Wednesday, June 25, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം നേർപക്ഷം

മൂവാറ്റുപുഴയിലെ മതപാഠങ്ങള്‍

ജി.കെ.സുരേഷ് ബാബു

Print Edition: 9 August 2024

ഇസ്ലാമിക ജിഹാദി ഭീകരരുടെ ഒരു പരീക്ഷണം കേരളത്തില്‍ പരാജയപ്പെട്ടു. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിസ്‌കാരമുറി തുറക്കാനുള്ള നീക്കമാണ് വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നത്. 70 വര്‍ഷത്തിലേറെ പഴക്കമുള്ള നിര്‍മ്മല കോളേജില്‍ ഒരുദിവസം പൊടുന്നനെയാണ് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് നിസ്‌കാരം നടത്താന്‍ സ്ഥലം വേണമെന്ന് തോന്നിയത്. സ്ത്രീകളുടെ ശുചിമുറിയുടെ അടുത്തുള്ള, എല്ലാ സ്ത്രീകളും ഉപയോഗിക്കുന്ന മുറിയില്‍ അവര്‍ നിസ്‌കാരം ആരംഭിച്ചു. ഒരു ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനത്തില്‍ തങ്ങളുടെ സ്വന്തം ആരാധനാസമ്പ്രദായം അനുഷ്ഠിക്കുന്നതിനുമുമ്പ് പ്രിന്‍സിപ്പാളില്‍ നിന്നോ മാനേജ്‌മെന്റില്‍ നിന്നോ യാതൊരു അനുവാദവും വാങ്ങിയില്ല. കോളേജ് മാനേജ്‌മെന്റ് തടഞ്ഞപ്പോള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിക്കാന്‍ പ്രക്ഷോഭവുമായി എത്തിയത് എസ്എഫ്‌ഐയും എംഎസ്എഫും ആയിരുന്നു.

മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥിസംഘടന എന്ന നിലയില്‍ എംഎസ്എഫ് ഈ വിഷയത്തില്‍ രംഗത്തുവരുന്നത് സ്വാഭാവികം. മതേതര മുഖംമൂടിയുമായി ഇസ്ലാമിക താല്പര്യം മാത്രം വെച്ചുപുലര്‍ത്തി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കുവേണ്ടി മുന്നണികള്‍ മാറിമാറി പരീക്ഷിക്കാന്‍ മടികാണിക്കാത്ത മുസ്ലിം ലീഗിനെ കുറ്റം പറയാനുമാവില്ല. ക്രിസ്തീയ വ്യാപാരവാണിജ്യ താല്പര്യങ്ങള്‍ തകര്‍ത്തെറിയാനും ഇസ്ലാമിനെ ശക്തിപ്പെടുത്താനും മാത്രം പരിശ്രമിക്കുന്ന മുസ്ലിംലീഗിന്റെ രാഷ്ട്രീയലക്ഷ്യം ഇസ്ലാമിന്റെ ശാക്തീകരണമാണ്. പക്ഷേ, ഞങ്ങളിലില്ല ഹൈന്ദവരക്തം ഞങ്ങളിലില്ല ക്രൈസ്തവരക്തം എന്ന മുദ്രാവാക്യവുമായി മതേതര നിഷ്പക്ഷ രാഷ്ട്രീയ സംഘടന എന്നവകാശപ്പെട്ടിരുന്ന എസ്എഫ്‌ഐ ഇപ്പോള്‍ ഞങ്ങളിലുള്ളത് മുസ്ലിം രക്തം മാത്രം എന്ന നിലയിലേക്ക് തരംതാഴ്ന്നിരിക്കുന്നു. ഇസ്ലാമിക ഭീകരതയ്ക്ക് അടിമപ്പണിയെടുത്ത്, സ്വന്തം സഹപ്രവര്‍ത്തകനായ അഭിമന്യുവിനെ എറണാകുളം മഹാരാജാസില്‍ കുത്തിക്കൊന്നതിന് അരുനിന്ന എസ്എഫ്‌ഐ എത്രയോ കാലമായി പൊതുസമൂഹത്തിന്റെ ദൃഷ്ടിയില്‍ സംശയത്തിന്റെ നിഴലിലാണ്. എസ്എഫ്‌ഐയുടെ ജിഹാദി അനുകൂല നിലപാട് വളരെ കൃത്യമായി പുറത്തുകൊണ്ടുവരുന്നതായിരുന്നു നിര്‍മ്മല കോളേജില്‍ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധസമരം. എംഎസ്എഫിനൊപ്പം ചേര്‍ന്ന് നിര്‍മ്മല കോളേജ് മാനേജ്‌മെന്റിനെതിരെ സമരം നടത്താന്‍ എസ്എഫ്‌ഐക്ക് അല്പംപോലും ആലോചിക്കേണ്ടി വന്നില്ല.

എംഇഎസ് അടക്കമുള്ള മുസ്ലിം കോളേജുകളിലും ഇതരമതസ്ഥര്‍ക്ക് പ്രാര്‍ത്ഥനാമുറിയും സൗകര്യങ്ങളും വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് നിസ്‌കാരമുറിയും നിസ്‌കാരപ്പായയും ആവശ്യപ്പെട്ടതിലെ അപകടം മുസ്ലിം സംഘടനകള്‍ക്ക് മനസ്സിലായത്. കേരളത്തിലെ എല്ലാ കോളേജുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിമാനത്താവളങ്ങളിലും ഒക്കെ ഇത്തരത്തില്‍ നിസ്‌കാരമുറി ഒരുക്കാനുള്ള തന്ത്രം ജിഹാദികള്‍ കാലാകാലങ്ങളായി നടത്തുന്നതാണ്. ഇതുസംബന്ധിച്ച നിരവധി വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മത പ്രബോധനത്തിന്റെയും മതപഠനത്തിന്റെയും പേരില്‍ മറ്റു മതസ്ഥരുടെ ഇടങ്ങളിലേക്ക് കടന്നുകയറാനും അവിടെ അധീശത്വം ഉറപ്പിക്കാനും അവരെ അതത് സ്ഥലങ്ങളില്‍ നിന്ന് തുരത്താനുമുള്ള തന്ത്രം ഇസ്ലാമിക ഭീകരതയുടെ അടിസ്ഥാനതത്വമാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളിലും സാധാരണ കോളജുകളിലും ഒരേപോലെ ഇസ്ലാമിക മതവസ്ത്രത്തിനും നിസ്‌കാരമുറിക്കും ഒക്കെ വേണ്ടിയുള്ള മുറവിളിയുടെ കാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ ഹിജാബും ബുര്‍ക്കയും ഇട്ട് സര്‍ജറി ചെയ്യണമെന്നാവശ്യപ്പെട്ട് ഏതാനും മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ അപേക്ഷ നല്‍കിയതുപോലും ഇതിന്റെ ഭാഗമാണ്.

1990 കളുടെ അവസാനം മുസ്ലിം കിഡ്‌നി വേണം എന്ന മൗദൂദി പത്രത്തില്‍ വന്ന പരസ്യം കേരളത്തിലെ പൊതുമണ്ഡലത്തില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. അടുത്തിടെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മറ്റു മതസ്ഥര്‍ക്ക് വീട് നല്‍കില്ല എന്നരീതിയിലുള്ള പരസ്യങ്ങളും ചില സ്വകാര്യ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ ഹലാല്‍ ഫ്‌ളാറ്റ് വില്‍ക്കാന്‍ നടത്തിയ ശ്രമവുമൊക്കെ വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമായ സംഭവങ്ങളാണ്. കേരളത്തില്‍ അനുസ്യൂതം നടന്നുവരുന്ന ഇസ്ലാമികവല്‍ക്കരണത്തിന്റെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ നീരാളി പിടിത്തത്തിന്റെയും ഭാഗം തന്നെയാണ് മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ സംഭവവികാസങ്ങളും.

കേരളത്തിലെ ജിഹാദി ഭീകരതയുടെ ഏറ്റവും മൂര്‍ത്തമായ സംഭവം അരങ്ങേറിയത് മൂവാറ്റുപുഴയ്ക്കടുത്ത് തൊടുപുഴയിലെ ന്യൂമാന്‍ കോളേജില്‍ ആയിരുന്നു. അവിടുത്തെ അധ്യാപകനായ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈയാണ് ജിഹാദി ഭീകരര്‍ വെട്ടിയെടുത്തത്. പി.ടി.കുഞ്ഞുമുഹമ്മദിന്റെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകത്തിലെ ഒരു ഭാഗമാണ് പ്രൊഫ. ജോസഫ് പരീക്ഷ ചോദ്യപേപ്പറിനുവേണ്ടി ഉദ്ധരിച്ചത്. അത് മതനിന്ദയാണെന്ന് ആരോപിച്ചാണ് പ്രൊഫ. ജോസഫിന്റെ കൈവെട്ടിയത്. ഒരു പുസ്തകത്തിന്റെ ഭാഗം ഉദ്ധരിച്ച പ്രൊഫ. ജോസഫിനെയാണോ, അതോ പുസ്തകം എഴുതിയ കുഞ്ഞുമുഹമ്മദിനെയാണോ ശിക്ഷിക്കേണ്ടിയിരുന്നത്? കുഞ്ഞുമുഹമ്മദ് ഇടതുപക്ഷം ആണെങ്കിലും ഞമ്മന്റെ ആളായതുകൊണ്ട് അദ്ദേഹത്തിനെതിരെ അക്രമ കലാപരിപാടികള്‍ ഒന്നും ഉണ്ടായില്ല. പക്ഷേ, അന്ന് പ്രൊഫ. ജോസഫിനെ തള്ളിപ്പറയാന്‍ കോളേജധികൃതര്‍ക്കും അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിനും തെല്ലുപോലും ആലോചിക്കേണ്ടി വന്നില്ല. കോളേജ് അധികൃതരും സഭയും പ്രൊഫ. ജോസഫിനെ ഇസ്ലാമിക ഭീകരര്‍ക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. ഒരു പൗരന്‍ എന്നനിലയിലുള്ള അദ്ദേഹത്തിന്റെ അവകാശംപോലും വകവച്ചുകൊടുക്കാന്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനായില്ല.

ഏതു നാട്ടിലും അവിടുത്തെ കാലാവസ്ഥയും രാഷ്ട്രീയ സംവിധാനവും പരമാവധി ഉപയോഗപ്പെടുത്തി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സ്വാധീനം ശക്തിപ്പെടുത്തുകയാണ് ജിഹാദികളുടെ വഴി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലും അടക്കം ഐടി മേഖലയില്‍പോലും മൂവാറ്റുപുഴ ക്യാമ്പസിലെ അതേ കലാപരിപാടി അരങ്ങേറിയിരുന്നു. അവിടെയും വെള്ളിയാഴ്ച നിസ്‌കാരസൗകര്യം ആവശ്യപ്പെട്ട് ഒരുവിഭാഗം ഐടി പ്രൊഫഷണലുകള്‍ രംഗത്ത് വരികയായിരുന്നു. ചില സ്ഥാപനങ്ങളൊക്കെ ആവശ്യം അംഗീകരിച്ചു കൊടുത്തപ്പോള്‍ മറ്റുചിലര്‍ ഇത്തരം പ്രതിഷേധം ഉയര്‍ത്തിയവരെ ജോലിയില്‍നിന്ന് പറഞ്ഞുവിടാന്‍ അല്പംപോലും മടികാണിച്ചില്ല. ഇസ്ലാമിക ഭീകരതയുടെ നീരാളിപ്പിടുത്തം കേരള സമൂഹത്തില്‍ എത്ര വ്യാപകമാകുന്നു എന്നതിന്റെ സൂചന തന്നെയാണ് നിസ്‌കാരമുറിയുടെ പേരില്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടന്ന സമരം.

ഇസ്ലാമില്‍നിന്ന് പുറത്തുവന്ന് ഫെയ്ത്ത് ഫ്രീഡം ഇന്റര്‍നാഷണല്‍ എന്ന സംഘടന രൂപീകരിച്ച് ജിഹാദി അക്രമത്തിനും മതപീഡനത്തിനും എതിരെ പ്രവര്‍ത്തനം നടത്തുന്ന അലി സിന ഇവരുടെ തന്ത്രം നേരത്തെതന്നെ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. ജനസംഖ്യാ വിസ്‌ഫോടനത്തിനനുസൃതമായി തങ്ങളുടെ ശക്തി കൂട്ടിക്കൊണ്ടുവന്ന് ദാറുല്‍ ഇസ്ലാം അഥവാ ഇസ്ലാമികരാഷ്ട്രം പൂര്‍ത്തീകരിക്കുന്നതുവരെ പടിപടിയായി ഇവര്‍ ചെയ്തുകൂട്ടുന്ന തന്ത്രപരമായ നീക്കങ്ങളുടെ വിശദാംശങ്ങളാണ് അലി സിന രേഖപ്പെടുത്തിയിട്ടുള്ളത്. ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഇസ്ലാം സമാധാനത്തില്‍നിന്ന് അക്രമത്തിലേക്ക് മാറുന്നു. ജനസംഖ്യാ വളര്‍ച്ചയ്ക്ക് അനുസൃതമായാണ് ഇസ്ലാമിന്റെ പെരുമാറ്റം മാറുന്നതെന്ന് അലി സിന വ്യക്തമാക്കുന്നു. ഏതു രാജ്യത്തെയും മുസ്ലിം ജനസംഖ്യ ഒരുശതമാനത്തിന് അടുത്താണെങ്കില്‍ അവരായിരിക്കും ആ രാജ്യത്തെ ഏറ്റവും വലിയ സമാധാനപ്രിയര്‍. അവര്‍ ആര്‍ക്കുംതന്നെ ഭീഷണിയാകില്ല. മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീകമായി അവര്‍ വാഴ്ത്തപ്പെടും. അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ചൈന, ഇറ്റലി, നോര്‍വേ എന്നീ രാജ്യങ്ങളില്‍ ഇസ്ലാമിന്റെ സംഖ്യ രണ്ട് ശതമാനത്തില്‍ താഴെയാണ്. ജനസംഖ്യ മൂന്നുശതമാനം വരെ ആകുമ്പോഴേക്കും ഇവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വന്നുതുടങ്ങും. അവര്‍ മതന്യൂനപക്ഷങ്ങളെ മതപരിവര്‍ത്തനം ചെയ്യാന്‍ തുടങ്ങും. തെരുവുഗുണ്ടകളില്‍ നിന്നും ജയില്‍വാസം അനുഭവിക്കുന്ന പ്രതികളില്‍ നിന്നുമൊക്കെ പരിവര്‍ത്തനം ചെയ്ത് പുതിയ ആളുകളെ കൂട്ടാന്‍ അവര്‍ ശ്രമിക്കും. ഡെന്മാര്‍ക്ക്, ജര്‍മ്മനി, യു.കെ, സ്‌പെയിന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇതിന് ഉദാഹരണമാണ്.

ജനസംഖ്യ അഞ്ചു ശതമാനത്തിലായിക്കഴിയുമ്പോള്‍ ആ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിലും വിശ്വാസങ്ങളിലും അവര്‍ ഇടപെട്ടുതുടങ്ങും. ഹലാല്‍ അനുസരിച്ച് കൊല്ലുന്ന ജന്തുക്കളുടെ മാംസം മാത്രമേ ഭക്ഷിക്കൂ എന്നവര്‍ ശഠിക്കും. പിന്നീട് ജനസംഖ്യാനുപാതിക സംവരണത്തിനുവേണ്ടി നിലപാടെടുക്കും. ഭക്ഷണശാലകളില്‍ ഹലാല്‍ ഭക്ഷണം ആവശ്യപ്പെടുകയും കൊടുക്കാതിരുന്നാല്‍ ആക്രമിക്കുകയും ചെയ്യും. ജനസംഖ്യ 10 ശതമാനത്തില്‍ എത്തിയാല്‍ മുസ്ലീങ്ങള്‍ക്ക് ശരീഅത്ത് നിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശം വേണമെന്നവര്‍ ആവശ്യപ്പെടും. ഇസ്ലാമിന്റെ ആത്യന്തികമായ ലക്ഷ്യം ലോകത്തെ മുഴുവന്‍ ഇസ്ലാമികവല്‍ക്കരിക്കുന്നതിനേക്കാള്‍ ശരീഅത്ത് നിയമം നടപ്പിലാക്കുക എന്നതാണ്. മുസ്ലിം ജനസംഖ്യ 20 ശതമാനത്തില്‍ എത്തിയാല്‍ കൊള്ളയും കൊള്ളിവെപ്പും സര്‍വ്വസാധാരണമാകും. വിശുദ്ധ സൈന്യത്തിനായി അഥവാ ജിഹാദിനായി പ്രത്യേക സൈന്യത്തെ രൂപീകരിക്കും. എത്യോപ്യയില്‍ മുസ്ലിം ജനസംഖ്യ 32.8 ശതമാനമായപ്പോള്‍ ഈ സംഭവങ്ങളെല്ലാം അരങ്ങേറിയതാണ്. മുസ്ലിം ജനസംഖ്യ 40 ശതമാനമായാല്‍ അവിടെ കൂട്ടക്കൊലകള്‍ വ്യാപകമാവുകയും സൈന്യത്തിനെതിരെ യുദ്ധം ചെയ്യുകയും പതിവാകും. ബോസ്‌നിയ, ഛാദ്, ലബനന്‍ എന്നിവ ഇതിന് ഉദാഹരണമാണ്.

മുസ്ലിം ജനസംഖ്യ 60 ശതമാനത്തില്‍ എത്തിയാല്‍ ഇസ്ലാമിക ഇതരമതസ്ഥരെയും അവിശ്വാസികളെയും നിര്‍ദ്ദയം കൊന്നൊടുക്കുകയും മതപീഡനത്തിന്റെയും വംശഹത്യയുടെയും അനുവാചകരായി മാറുമെന്നും അലി സിന ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ നിയമം ശരീയത്ത് നിയമമാക്കും. ഇതര മതസ്ഥര്‍ക്കും ഇസ്ലാം വിശ്വാസികളല്ലാത്തവര്‍ക്കും ജസിയ പോലുള്ള നികുതി നല്‍കിയാല്‍ മാത്രമേ ജീവിക്കാനാവൂ. അല്‍ബനിയ, മലേഷ്യ, ഖത്തര്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ഇതിനുദാഹരണമാണ്.

ജനസംഖ്യയുടെ 80 ശതമാനം ഇസ്ലാമായി കഴിഞ്ഞാല്‍ പിന്നീട് ഇതരമതസ്ഥരുടെ വംശഹത്യയും ഉന്മൂലനാശവും നടത്തുന്നത് സര്‍ക്കാര്‍ നേതൃത്വത്തില്‍ തന്നെയായിരിക്കും. ഇതരമതസ്ഥരെയും അവിശ്വാസികളെയും പേടിപ്പിക്കാനും എല്ലാവരെയും ഇസ്ലാമിലേക്ക് എത്തിക്കാനും ഭരണകൂടം തന്നെ മുന്‍കൈയെടുക്കുമെന്നും അലി സിന ഉദാഹരണസഹിതം വ്യക്തമാക്കുന്നു. ബംഗ്ലാദേശ്, ഈജിപ്റ്റ്, ഗാസ, ഇന്തോനേഷ്യ, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, മൊറോക്കോ, പാകിസ്ഥാന്‍, പലസ്തീന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ജനസംഖ്യ നൂറു ശതമാനമാകുമ്പോള്‍ സമാധാനത്തിന്റെ ഇസ്ലാമികഭവനം എന്ന നിലയില്‍ ദാറുല്‍ ഇസ്‌ലാം ആയി പ്രഖ്യാപിക്കും. അഫ്ഗാനിസ്ഥാന്‍, സോമാലിയ, യമന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. മതചിന്തയും അതിന്റെ അടിസ്ഥാനത്തിലുള്ള സമഗ്ര സര്‍വാധിപത്യവുമാണ് ഇതില്‍ ലക്ഷ്യമിടുന്നത്.

1990 കള്‍ മുതല്‍ കേരളത്തില്‍ ശക്തമായ ജിഹാദിവല്‍ക്കരണത്തിന്റെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും സ്വാധീനമാണ് മൂവാറ്റുപുഴ കോളേജില്‍ ദൃശ്യമായത്. ഒരു മുസ്ലിം വിദ്യാര്‍ത്ഥി ഉണ്ടായാല്‍ അറബി പഠിപ്പിക്കണമെന്ന നിബന്ധന ദേവസ്വം ബോര്‍ഡ് സ്‌കൂളുകളില്‍ പോലും അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ സംസ്‌കൃതം പഠിക്കാന്‍ ഒരു ക്ലാസിലെ 25 കുട്ടികളെങ്കിലും ആവശ്യപ്പെടണം. വിദ്യാഭ്യാസ വകുപ്പ് നിരന്തരം കൈകാര്യം ചെയ്ത മുസ്ലിംലീഗും അഖിലേന്ത്യാ ലീഗും ഒക്കെ സൃഷ്ടിച്ച സ്വാധീനമാണ് ഇവിടെ കാണാന്‍ കഴിയുക. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മേഖലകള്‍ പൂര്‍ണമായും ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മൂവാറ്റുപുഴ കോളേജില്‍ ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നിലപാടെടുത്ത ജിഹാദി അനുകൂല സംഘടനകള്‍ക്കെതിരെ കേരളത്തിലെ ക്രൈസ്തവരും ഹിന്ദുക്കളും ഉത്പതിഷ്ണുക്കളായ മുസ്ലീങ്ങളും ഒറ്റക്കെട്ടായി രംഗത്ത് വന്നപ്പോഴാണ് നിസ്‌കാരപ്പുരഎന്ന ആവശ്യത്തില്‍ നിന്ന് ജിഹാദികള്‍ പിന്‍വാങ്ങിയത്.

തീര്‍ച്ചയായും ഇത് കേരളത്തിന് ഒരു മുന്നറിയിപ്പും സൂചനയും മാത്രമല്ല, ഭാവിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന വഴികാട്ടിയും കൂടിയാണ്. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ സംഘടിക്കാനും അതിനെ ചെറുത്തുതോല്‍പ്പിക്കാനും മറ്റുള്ളവര്‍ തയ്യാറായാല്‍ അവര്‍ മാളത്തിലേക്ക് മടങ്ങുമെന്ന സൂചന. തീര്‍ച്ചയായും ഇത് കേരളത്തിലെ പൊതുസമൂഹത്തിന് വളരെ കൃത്യമായ ഒരു സൂചനയാണ്. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ സംഘടിക്കാനും നിലപാടെടുക്കാനും ഉറച്ചു നില്‍ക്കാനും വെല്ലുവിളിക്കാനുമുള്ള ഇച്ഛാശക്തി നല്‍കുന്ന സൂചന. ഹൈന്ദവരും ക്രൈസ്തവരും ദേശീയവാദികളായ മുസ്ലീങ്ങളും ഒന്നിച്ച് ജിഹാദി ഭീകരതയ്‌ക്കെതിരെ അണിനിരക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Tags: ഇസ്‌ലാമിക ഭീകരതമൂവാറ്റുപുഴ നിര്‍മ്മല കോളേജ്
ShareTweetSendShare

Related Posts

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടി

വേടനും ബിന്ദുവും പിണറായിയുടെ ഇരട്ടത്താപ്പും

പാകിസ്ഥാനുവേണ്ടി പത്തി ഉയര്‍ത്തുന്നവര്‍

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

ഹൃദയഭേദകം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies