതിച്ചവള്‍,
നിന്റെ ചന്ദന നിശ്വാസാല്‍
പുല്‍കിയെത്തുന്നു മാരുതന്‍!
നിന്റെ പാദാംബുജസ്പര്‍ശ-
വനധൂളി ധരിക്കുവാന്‍;
രാധയായ്ത്തീരുവാന്‍ചിത്തം
മോഹിച്ചീടുന്നു മാധവാ!
നീയാണെന്‍ പ്രാണനും നാഥാ-
നീയല്ലോ കളിത്തോഴനും
ജീവനും പരമാത്മാവും
സച്ചിതാനന്ദമായതും!
നിന്റെ പുല്ലാങ്കുഴല്‍ നാദം
പകര്‍ന്നീടുന്നു ജീവനം;
ആ രാഗധാരയില്‍ നിത്യം
മുഴുകീടട്ടെ മാനസം!